വിഭാഗിക്കപ്പെട്ട രാജ്യം
1 രാജാക്കന്മാർ 1–6; 11–12

ദാവീദ് രാജാവ് നാൽപ്പതു വർഷം ഭരിച്ചു. പിന്നീട് താൻ മരിക്കുകയും, തന്റെ മകൻ ശലോമോൻ ഇസ്രയേലിനെ ഭരിക്കുവാൻ തുടങ്ങുകയും ചെയ്തു. ദൈവം ശലോമോനോട് സംസാരിക്കുകയും അവിടുന്ന് ഏറ്റവും ആഗ്രഹിക്കത്തക്ക നിലയിൽ എന്തു ചെയ്യണമെന്നു ശലോമോനോട് ആവശ്യപ്പെടുകയും ചെയ്തു. തന്നെ ഏറ്റവും ജ്ഞാനിയാക്കണമെന്നു ശലോമോൻ ദൈവത്തോട് അപേക്ഷിച്ചു. ഇത് ദൈവത്തിനു പ്രസാദമാകുകയും, ദൈവം ശലോമോനെ ലോകത്തിലേക്കും ഏറ്റവും ജ്ഞാനമുള്ളവൻ ആക്കുകയും ചെയ്തു. ശലോമോൻ വളരെക്കാര്യങ്ങൾ പഠിക്കുകയും വളരെ ജ്ഞാനമുള്ള ഭരണാധിപൻ ആകുകയും ചെയ്തു. ദൈവം അവനെ വളരെ സമ്പന്നൻ ആക്കുകയും ചെയ്തു.

യെരുശലേമിൽ, തന്റെ പിതാവ് ആലോചിച്ചതും അതിനായി വസ്തുക്കൾ സ്വരുക്കൂട്ടിയതുമായ ദൈവാലയം ശലോമോൻ പണിതു. സമാഗമനകൂടാരത്തിനു പകരമായി ജനം ഇപ്പോൾ ഈ ദൈവാലയത്തിൽ ആരാധനക്കായി കടന്നു വരികയും ദൈവത്തിനു യാഗങ്ങൾ അർപ്പിക്കുകയും ചെയ്തുവന്നു. ദൈവം ആലയത്തിൽ കടന്നു വരികയും തന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുകയും ചെയ്തു, തന്റെ ജനത്തോടുകൂടെ വസിക്കുകയും ചെയ്തു.

എന്നാൽ ശലോമോൻ മറ്റു രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളെ സ്നേഹിച്ചു. നിരവധി സ്ത്രീകളെ, ഏകദേശം1,200 പേരെ വിവാഹം കഴിക്കുക മൂലം താൻ ദൈവത്തോട് അനുസരണക്കേട് കാണിച്ചു! ഈ സ്ത്രീകളിൽ അധികം പേരും വിദേശ രാജ്യങ്ങളിൽനിന്ന് വരികയും അവരുടെ ദൈവങ്ങളെ അവരോടൊപ്പം കൊണ്ടുവരികയും അവയെ ആരാധിക്കുന്നത് തുടരുകയും ചെയ്തു. ശലോമോൻ വൃദ്ധനായപ്പോൾ, താനും അവരുടെ ദൈവങ്ങളെ ആരാധിച്ചു.

ഇതുനിമിത്തം ദൈവം ശലോമോനോട് കോപിച്ചു. ഇസ്രയേൽ രാജ്യത്തെ രണ്ട് രാജ്യങ്ങളായി വിഭാഗിച്ചുകൊണ്ട് അവനെ ശിക്ഷിക്കുമെന്ന് ദൈവം പറഞ്ഞു. ശലോമോൻ മരിച്ച ശേഷം അപ്രകാരം അവിടുന്നു ചെയ്യുമെന്ന് പറഞ്ഞു.

ശലോമോന്റെ മരണാനന്തരം, തന്റെ മകനായ രെഹോബെയാം രാജാവായി. അവരുടെ രാജാവായി തന്നെ സ്വീകരിക്കേണ്ടതിനു മുഴുവൻ ഇസ്രയേൽ ജനങ്ങളും ഒരുമിച്ചു കൂടിവന്നു. അവർ രെഹോബെയാമിനോട് ശലോമോൻ അവർക്ക് കഠിനപ്രയത്നവും ഭാരിച്ച നികുതിയും ചുമത്തിയെന്നു പരാതി പറഞ്ഞു. അവരുടെ അധ്വാനഭാരം കുറച്ചു തരണമെന്ന് രെഹോബെയാമിനോട് അവർ ആവശ്യപ്പെട്ടു.

എന്നാൽ രേഹോബെയാം അവരോടു വളരെ വിഡ്ഢിത്തമായ മറുപടി പറഞ്ഞു. അവൻ പറഞ്ഞത്, “നിങ്ങൾ പറയുന്നു എന്റെ പിതാവ് ശലോമോൻ നിങ്ങളെ കഠിനമായി അധ്വാനിപ്പിച്ചുവെന്ന്. എന്നാൽ ഞാൻ നിങ്ങളെ അവൻ ചെയ്തതിനേക്കാൾ മോശമായി അദധ്വാനിപ്പിക്കും, കൂടാതെ അവൻ ചെയ്തതിനേക്കാൾ മോശമായ നിലയിൽ ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തും” എന്നായിരുന്നു.

അവൻ അപ്രകാരം പറയുന്നതു ജനം കേട്ടപ്പോൾ, അവരിൽ ഭൂരിഭാഗവും അവനെതിരെ മത്സരിച്ചു. പത്തു ഗോത്രങ്ങൾ അവനെ വിട്ടു പോയി, ഈ രണ്ടു ഗോത്രങ്ങൾ തങ്ങളെത്തന്നെ യഹൂദ രാജ്യം എന്നു വിളിച്ചു. മാത്രം

മറ്റു പത്ത് ഗോത്രങ്ങൾ യെരോബോയാം എന്ന് പേരുള്ള ഒരുവനെ അവരുടെ രാജാവാക്കി. ഈ ഗോത്രങ്ങൾ ദേശത്തിന്റെ വടക്കെ ഭാഗത്തായിരുന്നു. അവർ തങ്ങളെത്തന്നെ ഇസ്രയേൽ രാജ്യം എന്നു വിളിച്ചു.

എന്നാൽ യെരോബോയാം ദൈവത്തിനെതിരായി മത്സരിക്കുകയും ജനങ്ങളെ പാപം ചെയ്യുവാൻ ഇടയാക്കുകയും ചെയ്തു. ആരാധിപ്പാൻ തന്റെ ജനത്തിനുവേണ്ടി രണ്ടു വിഗ്രഹങ്ങളെ ഉണ്ടാക്കി. പിന്നീട് ഒരിക്കലും ദൈവാലയത്തിൽ ആരാധിക്കേണ്ടതിനു യെഹൂദാ രാജ്യത്തുള്ള യെരുശലേമിലേക്ക് പോയില്ല.

യഹൂദയുടെയും ഇസ്രയേലിന്റെയും രാജ്യങ്ങൾ ശത്രുക്കൾ ആകുകയും അടിക്കടി പരസ്പരം യുദ്ധം ചെയ്തുവരികയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ പുതിയ രാജ്യത്തിൽ, എല്ലാ രാജാക്കന്മാരും ദുഷ്ടന്മാർ ആയിരുന്നു. ഈ രാജാക്കന്മാരിൽ പലരും അവരുടെ സ്ഥാനത്ത് രാജാക്കന്മാരാകുവാൻ ആഗ്രഹിച്ച മറ്റു ഇസ്രയേല്യരാൽ കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ രാജ്യത്തിലെ എല്ലാ രാജാക്കന്മാരും ഒട്ടുമിക്ക ജനങ്ങളും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. അവർ അതു ചെയ്തപ്പോൾ, അവർ പലപ്പോഴും വേശ്യകളോടുകൂടെ ശയിക്കുകയും ചിലപ്പോൾ കുഞ്ഞുങ്ങളെപ്പോലും വിഗ്രഹങ്ങൾക്ക് യാഗമർപ്പിക്കുകയും ചെയ്തുപോന്നു.

യഹൂദയുടെ രാജാക്കന്മാർ ദാവീദിന്റെ സന്തതികൾ ആയിരുന്നു. അവരിൽ ചില രാജാക്കന്മാർ നല്ല മനുഷ്യരും നീതിപൂർവ്വം ഭരിക്കുന്നവരും ദൈവത്തെ ആരാധിക്കുന്നവരും ആയിരുന്നു. എന്നാൽ യഹൂദ രാജാക്കന്മാരിൽ അധികംപേരും ദുഷ്ടന്മാർ ആയിരുന്നു. അവർ മോശമായി ഭരിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തുവന്നു. അവരിൽ ചില രാജാക്കന്മാർ അവരുടെ കുഞ്ഞുങ്ങളെയും അസത്യ ദൈവത്തിനു യാഗമർപ്പിച്ചിട്ടുണ്ട്. യഹൂദ ജനങ്ങളിലും ഭൂരിഭാഗം പേർ ദൈവത്തിനെതിരെ മത്സരിക്കുകയും അന്യ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തു വന്നിരുന്നു.
ശുഭം
നിങ്ങൾ വിഭാഗിക്കപ്പെട്ട രാജ്യം വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: 1 രാജാക്കന്മാർ 1–6; 11–12.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
