മരുഭൂമിയിലെ ഉഴൽച്ച
പുറപ്പാട് 16–17; സംഖ്യ 10–14; 20; 27; നിയമാവർത്തനം 34

ഇസ്രയേലുമായി അവന്റെ ഉടമ്പടി കാരണം അവർ അനുസരിക്കേണ്ടതായ എല്ലാ നിയമങ്ങളെക്കുറിച്ചും ദൈവം അവരോടു പറഞ്ഞു പൂർത്തീകരിച്ചു. അനന്തരം അവരെ സീനായ് മലയിൽ നിന്നും നയിച്ചു. അവിടുന്ന് അവരെ വാഗ്ദത്ത ദേശത്തേക്ക് നടത്തുവാൻ ആഗ്രഹിച്ചു. ഈ സ്ഥലം കനാൻ എന്നും വിളിച്ചിരുന്നു. ദൈവം മേഘസ്തംഭത്തിൽ അവർക്ക് മുമ്പായി പോവുകയും അവർ അവനെ അനുഗമിക്കുകയും ചെയ്തു.

ദൈവം അബ്രഹാമിനോടും യിസഹാക്കിനോടും യാക്കൊബിനോടും അവരുടെ സന്തതികൾക്ക് താൻ വാഗ്ദത്തം ചെയ്ത ദേശം നൽകുമെന്ന് വാഗ്ദത്തം ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ അവിടെ ധാരാളം ജനവിഭാഗങ്ങൾ ജീവിച്ചിരുന്നു. അവരെ കനാന്യർ എന്ന് വിളിക്കുന്നു. കനാന്യർ ദൈവത്തെ ആരാധിക്കുകയോ അനുസരിക്കുകയൊ ചെയ്യുന്നവരല്ല. അവർ വ്യാജ ദൈവങ്ങളെ ആരാധിക്കുകയും പലവിധ ദുഷ്ടകാര്യങ്ങൾ ചെയ്തുവരികയും ചെയ്തു

ദൈവം ഇസ്രയേല്യരോട് പറഞ്ഞത്, “നിങ്ങൾ വാഗ്ദത്ത ദേശത്ത് പോയതിനുശേഷം, അവിടെയുള്ള സകല കനാന്യരിൽനിന്നു ഒഴിഞ്ഞിരിക്കണം . അവരുമായി സമാധാനം ഉണ്ടാക്കുകയോ അവരെ വിവാഹം കഴിക്കുകയോ ചെയ്യരുത്. അവരുടെ സകല വിഗ്രഹങ്ങളെയും പൂർണമായും നശിപ്പിക്കേണം. നിങ്ങൾ എന്നെ അനുസരിക്കുന്നില്ല എങ്കിൽ, നിങ്ങൾ എനിക്ക് പകരമായി അവരുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായി തീരു

ഇസ്രയേല്യർ കനാന്യരുടെ അതിർത്തിയിൽ എത്തിയപ്പോൾ, മോശെ പന്ത്രണ്ടു പേരെ, ഇസ്രയേലിലെ ഗോത്രങ്ങൾ ഓരോന്നിൽനിന്നും ഒരാളെ വീതം തിരഞ്ഞെടുത്തു. ആ ദേശം എപ്രകാരം ഉള്ളതെന്ന് ഒറ്റു നോക്കി വരേണ്ടതിനുള്ള നിർദേശങ്ങൾ നല്കി. കനാന്യർ ശക്തന്മാരോ അല്ലയോ എന്നും അറിയേണ്ടതിനും അവരെ ഒറ്റു നോക്കേണ്ടിയിരുന്നു.

ആ പന്ത്രണ്ടു പേർ നാൽപ്പതു ദിവസങ്ങൾ കനാനിൽ സഞ്ചരിക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തു. അവർ ജനത്തോടു പറഞ്ഞത്, ദേശം വളരെ വളക്കൂറുള്ളതും ധാരാളം വിളവുകൾ ഉള്ളതുമാണ്!” എന്നാൽ ഒറ്റുകാരിൽ പത്തു പേർ പറഞ്ഞത്, “പട്ടണം വളരെ ശക്തമായതും ആളുകൾ രാക്ഷസന്മാരും ആകുന്നു! നാം അവരെ ആക്രമിച്ചാൽ, തീർച്ചയായും അവർ നമ്മെ കീഴ്പ്പെടുത്തുകയും കൊല്ലുകയും ചെയ്യും!” എന്നായിരുന്നു.

ഉടനെതന്നെ മറ്റു രണ്ടു ഒറ്റുകാരായ, കാലേബും യോശുവയും പറഞ്ഞത്, “കനാനിൽ ഉള്ള ജനങ്ങൾ ഉയരമുള്ളവരും ശക്തന്മാരും തന്നെ, എന്നാൽ നാം തീർച്ചയായും അവരെ തോൽപ്പിക്കും! ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും!”

എന്നാൽ ജനം കാലെബിന്റെയും യോശുവയുടെയും വാക്ക് ശ്രദ്ധിച്ചില്ല. അവർ മോശെക്കും അഹരോനും നേരെ കോപം പൂണ്ടു പറഞ്ഞതു, നിങ്ങൾ എന്തിനാണ് ഈ ഭയാനകമായ സ്ഥലത്തേക്ക് കൊണ്ടുവന്നത്, നാം ഈജിപ്തിൽ പാർത്താൽ മതിയായിരുന്നു നാം ആ ദേശത്തേക്ക് പോയാൽ, നാം യുദ്ധത്തിൽ കൊല്ലപ്പെടുകയും കനാന്യർ നമ്മുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും അടിമകൾ ആക്കുകയും ചെയ്യും.” ഞങ്ങളെ ഈജിപ്തിലേക്ക് മടക്കി കൊണ്ടുപോകാൻ മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുവാൻ ജനങ്ങൾ ആഗ്രഹിച്ചു.

ജനം ഇതു പറഞ്ഞപ്പോൾ, ദൈവം വളരെ കോപിഷ്ടൻ ആയി. അവിടുന്ന് സമാഗമന കൂടാരത്തിൽ വന്നു പറഞ്ഞത്, “നിങ്ങൾ എനിക്കെതിരായി മത്സരിച്ചു, ഉഴലേണ്ടിവരും . ഇരുപതു വയസ്സും മുകളിലും ഉള്ളവർ എല്ലാവരും മരിക്കുകയും ഞാൻ നിങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ ദേശത്ത് ഒരിക്കലും പ്രവേശിക്കുകയില്ല. യോശുവയും കാലേബും മാത്രം അതിൽ പ്രവേശിക്കും.”

ദൈവം ഈ പറഞ്ഞതു ജനം കേട്ടപ്പോൾ, അവർ പാപം ചെയ്തതിനാൽ ഖേദിച്ചു. ആയതിനാൽ അവർ കനാന്യരെ ആക്രമിക്കുവാൻ തീരുമാനിച്ചു. ദൈവം അവരോടുകൂടെ പോകുകയില്ല എന്നതിനാൽ മോശെ അവർക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകി, എന്നാൽ അവർ അദേഹത്തിനു ചെവികൊടുത്തില്ല.

ഈ യുദ്ധത്തിൽ ദൈവം അവരോടൊപ്പം പോയില്ല, അതുകൊണ്ട് കനാന്യർ അവരെ തോൽപിക്കുകയും പലരെയും വധിക്കുകയും ചെയ്തു. അപ്പോൾ ഇസ്രയേല്യർ കനാനിൽ നിന്നും പിന്തിരിഞ്ഞു മാറി. അടുത്ത നാൽപ്പതു വർഷത്തേക്ക്, അവർ മരുഭൂമിയിൽ അലഞ്ഞു തിരിയുവാൻ ഇടയായി.

ഇസ്രയേൽ മക്കൾ മരുഭൂമിയിൽ നാൽപ്പതു വർഷം അലഞ്ഞ കാലയളവിൽ ദൈവം അവർക്കായി കരുതി. ദൈവം അവർക്ക് സ്വർഗ്ഗത്തിൽ നിന്ന് “മന്ന” എന്ന അപ്പം നൽകി. കൂടാതെ അവിടുന്ന് കാടപക്ഷിയുടെ കൂട്ടത്തെ (ഇടത്തരം വലിപ്പമുള്ള പക്ഷികൾ) അവരുടെ പാളയത്തിൽ അയച്ചു അവർക്ക് ഭക്ഷിപ്പാൻ ഇറച്ചി നൽകി. ആ സമയത്തെല്ലാം ദൈവം അവരുടെ വസ്ത്രവും പാദരക്ഷകളും തേഞ്ഞുപോകുന്നതിൽനിന്നും സൂക്ഷിച്ചു.

അവർക്ക് കുടിപ്പാൻ അത്ഭുതകരമായി പാറയിൽ നിന്ന് വെള്ളം പുറപ്പെടുവിച്ചു. എന്നാൽ ഇതിനൊക്കെയും പകരമായി, ഇസ്രയേൽ ജനം ദൈവത്തിനെതിരായും മോശെക്കെതിരായും കുറ്റാരോപണം നടത്തുകയും പിറുപിറുക്കുകയും ചെയ്തു. എങ്കിൽപ്പോലും, ദൈവം വിശ്വസ്തൻ ആയിരുന്നു. അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ സന്തതിക്കു താൻ വാഗ്ദത്തം ചെയ്തതുപോലെത്തന്നെ നിവർത്തിക്കുകയും ചെയ്തു.

വേറൊരു സന്ദർഭത്തിൽ ജനത്തിനു വെള്ളം ഇല്ലാതെ ആയപ്പോൾ, ദൈവം മോശെയോടു പറഞ്ഞത്, “പാറയോട് സംസാരിക്കുക, അതിൽ നിന്നും വെള്ളം പുറപ്പെട്ടു വരും.” എന്നാൽ മോശെ പാറയോട് സംസാരിച്ചില്ല. അതിനു പകരമായി, അദ്ദേഹം പാറയെ വടികൊണ്ട് രണ്ടു പ്രാവശ്യം അടിച്ചു. ഈ രീതിയിൽ അദ്ദേഹം ദൈവത്തെ അവമതിച്ചു. എല്ലാവർക്കും കുടിക്കുവാൻ വെള്ളം പുറപ്പെട്ടു വന്നു, എന്നാൽ ദൈവം മോശെയോടു കോപിഷ്ടനായിരുന്നു. ദൈവം പറഞ്ഞത്, “നീ ഇതു ചെയ്കയാൽ, നീ വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയില്ല” എന്നായിരുന്നു.

നാൽപ്പതു വർഷം ഇസ്രയേൽ ജനം മരുഭൂമിയിൽ ഉഴന്നു നടന്നതിനു ശേഷം ദൈവത്തിന് എതിരായി മത്സരിച്ചവരെല്ലാം മരിച്ചു. അനന്തരം ദൈവം വാഗ്ദത്തം ചെയ്ത ദേശത്തിന്റെ അതിർത്തിയിലേക്ക് വീണ്ടും കൊണ്ടുപോയി. മോശെ ഇപ്പോൾ വളരെ വൃദ്ധൻ ആയതിനാൽ ജനത്തെ നടത്തുന്നതിന് അവനെ സഹായിപ്പാൻ ദൈവം യോശുവയെ തിരഞ്ഞെടുത്തു. ഒരിക്കൽ മോശയെപ്പോലെ മറ്റൊരു പ്രവാചകനെ ജനത്തിന്റെ അടുക്കലേക്ക് അയക്കുമെന്ന് ദൈവം മോശയോട് വാഗ്ദത്തം ചെയ്തു.

പിന്നീട് ദൈവം മോശെയോടു താൻ വാഗ്ദത്ത ദേശം കാണേണ്ടതിനു ഒരു മലയുടെ മുകളിൽ പോകുവാൻ ആവശ്യപ്പെട്ടു. മോശെ വാഗ്ദത്ത ദേശം കണ്ടു എങ്കിലും അതിൽ പ്രവേശിക്കുവാൻ അനുവദിച്ചില്ല. തുടർന്നു മോശെ മരിക്കുകയും, ഇസ്രയേൽ ജനം മുപ്പതു ദിവസം വിലപിച്ചു. യോശുവ അവരുടെ പുതിയ നായകൻ ആയിത്തീർന്നു. യോശുവ ദൈവത്തിൽ ആശ്രയിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്തതിനാൽ ഒരു നല്ല നേതാവ് ആയിരുന്നു.
ശുഭം
നിങ്ങൾ മരുഭൂമിയിലെ ഉഴൽച്ച വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: പുറപ്പാട് 16–17; സംഖ്യ 10–14; 20; 27; നിയമാവർത്തനം 34.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
