പഴയ നിയമം · കഥ 16 / 47

വിമോചകന്മാർ

ന്യായാധിപന്മാർ 1–3; 6–8; 1 സാമുവൽ 1–10

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 18

യോശുവയുടെ മരണാനന്തരം, ഇസ്രയേല്യർ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അവർ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുകയോ, വാഗ്ദത്ത ദേശത്തിൽ നിന്ന് ശേഷിച്ച കനാന്യരെ പുറത്താക്കുകയോ ചെയ്തില്ല. യഹോവയായ സത്യ ദൈവത്തിനു പകരമായി ഇസ്രയേല്യർ കനാന്യ ദേവന്മാരെ ആരാധിക്കുവാൻ തുടങ്ങി. ഇസ്രയേല്യർക്കു രാജാവില്ലായിരുന്നു, അതുകൊണ്ട് ഓരോരുത്തരും അവരവർക്ക് ശരിയെന്നു തോന്നിയപ്രകാരം പ്രവർത്തിച്ചു വന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 18

ദൈവത്തെ അനുസരിക്കാതെ വന്നതു മൂലം, ഇസ്രയേൽ ജനം ഒരു ശൈലി ആരംഭിച്ചു അത് അനേക തവണ ആവർത്തിച്ചു. ആ ശൈലി ഇപ്രകാരമായിരുന്നു: ഇസ്രയേൽ ജനം പല വർഷങ്ങൾ ദൈവത്തെ അനുസരിക്കാതെ ഇരിക്കും, അപ്പോൾ അവിടുന്ന് അവരെ അവരുടെ ശത്രുക്കൾ അവരെ തോല്പിക്കുവാൻ അനുവദിച്ച് അവരെ അവൻ ശിക്ഷിക്കും. ഈ ശത്രുക്കൾ അവരുടെ സാധനങ്ങൾ മോഷ്ടിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്യും. അതിനുശേഷം ഇസ്രയേലിന്റെ ശത്രുക്കൾ അവരെ ദീർഘവർഷങ്ങൾ പീഡിപ്പിക്കുകയും, ഇസ്രയേല്യർ അവരുടെ പാപങ്ങൾക്ക് മാനസ്സാന്തരപ്പെടുകയും ദൈവത്തോട് അവരെ വിടുവിക്കണമേ എന്ന് അഭ്യർഥിക്കുകയും ചെയ്യുമായിരുന്നു.

പേജ് 3-ലെ ചിത്രം
പേജ് 3 / 18

ഇസ്രയേല്യർ മാനസ്സാന്തരപ്പെടുന്ന ഓരോ സമയത്തും, ദൈവം അവരെ വിടുവിക്കും. ദൈവം അവർക്ക് ഒരു വിമോചകനെ— അവരുടെ ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്ത് അവരെ പരാജയപ്പെടുത്തുന്ന ഒരു വ്യക്തിയെ -- നൽകി അപ്രകാരം ചെയ്യും. അപ്പോൾ ദേശത്ത് സമാധാനം ഉണ്ടാകുകയും ആ വിമോചകൻ ദേശത്തിൽ അവരെ ഭരിക്കുകയും ചെയ്യും. ദൈവം ജനത്തെ വിടുവിക്കേണ്ടതിന് ഇപ്രകാരം നിരവധി വിമോചകന്മാരെ അയച്ചിരുന്നു. മിദ്യാന്യർ എന്ന സമീപവാസികളായ ശത്രു ജനവിഭാഗത്തെ, ഇസ്രയേൽമക്കളെ പരാജയപ്പെടുത്തുന്നതിനായി അനുവദിച്ചതിനുശേഷം ദൈവം ഇതു വീണ്ടും ചെയ്തു.

പേജ് 4-ലെ ചിത്രം
പേജ് 4 / 18

ഇസ്രയേൽ മക്കളുടെ കാർഷിക വിളകളെ മിദ്യാന്യർ ഏഴു വർഷങ്ങൾ എടുത്തു കൊണ്ടുപോയി. ഇസ്രയേല്യർ വളരെ ഭയപ്പെട്ടു, മിദ്യാന്യർ അവരെ കണ്ടുപിടിക്കാതവണ്ണം ഗുഹകളിൽ ഒളിച്ചു പാർത്തു. അവസാനം അവരെ രക്ഷിക്കേണ്ടതിനായി ദൈവത്തോട് നിലവിളിച്ചു.

പേജ് 5-ലെ ചിത്രം
പേജ് 5 / 18

ഗിദയോൻ എന്നു പേരുള്ള ഒരു ഇസ്രയേല്യൻ ഉണ്ടായിരുന്നു. ഒരു ദിവസം, മിദ്യാന്യർ കൊള്ളയടിച്ചു കൊണ്ടുപോകാതിരിപ്പാൻ വേണ്ടി ഒരു മറവായ സ്ഥലത്തു തന്റെ ധാന്യം മെതിച്ചു കൊണ്ടിരിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ ഗിദെയോന്റെ അടുക്കൽ വന്നു, “പരാക്രമാശാലിയേ, ദൈവം നിന്നോടുകൂടെ ഉണ്ട്. ചെന്ന് ഇസ്രയേല്യരെ മിദ്യാന്യരുടെ പക്കൽ നിന്നും രക്ഷിക്കുക.” എന്ന് പറഞ്ഞു.

പേജ് 6-ലെ ചിത്രം
പേജ് 6 / 18

ഗിദെയോന്റെ പിതാവിന് ഒരു വിഗ്രഹത്തിനായി സമർപ്പിച്ചിരുന്നു. ദൈവം ആദ്യം ഗിദെയോനോട് പറഞ്ഞ കാര്യം ആ പൂജാഗിരി തകർക്കുക എന്നുള്ളതായിരുന്നു. എന്നാൽ ഗിദെയോൻ ജനത്തെ ഭയപ്പെടുക നിമിത്തം രാത്രിവരെ കാത്തിരുന്നു. അനന്തരം താൻ ആ പൂജാഗിരി തകർക്കുകയും കഷണങ്ങളാക്കുകയും ചെയ്തു. താൻ ഒരു പുതിയ യാഗപീഠം സമീപത്തു തന്നെ പണിയുകയും അതിൽ ദൈ വത്തിനു യാഗം അർപ്പിക്കുകയും ചെയ്തു.

പേജ് 7-ലെ ചിത്രം
പേജ് 7 / 18

അടുത്ത പ്രഭാതത്തിൽ ജനം ആ പൂജാഗിരി ആരോ തകർത്തിട്ടിരിക്കുന്നത് കണ്ടു, അവർക്ക് മഹാകോപം ഉണ്ടായി. അവർ ഗിദെയോന്റെ ഭവനത്തിലേക്ക് അവനെ കൊല്ലുവാനായി പോയി, എന്നാൽ ഗിദെയോന്റെ പിതാവ് പറഞ്ഞത്, “നിങ്ങൾ നിങ്ങളുടെ ദൈവത്തെ സഹായിക്കുന്നത് എന്തിന്? അവൻ ദൈവം ആകുന്നുവെങ്കിൽ, അവൻ തന്നെ സ്വയം അവനെ രക്ഷിക്കട്ടെ!” അവൻ ഇത് പറഞ്ഞ കാര്യത്താൽ ജനം പറഞ്ഞതുകൊണ്ട് ജനം ഗിദെയോനെ കൊന്നില്ല.

പേജ് 8-ലെ ചിത്രം
പേജ് 8 / 18

അനന്തരം മിദ്യാന്യർ വീണ്ടും ഇസ്രയേല്യരെ കൊള്ളയിടുവാൻവേണ്ടി വന്നു. അവർ എണ്ണിക്കൂടാതവണ്ണം അസംഖ്യം ആയിരുന്നു. ഗിദെയോൻ യുദ്ധം ചെയ്യുവാനായി ഇസ്രയേൽ ജനത്തെ ഒരുമിച്ചു വിളിച്ചുകൂട്ടി. ദൈവം വാസ്തവമായും ഇസ്രയേലിനെ രക്ഷിക്കുവാൻ തന്നോട് പറയുന്നു എന്നതിന് രണ്ടു അടയാളങ്ങൾ ദൈവത്തോട് ചോദിച്ചു.

പേജ് 9-ലെ ചിത്രം
പേജ് 9 / 18

ആദ്യത്തെ അടയാളമായി, ഗിദെയോൻ ഒരു ആട്ടിൻതോൽ നിലത്തിടുകയും അതിന്മേൽ മാത്രം പ്രഭാത മഞ്ഞു വീഴുകയും നിലത്തു മഞ്ഞു കാണാതിരിക്കുകയും വേണം എന്ന് ദൈവത്തോട് ആവശ്യപ്പെട്ടു. ദൈവം അപ്രകാരം ചെയ്തു. അടുത്ത രാത്രിയിൽ, നിലം നനഞ്ഞിരിക്കുകയും, എന്നാൽ ആട്ടിൻതോൽ ഉണങ്ങിയിരിക്കുകയും വേണം എന്ന് താൻ ദൈവത്തോട് ആവശ്യപ്പെട്ടു. ദൈവം അതുംകൂടെ ചെയ്തു. ഈ രണ്ടു അടയാളങ്ങൾ നിമിത്തം, ഇസ്രയേലിനെ മിദ്യാന്യരിൽനിന്നും രക്ഷിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു എന്ന് ഗിദെയോൻ വിശ്വസിച്ചു.

പേജ് 10-ലെ ചിത്രം
പേജ് 10 / 18

അനന്തരം ഗിദെയോൻ സൈനികർ തന്റെ അടുക്കൽ വരുവാൻ വിളിക്കുകയും 32,000 പുരുഷന്മാർ വരികയും ചെയ്തു. എന്നാൽ ഇവർ വളരെയധികം എന്ന് ദൈവം പറഞ്ഞു. ആയതിനാൽ യുദ്ധം ചെയ്യുവാൻ ഭയമുള്ള 22,000 പേരെ വീട്ടിലേക്കു തിരിച്ചയച്ചു. ആളുകൾ ഇപ്പോഴും അധികമാണെന്ന് ദൈവം ഗിദെയോനോട് പറഞ്ഞു. അതുകൊണ്ട് 300 സൈനികർ ഒഴികെയുള്ള എല്ലാവരെയും വീടുകളിലേക്ക് പറഞ്ഞുവിട്ടു.

പേജ് 11-ലെ ചിത്രം
പേജ് 11 / 18

അന്ന് രാത്രിയിൽ ദൈവം ഗിദെയോനോട് പറഞ്ഞത്, “മിദ്യാന്യ പാളയത്തിലേക്ക് ചെന്ന് അവർ സംസാരിക്കുന്നത് എന്തെന്ന് കേൾക്കുക. അവർ പറയുന്നത് നീ കേൾക്കുമ്പോൾ, പിന്നീട് അവരെ ആക്രമിക്കുവാൻ നീ ഭയപ്പെടുകയില്ല.” അതിനാൽ ആ രാത്രിയിൽ, ഗിദെയോൻ മിദ്യാന്യ പാളയത്തിൽ ചെല്ലുകയും ഒരു മിദ്യാന്യ സൈനികൻ തന്റെ സ്നേഹിതനോട് താൻ കണ്ട സ്വപ്നം വിവരിക്കുന്നത് കേൾക്കുകയും ചെയ്തു. ആ മനുഷ്യന്റെ സ്നേഹിതൻ പറഞ്ഞത്, “ഈ സ്വപ്നത്തിന്റെ അർത്ഥം ഗിദെയോന്റെ സൈന്യം മിദ്യാന്യ സൈന്യമായ നമ്മെ തോൽപ്പിക്കും” എന്നായിരുന്നു. ഗിദെയോൻ ഇതു കേട്ടപ്പോൾ, താൻ ദൈവത്തെ ആരാധിച്ചു.

പേജ് 12-ലെ ചിത്രം
പേജ് 12 / 18

പിന്നീട് ഗിദേയോൻ തന്റെ ഭടന്മാരുടെ അടുക്കൽ ചെന്ന് ഓരോരുത്തർക്കും ഓരോ കാഹളം, ഒരു മൺകുടം, പന്തം എന്നിവ കൊടുത്തു. മിദ്യാന്യ സൈന്യം ഉറങ്ങിക്കൊണ്ടിരുന്ന പാളയം അവർ വളഞ്ഞു. ഗിദെയോന്റെ 300 പടയാളികളുടെ പന്തങ്ങൾ മൺകുടങ്ങളിൽ ആയിരുന്നതിനാൽ പന്തങ്ങളുടെ പ്രകാശം ഉള്ളതിന്റെ വെളിച്ചം മിദ്യാന്യർക്കു കാണുവാൻ കഴിഞ്ഞിരുന്നില്ല.

പേജ് 13-ലെ ചിത്രം
പേജ് 13 / 18

അനന്തരം, ഗിദെയോന്റെ പടയാളികൾ ഒരേസമയത്തു അവരുടെ മൺപാത്രങ്ങൾ പൊട്ടിക്കുകയും, ക്ഷണത്തിൽ പന്തത്തിന്റെ വെളിച്ചം വെളിപ്പെടുകയും ചെയ്തു. അവർ തങ്ങളുടെ കാഹളം ഊതി, “യഹോവയ്ക്കും ഗിദെയോനും വേണ്ടി വാൾ!” എന്ന് ആർക്കുകയും ചെയ്തു.

പേജ് 14-ലെ ചിത്രം
പേജ് 14 / 18

ദൈവം മിദ്യാന്യരെ ആശയക്കുഴപ്പത്തിൽ ആക്കുകയും, അവർ തന്നെ അന്യോന്യം ആക്രമിക്കുകയും കൊല്ലുവാൻ തുടങ്ങുകയും ചെയ്തു. പെട്ടെന്ന് തന്നെ മറ്റുള്ള ധാരാളം ഇസ്രയേല്യർ ഭവനങ്ങളിൽ നിന്ന് പുറപ്പെട്ടു വരേണ്ടതിനും മിദ്യാന്യരെ ഓടിക്കുവാൻ സഹായിക്കേണ്ടതിനു മറ്റു ധാരാളം ഇസ്രേല്യർ അവരുടെ ഭവനങ്ങളിൽ നിന്നും വരേണ്ടതിനായി ഗിദെയോൻ ദൂതന്മാരെ അയച്ചു. അവർ നിരവധി പേരെ വധിക്കുകയും മറ്റുള്ളവരെ ഇസ്രയേൽ ദേശത്തു നിന്ന് തുരത്തുകയും ചെയ്തു. ആ ദിവസം 120,000 മിദ്യാന്യർ കൊല്ലപ്പെട്ടു. ഇങ്ങനെയാണ് ദൈവം ഇസ്രേല്യരെ രക്ഷിച്ചത്.

പേജ് 15-ലെ ചിത്രം
പേജ് 15 / 18

ജനം ഗിദെയോനെ അവരുടെ രാജാവാക്കുവാൻ ആഗ്രഹിച്ചു. അപ്രകാരം ചെയ്യുവാൻ ഗിദെയോൻ അവരെ അനുവദിച്ചില്ല, എന്നാൽ അവർ മിദ്യാന്യരുടെ പക്കൽ നിന്ന് എടുത്തതായ സ്വർണ്ണ മോതിരങ്ങളിൽ ചിലതു തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു. ജനം ഗിദെയോനു വളരെയധികം സ്വർണ്ണം നൽകി.

പേജ് 16-ലെ ചിത്രം
പേജ് 16 / 18

അപ്പോൾ ആ സ്വർണ്ണം ഉപയോഗിച്ച് ഗിദെയോൻ മഹാപുരോഹിതൻ ധരിക്കുന്നതിനു സമാനമായ ഒരു വസ്ത്രം ഉണ്ടാക്കി. എന്നാൽ ജനമോ അതിനെ ഒരു വിഗ്രഹം എന്നതുപോലെ ആരാധിക്കുവാൻ തുടങ്ങി. എന്നാൽ വീണ്ടും ഇസ്രയേൽ, വിഗ്രഹങ്ങളെ ആരാധിക്കുവാൻ തുടങ്ങിയതിനാൽ ദൈവം അവരെ ശിക്ഷിച്ചു. അവരുടെ ശത്രുക്കൾ അവരെ പരാജയപ്പെടുത്തുവാൻ ദൈവം അനുവദിച്ചു. അവസാനം വീണ്ടും അവർ ദൈവത്തോട് സഹായം അഭ്യർഥിച്ചു, ദൈവം അവരെ രക്ഷിക്കുവാനായി വേറൊരു വിമോചകനെ അയക്കുകയും ചെയ്തു.

പേജ് 17-ലെ ചിത്രം
പേജ് 17 / 18

ഇതേകാര്യം പലപ്രാവശ്യം സംഭവിച്ചിട്ടുണ്ട്: ഇസ്രയേൽ ജനം പാപം ചെയ്യും, ദൈവം അവരെ ശിക്ഷിക്കും, അവർ മാനസ്സാന്തരപ്പെടും, അവരെ രക്ഷിപ്പാൻ ദൈവം ആരെയെങ്കിലും അയക്കും. ദീർഘ വർഷങ്ങളിലായി ദൈവം നിരവധി വിമോചകന്മാരെ അയച്ച് ഇസ്രയേലിനെ അവരുടെ ശത്രുക്കളുടെ കയ്യിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.

പേജ് 18-ലെ ചിത്രം
പേജ് 18 / 18

അവസാനമായി, ജനം ദൈവത്തോട് മറ്റുള്ള ദേശങ്ങളിൽ ഉള്ളതുപോലെ അവർക്കും ഒരു രാജാവിനെ വേണമെന്ന് ദൈവത്തോട് ചോദിച്ചു. നല്ല ഉയരം ഉള്ളവരും ശക്തരും, യുദ്ധത്തിൽ അവരെ നയിക്കുവാൻ പ്രാപ്തനും ആയ ഒരു രാജാവിനെയാണ് ആഗ്രഹിച്ചത്. ദൈവത്തിന് ഈ അപേക്ഷ ഇഷ്ടപ്പെട്ടില്ല, എങ്കിലും അവർ അപേക്ഷിച്ചതു പോലെയുള്ള ഒരു രാജാവിനെ ദൈവം അവർക്ക് നൽകി.

ശുഭം

നിങ്ങൾ വിമോചകന്മാർ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ന്യായാധിപന്മാർ 1–3; 6–8; 1 സാമുവൽ 1–10.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.