പഴയ നിയമം · കഥ 11 / 47

പെസഹ

പുറപ്പാട് 11:1–12:32

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 8

മോശെയെയും അഹരോനെയും ഇസ്രയേൽ ജനത്തെ വിട്ടയക്കണം എന്ന് ഫറവോനോടു പറയുവാനായി ദൈവം അയച്ചു. അവരെ വിട്ടുപോകുവാൻ താൻ അനുവദിക്കാത്തപക്ഷം ഈജ്പ്തിൽ ഉള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെ ദൈവം കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി. ഫറവോൻ ഇതു കേട്ടപ്പോൾ അത് വിശ്വസിക്കുവാനോ ദൈവത്തെ അനുസരിക്കുവാനോ ചെയ്യാതെ നിരസിക്കയാണുണ്ടായത്.

പേജ് 2-ലെ ചിത്രം
പേജ് 2 / 8

തന്നിൽ വിശ്വസിക്കുന്ന ഏതൊരുവന്റെയും ആദ്യ ജാതനെ രക്ഷിക്കുവാനുള്ള ഒരു വഴി ദൈവം ഒരുക്കിയിരുന്നു. ഓരോ കുടുംബവും ഒരു പൂർണതയുള്ള കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അതിനെ കൊല്ലണമായിരുന്നു.

പേജ് 3-ലെ ചിത്രം
പേജ് 3 / 8

ദൈവം ഇസ്രയേൽ ജനത്തോട് ഈ കുഞ്ഞാടിന്റെ രക്തം അവരുടെ ഭവനങ്ങളുടെ വാതില്കൽ ചുറ്റും പുരട്ടണം എന്നു പറഞ്ഞു. അവർ അതിന്റെ മാംസം പാചകം ചെയ്യുകയും അനന്തരം അവർ അത് തിടുക്കത്തിൽ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു. അവിടുന്ന് അവരോടു ഈ ഭക്ഷണം കഴിഞ്ഞ ഉടനെ ഈജിപ്ത് വിട്ടുപോകുവാൻ വേണ്ടി തയ്യാറായിരിക്കണം എന്ന് അവരോടു പറഞ്ഞു

പേജ് 4-ലെ ചിത്രം
പേജ് 4 / 8

ദൈവം അവരോടു കല്പിച്ചത് പോലെ തന്നെ ഇസ്രയേൽ ജനം സകലവും ചെയ്തു. അർദ്ധരാത്രിയിൽ, ദൈവം ഈജിപ്ത് മുഴുവൻ സഞ്ചരിച്ചു ഈജിപ്ത്യരുടെ ഓരോ ആദ്യജാതനെയും സംഹരിച്ചു.

പേജ് 5-ലെ ചിത്രം
പേജ് 5 / 8

ഇസ്രയേല്യരുടെ സകല വീടുകളുടെയും കതകുകൾക്ക് ചുറ്റുമായി രക്തം അടയാളമായി ഉണ്ടായിരുന്നു, അതിനാൽ ദൈവം ആ വീടുകളെ വിട്ടുപോയി. അകത്തുണ്ടായിരുന്നവർ സുരക്ഷിതരായി കാണപ്പെടുകയും ചെയ്തു. അവർ കുഞ്ഞാടിന്റെ രക്തം നിമിത്തം രക്ഷപ്പെട്ടു.

പേജ് 6-ലെ ചിത്രം
പേജ് 6 / 8

എന്നാൽ ഈജിപ്തുകാർ ദൈവത്തെ വിശ്വസിക്കുകയോ അവിടുത്തെ കല്പനകൾ അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ദൈവം അവരുടെ വീടുകൾ കടന്നു പോയില്ല, ദൈവം ഈജിപ്തുകാരുടെ ആദ്യജാതന്മാരായ പുത്രന്മാരെ എല്ലാവരെയും കൊന്നു.

പേജ് 7-ലെ ചിത്രം
പേജ് 7 / 8

ഓരോ ആദ്യജാതനായ ഈജിപ്ത്യൻ ആണും കാരാഗ്രഹത്തിൽ ഉള്ള ആദ്യജാതൻ മുതൽ, ഫറവോന്റെ ആദ്യജാതൻ വരെയും മരിപ്പാൻ ഇടയായി. നിരവധി ഈജിപ്തുകാർ അവരുടെ അഗാധ ദുഃഖം നിമിത്തം കരയുകയും അലമുറ ഇടുകയും ചെയ്തു.

പേജ് 8-ലെ ചിത്രം
പേജ് 8 / 8

അതേ രാത്രിയിൽ, ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞത്, “ഇസ്രയേൽ ജനത്തെ എല്ലാം വിളിച്ചുകൊണ്ടു പെട്ടെന്നുതന്നെ ഈജിപ്ത് വിട്ടു കടന്നു പോകുക.” ഈജിപ്തുകാരും ഇസ്രയേൽ ജനം പെട്ടെന്ന് തന്നെ പുറപ്പെട്ടു പോകുവാൻ നിർബന്ധിക്കുകയും ചെയ്തു.

ശുഭം

നിങ്ങൾ പെസഹ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: പുറപ്പാട് 11:1–12:32.

അടുത്ത കഥ: പുറപ്പാട്

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.