പഴയ നിയമം · കഥ 13 / 47

ഇസ്രയേലുമായുള്ള ദൈവത്തിന്റെ ഉടമ്പടി

പുറപ്പാട് 19–34

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 15

ദൈവം ഇസ്രയേലിനെ ചെങ്കടലിൽ കൂടെ നയിച്ച ശേഷം, മരുഭൂമിയിൽകൂടി സീനായ് എന്നു വിളിച്ചിരുന്ന മലയിലേക്ക് നടത്തി. ഇതേ മലയിൽ തന്നെയാണ് മോശെ മുൾപ്പടർപ്പ് കത്തുന്ന കാഴ്ച കണ്ടത്. ജനം അവരുടെ കൂടാരങ്ങളെ മലയുടെ അടിവാരത്തിൽ അടിച്ചു.

പേജ് 2-ലെ ചിത്രം
പേജ് 2 / 15

ദൈവം മോശെയോടും എല്ലാ ഇസ്രയേൽ ജനത്തോടും പറഞ്ഞത്, “നിങ്ങൾ എല്ലായ്പ്പോഴും എന്നെ അനുസരിക്കുകയും ഞാൻ നിങ്ങളോട് ചെയ്യുന്ന ഉടമ്പടി പാലിക്കുകയും വേണം. നിങ്ങൾ അപ്രകാരം ചെയ്യുമെങ്കിൽ നിങ്ങൾ എന്റെ വിലയേറിയ സമ്പത്തും, പുരോഹിത രാജവർഗ്ഗവും, ഒരു വിശുദ്ധ ജനവും ആയിരിക്കും.

പേജ് 3-ലെ ചിത്രം
പേജ് 3 / 15

മൂന്നു ദിവസങ്ങളായി, ദൈവം അവരുടെ അടുക്കൽ വരേണ്ടതിനു ജനം അവരെത്തന്നെ ഒരുക്കി. അനന്തരം ദൈവം സീനായി മലയുടെ മുകളിൽ ഇറങ്ങിവന്നു. അവിടുന്ന് വന്നപ്പോൾ, ഇടിമുഴക്കവും, മിന്നലും, പുകയും, ഉച്ചത്തിൽ ഉള്ള കാഹളനാദങ്ങളും ഉണ്ടായിരുന്നു. അനന്തരം മോശെ പർവതത്തിന്റെ മുകളിലേക്ക് കയറിപ്പോയി.

പേജ് 4-ലെ ചിത്രം
പേജ് 4 / 15

അനന്തരം ദൈവം ജനവുമായി ഒരു ഉടമ്പടി ചെയ്തു. താൻ പറഞ്ഞത്, ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു. ഈജിപ്തിൽ അടിമകളായിരുന്ന നിങ്ങളെ രക്ഷിച്ചവൻ ഞാൻ തന്നെ. വേറെ യാതൊരു ദൈവത്തെയും ആരാധിക്കരുത്.”

പേജ് 5-ലെ ചിത്രം
പേജ് 5 / 15

“വിഗ്രഹങ്ങളെ നിർമ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തുകൊണ്ടെന്നാൽ ഞാൻ യഹോവ, ഞാൻ മാത്രം നിങ്ങളുടെ ദൈവം ആയിരിക്കേണം. എന്റെ നാമം അപമാനകരമായ രീതിയിൽ ഉപയോഗിക്കരുത്. ശബ്ബത്ത് ദിനം വിശുദ്ധമായി ആചരിക്കുവാൻ ശ്രദ്ധിക്കണം. വേറെ വാചകത്തിൽ പറഞ്ഞാൽ, ആറു ദിവസങ്ങളിൽ നിങ്ങളുടെ സകല ജോലികളും ചെയ്തു തീർക്കുക, ഏഴാം ദിവസം നിങ്ങൾക്ക് വിശ്രമിക്കുവാനും എന്നെ ഓർക്കുവാനുമുള്ള ദിവസം ആകുന്നു.’’

പേജ് 6-ലെ ചിത്രം
പേജ് 6 / 15

“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക, കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, നുണ പറയരുത്. നിന്റെ സ്നേഹിതന്റെ ഭാര്യയെ, തന്റെ ഭവനത്തെ, അല്ലെങ്കിൽ അവനുള്ളതായ യാതൊന്നും മോഹിക്കരുത്.”

പേജ് 7-ലെ ചിത്രം
പേജ് 7 / 15

ജനം മുഴുവൻ ദൈവം അവർക്ക് നൽകിയ നിയമങ്ങൾ അനുസരിക്കാം എന്നു സമ്മതിച്ചു. അവർ ദൈവത്തോടു മാത്രം ബന്ധപ്പെട്ടിരിക്കുമെന്നും അവനെ മാത്രം ആരാധിക്കുമെന്നും സമ്മതിച്ചു.

പേജ് 8-ലെ ചിത്രം
പേജ് 8 / 15

ദൈവം ഇസ്രയേൽ ജനത്തോട് ഒരു വലിയ കൂടാരം—സമാഗമന കൂടാരം— നിർമ്മിക്കുവാനും പറഞ്ഞു. അതു എപ്രകാരം കൃത്യമായി നിർമ്മിക്കണം എന്നും, അതിൽ എന്തൊക്കെ വസ്തുക്കൾ വെയ്കണമെന്നും പറഞ്ഞു. ആ കൂടാരത്തെ രണ്ടു മുറികളായി വിഭാഗിക്കുവാൻ വലിയ തിരശീല സ്ഥാപിക്കണം എന്നും പറഞ്ഞു. തിരശീലയ്ക്കു പുറകിലുള്ള അറയിൽ ദൈവം വരികയും അവിടെ പാർക്കുകയും ചെയ്യും. ദൈവം വസിക്കുന്ന ആ മുറിയിൽ മഹാപുരോഹിതനെ മാത്രമേ പ്രവേശിക്കുവാൻ അനുവദിച്ചിരുന്നുള്ളൂ.

പേജ് 9-ലെ ചിത്രം
പേജ് 9 / 15

സമാഗമന കൂടാരത്തിന് മുൻപിൽ ഒരു യാഗപീഠവും ജനം ഉണ്ടാക്കേണ്ടിയിരുന്നു. ആരെങ്കിലും ദൈവത്തിന്റെ കൽപ്പന അനുസരിക്കാതെ വന്നാൽ ഒരു മൃഗത്തെ ആ യാഗപീഠത്തിലേക്ക് കൊണ്ടുവരണം. ഒരു പുരോഹിതൻ അതിനെ കൊല്ലുകയും ദൈവത്തിനു യാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കുകയും വേണം. ദൈവം പറഞ്ഞതു ആ മൃഗത്തിന്റെ രക്തം ആ മനുഷ്യന്റെ പാപം മൂടിക്കളയും എന്നാണ്. ഈ രീതിയിൽ, ദൈവം പിന്നെ ഒരിക്കലും ആ പാപത്തെ കാണുകയില്ല. ആ വ്യക്തി ദൈവത്തിന്റെ ദൃഷ്ടിയിൽ “ശുദ്ധൻ” ആയിത്തീരും. ദൈവം മോശെയുടെ സഹോദരനായ അഹരോനെയും അഹരോന്റെ സന്തതികളെയും അവന്റെ പുരോഹിതന്മാരായി തിരഞ്ഞെടുത്തു.

പേജ് 10-ലെ ചിത്രം
പേജ് 10 / 15

അനന്തരം ദൈവം ഈ പത്തു കൽപ്പനകളെ രണ്ടു കല്പലകകളിൽ എഴുതി മോശെയുടെ പക്കൽ കൊടുത്തു. ജനം അനുസരിക്കേണ്ട മറ്റു നിരവധി നിയമങ്ങളും ചട്ടങ്ങളും ദൈവം നൽകി. ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കാമെന്നും സംരക്ഷിക്കാമെന്നും വാഗ്ദത്തം ചെയ്തു. അവർ ദൈവത്തെ അനുസരിച്ചില്ല എങ്കിൽ അവരെ ശിക്ഷിക്കുമെന്നും പറഞ്ഞു.

പേജ് 11-ലെ ചിത്രം
പേജ് 11 / 15

ചില നാളുകളായി മോശെ സീനായ് പർവതത്തിന്റെ മുകളിൽത്തന്നെ തുടർന്നു. അവൻ ദൈവവുമായി സംസാരിക്കുകയായിരുന്നു. അവൻ അവരുടെ അടുക്കലേക്ക് മടങ്ങിവരാൻ അവനുവേണ്ടി കാത്തിരുന്ന് നിരാശരായി തീർന്നു. അതുകൊണ്ട് അവർ അഹരോന്റെ അടുക്കൽ സ്വർണ്ണം കൊണ്ടുവന്നിട്ടു ദൈവത്തിനു പകരമായി ആരാധിക്കേണ്ടതിന് അവർക്ക് ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു. ഈ രീതിയിൽ അവർ ദൈവത്തിന് എതിരായി ഭയങ്കര പാപം ചെയ്തു.

പേജ് 12-ലെ ചിത്രം
പേജ് 12 / 15

അഹരോൻ കാളക്കുട്ടിയുടെ രൂപത്തിൽ ഒരു വിഗ്രഹം ഉണ്ടാക്കി. ജനം ഭ്രാന്തമായ നിലയിൽ വിഗ്രഹത്തെ ആരാധിക്കുകയും അതിനു യാഗം അർപ്പിക്കുകയും ചെയ്തു! അവരുടെ പാപം നിമിത്തം ദൈവം അവരോടു കോപം ഉള്ളവനായി തീർന്നു. അവിടുന്ന് അവരെ നശിപ്പിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ അവരെ കൊല്ലരുത് എന്ന് മോശെ ദൈവത്തോട് അപേക്ഷിച്ചു. ദൈവം തന്റെ പ്രാർത്ഥന കേൾക്കുകയും അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തു.

പേജ് 13-ലെ ചിത്രം
പേജ് 13 / 15

അവസാനം മോശെ സീനായ് മലയിൽ നിന്നും ഇറങ്ങി വന്നു. ദൈവം പത്ത് കൽപ്പനകൾ എഴുതിയ രണ്ടു കൽപ്പലകകളും താൻ വഹിച്ചിരുന്നു. അപ്പോൾ താൻ വിഗ്രഹത്തെ കണ്ടു. അദ്ദേഹം വളരെ കോപം ഉള്ളവനായി കൽപ്പലകകൾ എറിഞ്ഞ് ഉടച്ചു.

പേജ് 14-ലെ ചിത്രം
പേജ് 14 / 15

പിന്നീട് മോശെ ആ വിഗ്രഹം തകർത്തു പൊടിയാക്കി, ആ പൊടി വെള്ളത്തിൽ കലക്കി ജനത്തെ അത് കുടിപ്പിച്ചു. ദൈവം ജനങ്ങൾക്കിടയിൽ ഒരു ബാധ അയക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു.

പേജ് 15-ലെ ചിത്രം
പേജ് 15 / 15

അവൻ ഉടച്ചതായ കല്പലകൾക്കു പകരമായി പത്തു കൽപ്പനകൾ എഴുതേണ്ടതിനായി മോശെ പുതിയ രണ്ടു കല്പലകകൾ ഉണ്ടാക്കി. അനന്തരം താൻ വീണ്ടും പർവതത്തിൽ കയറുകയും ജനത്തോടു ക്ഷമിക്കണം എന്ന് പ്രാർത്ഥന കഴിക്കുകയും ചെയ്തു. ദൈവം മോശെക്കു ചെവികൊടുക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു. മോശെ പുതിയ കൽപലകകളിൽ പത്ത് കൽപ്പനകളുമായി പർവ്വതത്തിൽനിന്നും മോശെ ഇറങ്ങിവന്നു. തുടർന്നു ദൈവം ഇസ്രയേൽ ജനത്തെ സീനായ് മലയിൽ നിന്നും വാഗ്ദത്ത നാട്ടിലേക്ക് നയിച്ചു.

ശുഭം

നിങ്ങൾ ഇസ്രയേലുമായുള്ള ദൈവത്തിന്റെ ഉടമ്പടി വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: പുറപ്പാട് 19–34.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.