പഴയ നിയമം · കഥ 12 / 47

പുറപ്പാട്

പുറപ്പാട് 12:33–15:21

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 14

ഈജിപ്ത് വിട്ടുപോകുന്നത് യിസ്രായേല്യർ വളരെ സന്തോഷമുള്ളവരായിരുന്നു. തുടർന്നു അവർ അടിമകൾ ആയിരുന്നില്ല, അവർ വാഗ്ദത്ത നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു! ഈജിപ്തുകാർ ഇസ്രയേല്യർ ആവശ്യപ്പെട്ടതെല്ലാം, സ്വർണ്ണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അവർക്ക് കൊടുത്തു. മറ്റു ദേശങ്ങളിൽ നിന്നുള്ള ചില ആളുകൾ ദൈവത്തിൽ വിശ്വസിക്കുകയും ഇസ്രയേൽ ജനങ്ങളോടൊപ്പം അവർ ഈജിപ്ത് വിട്ടപ്പോൾ കൂടെ പോകുകയും ചെയ്തു.

പേജ് 2-ലെ ചിത്രം
പേജ് 2 / 14

പകൽസമയത്ത് ഒരു മേഘസ്തംഭം അവർക്കു മുൻപായി കടന്നു പോയിരുന്നു. രാത്രിയിൽ അത് ഉയരമുള്ള അഗ്നിത്തൂണായും തീർന്നു, ആ മേഘസ്തംഭത്തിലും അഗ്നിത്തൂണിലും, ദൈവം അവരോടൊപ്പം സദാസമയവും ഉണ്ടായിരിക്കുകയും അവർ സഞ്ചരിക്കുമ്പോൾ വഴികാട്ടുകയും ചെയ്തു. അവനെ പിന്തുടരുക മാത്രമായിരുന്നു. അവർ ചെയ്യേണ്ടിയിരുന്നത്.

പേജ് 3-ലെ ചിത്രം
പേജ് 3 / 14

കുറച്ചു സമയത്തിനുശേഷം, ഫറവോനും അവന്റെ ജനങ്ങളും അവരുടെ മനസ്സുകൾ മാറ്റി. വീണ്ടും ഇസ്രയേൽ ജനത്തെ തങ്ങൾക്ക് അടിമകളാക്കണമെന്നു ആഗ്രഹിച്ചു. അതുകൊണ്ട് അവർ ഇസ്രയേൽ ജനത്തെ പിന്തുടർന്നു. ദൈവമാണ് അവരുടെ മനസ്സുകൾ മാറ്റിയത്. അവിടുന്ന് ഇപ്രകാരം ചെയ്യുവാൻ കാരണം സകല ജനങ്ങളും യഹോവ ഫറവോനെക്കാളും ഈജിപ്തുകാരുടെ സകല ദൈവങ്ങളെക്കാളും ശക്തൻ ആണെന്ന് അറിയണമെന്ന് ആഗ്രഹിച്ചു.

പേജ് 4-ലെ ചിത്രം
പേജ് 4 / 14

ഇസ്രയേൽ ജനം ഈജിപ്ത്യൻ സൈന്യം വരുന്നത് കണ്ടപ്പോൾ, അവർ ഫറവോന്റെ സൈന്യത്തിനും ചെങ്കടലിനും മദ്ധ്യേ കുടുങ്ങിയതായി തിരിച്ചറിഞ്ഞു. അവർ വളരെ ഭയപ്പെടുകയും, നാം എന്തിനാണ് ഈജിപ്ത് വിട്ടത്? നാം മരിക്കുവാൻ പോകുന്നു!” എന്നു നിലവിളിക്കുകയും ചെയ്തു.

പേജ് 5-ലെ ചിത്രം
പേജ് 5 / 14

മോശെ ജനത്തോടു പറഞ്ഞത്, “നിങ്ങൾ ഭയപ്പെടുന്നത് അവസാനിപ്പിക്കുക! ദൈവം നിങ്ങൾക്കുവേണ്ടി ഇന്ന് യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.” അനന്തരം ദൈവം മോശെയോടു പറഞ്ഞത്, “ജനത്തോടു ചെങ്കടലിനു നേരെ മുൻപോട്ടു നടക്കുവാൻ പറയുക” എന്നായിരുന്നു.

പേജ് 6-ലെ ചിത്രം
പേജ് 6 / 14

അനന്തരം മേഘസ്തംഭം നീക്കി ഇസ്രയേൽ ജനത്തിന്റെയും ഈജിപ്ത്യരുടെയും നടുവിൽ ഈജിപ്ത്യർ ഇസ്രയേല്യരെ കാണുവാൻ കഴിയാത്ത വിധം നിർത്തി.

പേജ് 7-ലെ ചിത്രം
പേജ് 7 / 14

ദൈവം മോശെയോടു കടലിനു നേരെ കൈ ഉയർത്തുവാൻ പറഞ്ഞു. അനന്തരം ദൈവം സമുദ്രത്തിലെ ജലം ഇടത്തോട്ടും വലത്തോട്ടും വിഭാഗിച്ചു പോകത്തക്കവിധം കാറ്റ് അടിപ്പിച്ചു, അങ്ങനെ സമുദ്രത്തിൽ ഒരു പാത ഉണ്ടാകുവാൻ ഇടയായി.

പേജ് 8-ലെ ചിത്രം
പേജ് 8 / 14

ഇസ്രയേൽ ജനം അങ്ങനെ സമുദ്രത്തിൽകൂടി ഉണങ്ങിയ നിലത്തിൽ അവർക്ക് ഇരുവശവും വെള്ളം മതിലായി നിലകൊണ്ട് കടന്നുപോയി.

പേജ് 9-ലെ ചിത്രം
പേജ് 9 / 14

അനന്തരം ദൈവം മേഘത്തെ വഴിയിൽ നിന്ന് മാറ്റുകയും ഇസ്രയേല്യർ രക്ഷപ്പെട്ടു പോകുന്നത് കാണുവാൻ ഇടവരുത്തുകയും ചെയ്തു. അവരെ പിന്തുടരുവാൻ ഈജിപ്ത്യർ തീരുമാനിച്ചു.

പേജ് 10-ലെ ചിത്രം
പേജ് 10 / 14

ആയതിനാൽ അവർ സമുദ്രത്തിൽ കൂടെയുള്ള പാതയിൽ ഇസ്രയേല്യരെ പിന്തുടർന്നു, ദൈവം ഈജിപ്ത്യരെ വിഷമത്തിൽ ആക്കുകയും അവരുടെ രഥങ്ങൾ കുടുങ്ങിപ്പോകുവാൻ ഇടവരുത്തുകയും ചെയ്തു. അവർ നിലവിളിച്ചുകൊണ്ട്, “ഓടി രക്ഷപ്പെടുക! ദൈവം ഇസ്രയേൽ ജനത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു!” എന്ന് പറഞ്ഞു.

പേജ് 11-ലെ ചിത്രം
പേജ് 11 / 14

എല്ലാ ഇസ്രയേല്യരും സമുദ്രത്തിന്റെ മറുകരയിൽ എത്തിച്ചേർന്നു. അനന്തരം ദൈവം മോശേയോദ് തന്റെ കൈ വെള്ളത്തിനു നേരെ നീട്ടുവാൻ പറഞ്ഞു. മോശെ അപ്രകാരം ചെയ്തപ്പോൾ വെള്ളം ഈജിപ്ത്യൻ സൈന്യത്തെ മൂടത്തക്കവിധം സാധാരണ നിലയിലേക്ക് മടങ്ങി. മുഴുവൻ ഈജ്പ്ത്യൻ സൈന്യവും മുങ്ങിപ്പോയി.

പേജ് 12-ലെ ചിത്രം
പേജ് 12 / 14

ഈജിപ്തുകാർ മരിച്ചുപോയി എന്നു കണ്ടപ്പോൾ ഇസ്രയേല്യർ ദൈവത്തിൽ ആശ്രയിച്ചു. മോശെ ദൈവത്തിന്റെ ഒരു പ്രവാചകൻ എന്ന് അവർ വിശ്വസിച്ചു.

പേജ് 13-ലെ ചിത്രം
പേജ് 13 / 14

ഇസ്രയേൽ ജനം അവരെ മരിക്കുന്നതിൽനിന്നും അടിമകളായിരിക്കുന്നതിൽനിന്നും രക്ഷിച്ചതു നിമിത്തം വളരെ അധികം സന്തോഷിച്ചു. ഇപ്പോൾ അവർ ദൈവത്തെ ആരാധിക്കുവാനും അനുസരിക്കുവാനും സ്വതന്ത്രരായി. ഇസ്രയേൽ ജനം അവരുടെ പുതിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാനും ദൈവത്തെ സ്തുതിക്കുവാനും ധാരാളം പാട്ടുകൾ പാടി, കാരണം ദൈവം അവരെ ഈജിപ്ത്യൻ സൈന്യത്തിൽ നിന്നും രക്ഷിച്ചു.

പേജ് 14-ലെ ചിത്രം
പേജ് 14 / 14

ദൈവം എങ്ങനെ ഈജിപ്തുകാരെ പരാജയപ്പെടുത്തുകയും അവരെ അടിമകളായിരിക്കുന്നതിൽനിന്നും സ്വതന്ത്രരാക്കുകയും ചെയ്തത് ഓർക്കേണ്ടതിന് എല്ലാവർഷവും ഉത്സവം ആചരിക്കേണമെന്നു കൽപ്പിച്ചു. ഈ ഉത്സവത്തെ പെസഹ എന്നു വിളിച്ചിരുന്നു. ഇതിൽ, ഒരു ആരോഗ്യമുള്ള ആടിനെ കൊല്ലുകയും, അതിനെ ചുട്ട്, പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു.

ശുഭം

നിങ്ങൾ പുറപ്പാട് വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: പുറപ്പാട് 12:33–15:21.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.