
അവസാനമായി, ഇസ്രയേൽ ജനം വാഗ്ദത്ത ദേശം ആയ കനാനിൽ പ്രവേശിക്കുവാൻ സമയമായി. ആ ദേശത്തിൽ ഉള്ള ഒരു പട്ടണം യെരിഹോ എന്ന് വിളിക്കപ്പെട്ടിരുന്നു. അതിനെ സംരക്ഷിക്കുവാൻ ചുറ്റിലുമായി ശക്തമായ കോട്ടകൾ ഉണ്ടായിരുന്നു. യോശുവ രണ്ട് ഒറ്റുകാരെ ആ പട്ടണത്തിലേക്ക് അയച്ചു. ആ പട്ടണത്തിൽ രാഹാബ് എന്ന് പേരുള്ള ഒരു വേശ്യ വസിച്ചിരുന്നു. അവൾ ഈ ഒറ്റുകാരെ ഒളിപ്പിക്കുകയും, പിന്നീട് അവർ ആ പട്ടണത്തിൽ നിന്നും രക്ഷപ്പെടുവാൻ സഹായിക്കുകയും ചെയ്തു. താൻ ഇതു ചെയ്യുവാൻ കാരണം താൻ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്നതാണ്. ഇസ്രയേൽ ജനം യെരിഹോവിനെ നശിപ്പിക്കുമ്പോൾ രാഹാബിനെയും തന്റെ കുടുംബത്തെയും സംരക്ഷിക്കാം എന്ന് വാഗ്ദാനം നൽകിയിരുന്നു.

ഇസ്രയേല്യർ വാഗ്ദത്ത ദേശത്തിൽ പ്രവേശിക്കുന്നതിനു യോർദാൻ നദി കടന്നു പോകേണ്ടിയിരുന്നു. “പുരോഹിതന്മാർ ആദ്യം പോകട്ടെ” എന്നു ദൈവം യോശുവയോട് പറഞ്ഞു. പുരോഹിതന്മാർ യോർദാൻ നദിയിൽ കാൽ വെക്കുവാൻ തുടങ്ങിയപ്പോൾ തന്നെ, വെള്ളത്തിന്റെ മേലോഴുക്ക് നിൽക്കുകയും അങ്ങനെ ഇസ്രയേൽ ജനം നദിയുടെ മറുകരയ്ക്ക് ഉണങ്ങിയ നിലത്തിൽ കൂടെ കടന്നു പോകുവാൻ ഇടയാകുകയും ചെയ്തു.

ജനം യോർദാൻ നദി കടന്നു പോയശേഷം, ദൈവം യോശുവയോടു യെരിഹൊ പട്ടണം വളരെ ശക്തമായ ഒന്നാണെങ്കിൽ പോലും നിങ്ങൾ അതിനെ ആക്രമിക്കുവാൻ ഒരുങ്ങിക്കൊള്ളുക എന്ന് പറഞ്ഞു. ദൈവം പറഞ്ഞത് അവരുടെ ജനങ്ങളും പുരോഹിതന്മാരും ഒരു ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തിനു ചുറ്റും നടക്കേണം. അപ്രകാരം പുരോഹിതന്മാരും പടയാളികളും നടന്നു.

അനന്തരം ഏഴാം ദിവസം, ഇസ്രയേല്യർ ഏഴു പ്രാവശ്യം പട്ടണത്തിനു ചുറ്റും നടന്നു, പുരോഹിതന്മാർ കാഹളം ഊതുകയും പട്ടാളക്കാർ ഉച്ചത്തിൽ ആർക്കുകയും ചെയ്തു.

അനന്തരം യെരിഹോവിനു ചുറ്റുമുള്ള മതിൽ ഇടിഞ്ഞു വീണു! ദൈവം കല്പ്പിച്ചതു പോലെ ഇസ്രയേൽ ജനം പട്ടണത്തിൽ ഉണ്ടായിരുന്ന സകലവും നശിപ്പിച്ചു. അവർ രാഹാബിനെയും കുടുംബത്തെയും ഒഴിവാക്കുകയും ഇസ്രയേല്യരുടെ ഒരു ഭാഗമായിത്തീരുകയും ചെയ്തു, കനാനിൽ ജീവിക്കുന്ന മറ്റു ജനങ്ങൾ, ഇസ്രയേല്യർ യെരിഹോ നശിപ്പിച്ചു എന്ന് കേട്ടപ്പോൾ, ഇസ്രയേല്യർ അവരെയും ആക്രമിക്കും എന്ന് ഭയപ്പെട്ടു.

ദൈവം ഇസ്രയേല്യരോട് കനാനിൽ ഉള്ള ഒരു ജനവിഭാഗമായും സമാധാന ഉടമ്പടി ഉണ്ടാക്കരുതെന്നു കൽപ്പിച്ചിരുന്നു. എന്നാൽ കനാന്യ ജനവിഭാഗങ്ങളിൽ ഒന്നായ ഗിബെയോന്യർ, യോശുവയോട് അവർ കനാൻ ദേശത്ത് നിന്ന് ബഹുദൂരത്തിൽ നിന്ന് വരുന്നു എന്ന് നുണ പറഞ്ഞു. യോശുവ അവരോടു ഒരു സമാധാന ഉടമ്പടി ചെയ്യണം എന്ന് അഭ്യർഥിച്ചു. അവർ എന്തു ചെയ്യണമെന്നു യോശുവയും ഇസ്രയേൽ നേതാക്കന്മാരും ദൈവത്തോട് ചോദിച്ചതുമില്ല. പകരമായി, അവർ ഗിബയോന്യരുമായി ഒരു സമാധാന ഉടമ്പടി ചെയ്തു.

മൂന്നു ദിവസങ്ങൾക്കു ശേഷം, ഇസ്രയേൽ ജനം ഗിബെയോന്യർ കനാനിൽ താമസിക്കുന്നവർ എന്നുള്ളത് കണ്ടുപിടിച്ചു. ഗിബെയോന്യർ അവരെ വഞ്ചിച്ചതുകൊണ്ട് അവർക്ക് കോപമുണ്ടായി. എന്നാൽ അവർ സമാധാന ഉടമ്പടി കാത്തു സൂക്ഷിച്ചു, എന്തുകൊണ്ടെന്നാൽ അതു ദൈവസന്നിധിയിൽ ചെയ്തുപോയ ഉടമ്പടി ആയിരുന്നു. അനന്തരം കുറച്ചു സമയത്തിനു ശേഷം, കനാനിൽ ഉള്ള വേറൊരു ജനവിഭാഗമായ അമോര്യർ, ഇസ്രയേലുമായി ഗിബെയോന്യർ ഉടമ്പടി ചെയ്തു എന്ന് കേട്ടപ്പോൾ, അവർ എല്ലാവരും അവരുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി, ഒരു വലിയ സൈന്യമായി ഗിബെയോന്യരെ അക്രമിച്ചു. ഗിബെയോന്യർ സഹായത്തിനായി യോശുവയുടെ അടുക്കൽ ഒരു ദൂത് അയച്ചു.

ആയതിനാൽ യോശുവ ഇസ്രയേൽ സൈന്യത്തെ എല്ലാം ഒന്നിച്ചു കൂട്ടി രാത്രി മുഴുവൻ സഞ്ചരിച്ചു ഗിബെയോന്യരുടെ അടുക്കൽ എത്തുവാൻ രാത്രി മുഴുവനും സഞ്ചരിച്ചു. അതിരാവിലെ തന്നെ അരാമ്യ സൈന്യത്തെ അമ്പരപ്പിച്ചുകൊണ്ട് ആക്രമണം നടത്തി.

ആ ദിവസം ദൈവം ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്തു. ദൈവം അമോര്യരെ ആശയക്കുഴപ്പത്തിൽ ആക്കുകയും അവരുടെ മേൽ വലിയ കൽമഴ അയക്കുകയും അമോര്യരിൽ അനേകരെ കൊല്ലുകയും ചെയ്തു.

കൂടാതെ ദൈവം സൂര്യനെ ആകാശത്തിൽ ഒരേ സ്ഥാനത്ത് തന്നെ നിർത്തുകയും അങ്ങനെ അമോര്യരെ മുഴുവനുമായി തോൽപ്പിക്കുവാൻ ഇസ്രായേലിനു സമയം ലഭിക്കേണ്ടതിനായി ദൈവം സൂര്യനെ ആകാശത്തിൽ ഒരേ സ്ഥാനത്ത് നിർത്തി. ആ ദിവസത്തിൽ, ദൈവം ഇസ്രായേലിനു വേണ്ടി വലിയ വിജയം കൈവരിച്ചു.

ആ സൈന്യങ്ങളെ ദൈവം പരാജയപ്പെടുത്തിയ ശേഷം, വേറെയും കനാന്യ ജനവിഭാഗങ്ങൾ ഇസ്രയേലിനെ ആക്രമിക്കുവാനായി ഒന്നിച്ചുകൂടി. യോശുവയും ഇസ്രയേൽ ജനങ്ങളും അവരെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.

ഈ യുദ്ധങ്ങൾക്കു ശേഷം, ദൈവം ഇസ്രയേലിലെ ഓരോ ഗോത്രങ്ങൾക്കും വാഗ്ദത്ത ദേശത്തിന്റെ ഓരോ ഭാഗം നൽകി. തുടർന്നു ദൈവം ഇസ്രയേലിന് അതിന്റെ എല്ലാ അതിരുകൾക്കു ചുറ്റും സമാധാനം നൽകി.

യോശുവ വൃദ്ധനായപ്പോൾ, താൻ എല്ലാ ഇസ്രയേലിനെയും ഒരുമിച്ചു വരുത്തി. യോശുവ സകല ജനവും സീനായി മലയിൽ വെച്ച് ദൈവം ഇസ്രയേലുമായി ചെയ്ത ഉടമ്പടി അനുസരിക്കാം എന്നു ദൈവത്തോട് ചെയ്ത പ്രതിജ്ഞയെ ഓർമ്മപ്പെടുത്തി. ജനം ദൈവത്തോട് വിശ്വസ്തരും തന്റെ കൽപ്പന അനുസരിക്കാം എന്നും വാക്കു കൊടുത്തു.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
