പഴയ നിയമം · കഥ 19 / 47

പ്രവാചകന്മാർ

1 രാജാക്കന്മാർ 16–18; 2 രാജാക്കന്മാർ 5; ജറെമിയാ 38

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 18

ദൈവം പ്രവാചകന്മാരെ ഇസ്രയേലിലേക്ക് എപ്പോഴും അയച്ചുകൊണ്ടിരുന്നു. പ്രവാചകന്മാർ ദൈവത്തിൽനിന്നും സന്ദേശങ്ങൾ കേൾക്കുകയും അനന്തരം അതു ജനങ്ങളോട് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 18

ഏലിയാവ് എന്ന പ്രവാചകൻ, ആഹാബ് ഇസ്രയേൽ രാജ്യത്തെ ഭരിച്ചു കൊണ്ടിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രവാചകൻ ആയിരുന്നു. ആഹാബ് ഒരു ദുഷ്ട മനുഷ്യൻ ആയിരുന്നു. താൻ ജനങ്ങളെ ‘ബാൽ’ എന്ന് പേരുള്ള ഒരു വ്യാജ ദൈവത്തെ ആരാധിക്കുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അതിനാൽ ദൈവം ജനത്തെ ശിക്ഷിക്കുവാൻ പോകുന്നു, എന്ന് ഏലിയാവ് രാജാവായ ആഹബിനോട് പറഞ്ഞു. “ഞാൻ വീണ്ടും മഴ പെയ്യട്ടെ എന്നു പറയുവോളം ഇസ്രയേൽ ദേശത്തിൽ മഴയോ മഞ്ഞോ ഉണ്ടാകുകയില്ല” എന്ന് ഏലിയാവ് ആഹാബ് രാജാവിനോട് പറഞ്ഞു. ഇത് ആഹാബിനെ കോപിഷ്ഠനാക്കുകയും എലിയാവിനെ കൊല്ലുവാൻ തീരുമാനിക്കുകയും ചെയ്തു.

പേജ് 3-ലെ ചിത്രം
പേജ് 3 / 18

അതുകൊണ്ട് ദൈവം എലിയാവിനോട് മരുഭൂമിയിൽ ചെന്ന് ആഹാബിൽ നിന്നും ഒളിച്ചിരിക്കുവാൻ പറഞ്ഞു. ഏലിയാവ് ദൈവം മാർഗ്ഗനിർദേശം നൽകിയപ്രകാരം മരുഭൂമിയിൽ ഉള്ള ഒരു നീർച്ചാലിനടുത്തേക്ക് പോയി. ഓരോ പ്രഭാതത്തിലും വൈകുന്നേരത്തിലും പക്ഷികൾ എലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു നൽകി. ഈ കാലഘട്ടത്തിൽ ആഹാബും തന്റെ സൈന്യവും എലിയാവിനെ തേടി, എങ്കിലും അവർക്ക് അദ്ദേഹത്തെ കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല.

പേജ് 4-ലെ ചിത്രം
പേജ് 4 / 18

അവിടെ മഴ ഇല്ലാഞ്ഞതിനാൽ, കുറച്ചുകാലങ്ങൾക്കു ശേഷം നീർച്ചാൽ വറ്റി. അതിനാൽ ഏലിയാവ് സമീപേ ഉള്ള വേറൊരു രാജ്യത്തിലേക്ക് പോയി. ആ രാജ്യത്തിൽ ഒരു സാധുവായ വിധവ ഉണ്ടായിരുന്നു. അവൾക്ക് ഒരു മകനും ഉണ്ടായിരുന്നു. കൊയ്ത്ത് ഇല്ലാതിരുന്നതിനാൽ അവരുടെ ഭക്ഷണം തീർന്നു പോയിരുന്നു. എങ്കിലും ആ സ്ത്രീ ഏലിയാവിനെ സംരക്ഷിച്ചു പോന്നു, അതുകൊണ്ട് ദൈവം അവൾക്കും അവളുടെ മകനും വേണ്ടി കരുതി, അതിനാൽ അവളുടെ കലത്തിലെ മാവോ പാത്രത്തിലെ എണ്ണയോ കുറഞ്ഞു പോയില്ല. ക്ഷാമകാലം മുഴുവൻ അവർക്ക് ഭക്ഷണം ഉണ്ടായിരുന്നു. ഏലിയാവ് അവിടെ അനേക വർഷങ്ങൾ താമസിച്ചു.

പേജ് 5-ലെ ചിത്രം
പേജ് 5 / 18

മൂന്നര വർഷങ്ങൾക്കുശേഷം, ദേശത്തിൽ വീണ്ടും മഴ പെയ്യിക്കുവാൻ പോകുന്നു എന്ന് ദൈവം ഏലിയാവിനോട് പറഞ്ഞു. അവിടുന്ന് ഏലിയാവിനോട് ഇസ്രയേൽ രാജ്യത്തിലേക്ക് മടങ്ങി ചെന്ന് ആഹാബിനോടു സംസാരിക്കുവാൻ പറഞ്ഞു. അങ്ങനെ ഏലിയാവ് ആഹാബിന്റെ അടുക്കൽ ചെന്നു. ആഹാബ് അദ്ദേഹത്തെ കണ്ടപ്പോൾ, “നീ, പ്രശ്നം ഉണ്ടാക്കുന്നവൻ!’’ എന്ന് പറഞ്ഞു. ഏലിയാവ് അവനു മറുപടി പറഞ്ഞത്, “നീയാണ് പ്രശ്നം ഉണ്ടാക്കുന്നവൻ!” നീ യഹോവയെ ഉപേക്ഷിച്ചു. അവിടുന്നാണ് സത്യ ദൈവം, എന്നാൽ നീ ബാലിനെ ആരാധിക്കുന്നു. ഇപ്പോൾ നീ ഇസ്രായേലിൽ ഉള്ള സകല ജനങ്ങളെയും കർമ്മേൽ മലയിൽ കൊണ്ടുവരിക,”

പേജ് 6-ലെ ചിത്രം
പേജ് 6 / 18

അതുകൊണ്ട് സകല യിസ്രായേൽ ജനങ്ങളും കർമ്മേൽ മലയിലേക്ക് പോയി. ബാലിനുവേണ്ടി സന്ദേശം പറയുന്നവർ എന്ന് പറഞ്ഞിരുന്നവരും വന്നിരുന്നു. ഇവർ ബാലിന്റെ പ്രവാചകന്മാർ ആയിരുന്നു. അവർ 450 പേരുണ്ടായിരുന്നു. ഏലിയാവ് ജനത്തോടു പറഞ്ഞത്, “നിങ്ങൾ എത്രത്തോളം മനസ്സ് ചാഞ്ചല്യം ഉള്ളവർ ആയിരിക്കും? യഹോവ ദൈവം എങ്കിൽ അവനെ ആരാധിക്കുക! എന്നാൽ ബാൽ ആണ് ദൈവം എങ്കിൽ അവനെ ആരാധിക്കുക!” എന്നാണ്.

പേജ് 7-ലെ ചിത്രം
പേജ് 7 / 18

അനന്തരം ഏലിയാവ് ബാലിന്റെ പ്രവാചകന്മാരോട് പറഞ്ഞതു, “നിങ്ങൾ ഒരു കാളയെ കൊന്ന് അതിന്റെ മാംസം യാഗപീഠത്തിൽ വെക്കുക, എന്നാൽ തീ കത്തിക്കരുത്, പിന്നീട് ഞാനും അങ്ങനെ തന്നെ ചെയ്യാം, എന്റെ യാഗത്തിനായി മറ്റൊരു യാഗപീഠത്തിൽ മാംസം വെക്കും. തുടർന്ന് ദൈവം യാഗപീഠത്തിലേക്ക് തീ അയക്കുന്നുവെങ്കിൽ നിങ്ങൾക്ക് അവനാണ് യഥാർഥ ദൈവം എന്ന് നിങ്ങൾ അറിയും. അങ്ങനെ ബാലിന്റെ പ്രവാചകന്മാർ യാഗം ഒരുക്കി എന്നാൽ തീ കത്തിച്ചിരുന്നില്ല.

പേജ് 8-ലെ ചിത്രം
പേജ് 8 / 18

തുടർന്ന് ബാലിന്റെ പ്രവാചകന്മാർ ബാലിനോട് പ്രാർഥിച്ചു, “ബാലേ, ഞങ്ങളെ കേൾക്കണമേ!” ദിവസം മുഴുവനുമായി അവർ പ്രാർഥിക്കുകയും ഒച്ചയിടുകയും കത്തികൾകൊണ്ട് തങ്ങളെത്തന്നെ മുറിവേൽപ്പിക്കുകയും ചെയ്തു. എങ്കിലും ബാൽ ഉത്തരം അരുളിയില്ല., ബാൽ തീ അയച്ചതും ഇല്ല.

പേജ് 9-ലെ ചിത്രം
പേജ് 9 / 18

ബാലിന്റെ പ്രവാചകന്മാർ ആ ദിവസം മുഴുവൻ ബാലിനോട് പ്രാർഥിച്ചു. അവസാനം അവർ പ്രാർത്ഥന നിർത്തി. അപ്പോൾ ഏലിയാവ് വേറൊരു കാളയുടെ മാംസം യാഗപീഠത്തിന്മേൽ ദൈവത്തിനായി വെച്ചു. അതിനുശേഷം, ജനത്തോടു വലിയ പന്ത്രണ്ടു പാത്രങ്ങളിൽ വെള്ളം നിറച്ചു മാംസവും, വിറകും, യാഗപീഠത്തിനു ചുറ്റുമുള്ള നിലം മുഴുവനും നനയുന്നതുവരെ വെള്ളം ഒഴിക്കുവാൻ പറഞ്ഞു.

പേജ് 10-ലെ ചിത്രം
പേജ് 10 / 18

അനന്തരം ഏലിയാവ് പ്രാർഥിച്ചത്, “യഹോവേ, അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമേ, അങ്ങാണ് സത്യ ദൈവം എന്ന് ഈ ജനം അറിയേണ്ടതിന് ഉത്തരം അരുളേണമേ. ഞാൻ അങ്ങയുടെ ദാസൻ എന്നും ഇന്ന് ഞങ്ങൾക്ക് കാണിച്ചുതരണമേ. അങ്ങ് ഉത്തരം അരുളുന്നതിനാൽ ഈ ജനം അങ്ങാണ് സത്യദൈവം എന്നറിയുവാൻ ഇടവരുത്തണമേ.” എന്നായിരുന്നു.

പേജ് 11-ലെ ചിത്രം
പേജ് 11 / 18

ഉടനെതന്നെ, ആകാശത്തിൽ നിന്ന് തീ ഇറങ്ങി. അതു മാംസം, വിറക്, പാറകൾ, മണ്ണ്, യാഗപീഠത്തിനു ചുറ്റും ഉണ്ടായിരുന്ന വെള്ളം പോലും ദഹിപ്പിച്ചു കളഞ്ഞു. ജനം ഇത് കണ്ടപ്പോൾ, ജനം നിലത്തു വീണു വണങ്ങി പറഞ്ഞത്, യോഹോവ തന്നെ ദൈവം! യഹോവ തന്നെ ദൈവം!” എന്നാണ്.

പേജ് 12-ലെ ചിത്രം
പേജ് 12 / 18

അനന്തരം ഏലിയാവ് പറഞ്ഞത്, “ബാലിന്റെ പ്രവാചകന്മാരിൽ ആരുംതന്നെ രക്ഷപ്പെടുവാൻ അനുവദിക്കരുത്.!” അപ്പോൾ ജനം ബാലിന്റെ പ്രവാചകന്മാരെ എല്ലാവരെയും പിടിച്ച് അവിടെനിന്നും കൊണ്ടുപോയി അവരെ കൊന്നുകളഞ്ഞു.

പേജ് 13-ലെ ചിത്രം
പേജ് 13 / 18

അപ്പോൾ ഏലിയാവ് രാജാവായ ആഹാബിനോടു പറഞ്ഞു, “നിന്റെ ഭവനത്തിലേക്ക് വേഗത്തിൽ പോകുക, കാരണം മഴ വരുന്നുണ്ട്.” പെട്ടെന്ന് തന്നെ ആകാശം കറുക്കുകയും, പെരുംമഴ ആരംഭിക്കുകയും ചെയ്തു. യഹോവ വരൾച്ചക്ക് അവസാനമായി . ഇതു താൻ തന്നെയാണ് സത്യദൈവം എന്നു കാണിച്ചു.

പേജ് 14-ലെ ചിത്രം
പേജ് 14 / 18

ഏലിയാവ് തന്റെ പ്രവർത്തി തികെച്ചപ്പോൾ, ദൈവം എലീശ എന്ന് പേരുള്ള വേറൊരു മനുഷ്യനെ തന്റെ പ്രവാചകനായി തെരഞ്ഞെടുത്തു. എലീശ മൂലം ദൈവം നിരവധി അത്ഭുതങ്ങൾ ചെയ്തു. ആ അത്ഭുതങ്ങളിൽ ഒന്ന് നയമാനു സംഭവിച്ചത് ആയിരുന്നു. താൻ ശത്രുസൈന്യത്തിന്റെ സൈന്യാധിപൻ ആയിരുന്നു, എന്നാൽ തനിക്കു ദാരുണമായ ഒരു ചർമ്മവ്യാധി ഉണ്ടായിരുന്നു. എലീശയെക്കുറിച്ചു താൻ കേട്ടതിനാൽ, താൻ എലീശയുടെ അടുക്കൽ ചെന്ന്, തന്നെ സൌഖ്യം ആക്കണം എന്ന് അഭ്യർത്ഥന നടത്തി. എലീശ നയമാനോട് യോർദാൻ നദിയിൽ ചെന്ന് ഏഴു പ്രാവശ്യം വെള്ളത്തിൽ മുങ്ങുവാൻ പറഞ്ഞു.

പേജ് 15-ലെ ചിത്രം
പേജ് 15 / 18

നയമാനു കോപം വന്നു. ഇതു വിഡ്ഢിത്തമായി തനിക്കു തോന്നിയതിനാൽ അതു ചെയ്യുവാൻ വിസ്സമ്മതിച്ചു. എന്നാൽ പിന്നീട് തന്റെ മനസ്സ് മാറി. താൻ യോർദാൻ നദിയിൽ ചെന്ന് തന്നെത്താൻ ഏഴു പ്രാവശ്യം വെള്ളത്തിൽ മുങ്ങി. വെള്ളത്തിൽ നിന്ന് താൻ അവസാനം പുറത്ത് വന്നപ്പോൾ, ദൈവം അവനെ സൌഖ്യമാക്കി.

പേജ് 16-ലെ ചിത്രം
പേജ് 16 / 18

ദൈവം വേറെയും പ്രവാചകന്മാരെ ഇസ്രയേൽ ജനത്തിന്റെ അടുക്കലേക്ക് അയച്ചിരുന്നു. അവർ ജനത്തോടു വിഗ്രഹങ്ങളെ ആരാധിക്കുന്നത് നിർത്തുവാൻ ആവശ്യപ്പെട്ടു. ഓരോരുത്തരും ന്യായമായി പ്രവർത്തിക്കുകയും പരസ്പരം ഓരോരുത്തരും ദയാപൂർവ്വം ഇടപെടുകയും വേണം എന്ന് പ്രബോധിപ്പിച്ചു. പ്രവാചകന്മാർ അവരെ ദോഷം ചെയ്യുന്നത് നിർത്തലാക്കി പകരം ദൈവത്തെ അനുസരിക്കണമെന്നു മുന്നറിയിപ്പ് നൽകി. ജനം ഇപ്രകാരം ചെയ്തില്ല എങ്കിൽ, ദൈവം അവരെ കുറ്റവാളി എന്നപോലെ ന്യായം വിധിക്കുകയും, അവരെ ശിക്ഷിക്കുമെന്ന് പറയുകയും ചെയ്തു.

പേജ് 17-ലെ ചിത്രം
പേജ് 17 / 18

കൂടുതൽ സമയങ്ങളിൽ ജനം ദൈവത്തെ അനുസരിച്ചിരുന്നില്ല. അവർ പലപ്പോഴും പ്രവാചകന്മാരോട് അപമര്യാദയായി പെരുമാറുകയും, ചിലപ്പോൾ കൊല്ലുകപോലും ചെയ്തിട്ടുണ്ട്. ഒരിക്കൽ, അവർ യിരെമ്യാവു പ്രവാചകനെ ഒരു പൊട്ടക്കിണറ്റിൽ മരിക്കുവാനായി ഉപേക്ഷിച്ചുകളഞ്ഞു. താൻ അടിയിൽ അതിലുള്ള ചേറ്റിൽ മുങ്ങിപ്പോയി. എന്നാൽ രാജാവിന് മനസ്സലിവു തോന്നി, മരിക്കുന്നതിനു മുൻപേ കിണറ്റിൽനിന്നും യിരെമ്യാവിനെ രക്ഷപ്പെടുത്തുവാൻ തന്റെ ഭൃത്യന്മാരോട് കൽപ്പിച്ചു.

പേജ് 18-ലെ ചിത്രം
പേജ് 18 / 18

ജനം അവരെ വെറുത്തിരുന്നു എങ്കിലും പ്രവാചകന്മാർ ദൈവത്തിനു വേണ്ടി സംസാരിച്ചു കൊണ്ടിരുന്നു. അവർ ജനത്തിന് അവർ മനം തിരിയുന്നില്ലെങ്കിൽ ദൈവം ശിക്ഷിക്കും എന്ന മുന്നറിയിപ്പ് നല്കിവന്നു. ദൈവം അവർക്കുവേണ്ടി മശിഹയെ അവർക്കുവേണ്ടി അയക്കുമെന്നു വാഗ്ദത്തം ചെയ്തു.

ശുഭം

നിങ്ങൾ പ്രവാചകന്മാർ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: 1 രാജാക്കന്മാർ 16–18; 2 രാജാക്കന്മാർ 5; ജറെമിയാ 38.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.