പഴയ നിയമം · കഥ 1 / 47

സൃഷ്ടി

ഉല്പത്തി 1–2

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 16

ആദിയിൽ ദൈവം ഇപ്രകാരമാണ് സകല ത്തെയും സൃഷ്ടിച്ചത്. അവിടുന്ന് പ്രപഞ്ച ത്തെയും അതിലുള്ള സകലത്തെയും ആറു ദിവസങ്ങളിൽ സൃഷ്ടിച്ചു. ദൈവം ഭൂമിയെ സൃഷ്ടിച്ചതിനുശേഷം പിന്നീട് അന്ധകാരവും ശൂന്യതയും ഉള്ളതായിതീർന്നു, എന്തുകൊണ്ടെ ന്നാൽ അവിടുന്ന് അതിൽ ഒന്നും തന്നെ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ദൈവത്തിന്റെ ആത്മാവ് ജലത്തിൻ മീതെ ഉണ്ടായിരുന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 16

അനന്തരം “വെളിച്ചം ഉണ്ടാകട്ടെ!” എന്ന് ദൈവം പറഞ്ഞു, വെളിച്ചം ഉണ്ടായി. ദൈവം വെളിച്ചം നല്ലത് എന്ന് കാണുകയും അതിനു “പകൽ” എന്ന് വിളിക്കുകയും ചെയ്തു. അവിടുന്ന് അതിനെ ഇരുളിൽ നിന്നും വേർതിരിച്ച്, അതിനെ “രാത്രി” എന്നു വിളിക്കുകയും ചെയ്തു. സൃഷ്ടിയുടെ ആദ്യ ദിനത്തിൽ ദൈവം വെളിച്ചത്തെ സൃഷ്ടിച്ചു.

പേജ് 3-ലെ ചിത്രം
പേജ് 3 / 16

സൃഷ്ടിയുടെ രണ്ടാം ദിനത്തിൽ ദൈവം പറഞ്ഞതു: ജലത്തിനു മുകളിൽ ഒരു വിതാനം ഉണ്ടാകട്ടെ” എന്നായിരുന്നു. അവിടെ ഒരു വിതാനം ഉണ്ടായി. ഈ വിതാനത്തിന് ദൈവം “ആകാശം” എന്ന് വിളിച്ചു.

പേജ് 4-ലെ ചിത്രം
പേജ് 4 / 16

മൂന്നാം ദിവസം, ദൈവം പറഞ്ഞതു: “ജലം ഒരു സ്ഥലത്തു കൂടിച്ചേരുകയും ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടുകയും ചെയ്യട്ടെ” എന്നായിരുന്നു. അവിടുന്ന് ഉണങ്ങിയ നിലത്തിനു “ഭൂമി” എന്നും വെള്ളത്തിനു “സമുദ്രം” എന്നും വിളിച്ചു. താൻ സൃഷ്ടിച്ചത് നല്ലത് എന്നു ദൈവം കണ്ടു.

പേജ് 5-ലെ ചിത്രം
പേജ് 5 / 16

അനന്തരം ദൈവം അരുളിച്ചെയ്തത്, “ഭൂമി എല്ലാ തരത്തിലും ഉള്ള വൃക്ഷങ്ങളും ചെടികളും ഉൽപ്പാദിപ്പിക്കട്ടെ.” അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. അവിടുന്ന് സൃഷ്ടിച്ചതിനെ ദൈവം നല്ലതെന്ന് കണ്ടു.

പേജ് 6-ലെ ചിത്രം
പേജ് 6 / 16

സൃഷ്ടിയുടെ നാലാം ദിവസം ദൈവം പറഞ്ഞു: “ആകാശത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ.” അപ്പോൾ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. ദൈവം അവയെ ഭൂമിയിൽ പ്രകാശം നൽകുവാനും, പകലും രാത്രിയും, കാലങ്ങളും വർഷങ്ങളും അടയാളപ്പെടുത്തുവാനും വേണ്ടി നൽകി. അവിടുന്ന് സൃഷ്ടിച്ചതിനെ നല്ലതെന്നു ദൈവം കണ്ടു.

പേജ് 7-ലെ ചിത്രം
പേജ് 7 / 16

അഞ്ചാം ദിവസത്തിൽ ദൈവം അരുളിച്ചെയ്തത്: “ജീവൻ ഉള്ളവ ജലാശയങ്ങളെ നിറക്കുകയും, ആകാശത്തിൽ പക്ഷികൾ പറക്കുകയും ചെയ്യട്ടെ!” ഈ വിധത്തിൽ ആണ് വെള്ളത്തിൽ നീന്തുന്നവയും സകല പക്ഷികളെയും അവിടുന്ന് സൃഷ്ടിച്ചത്. ദൈവം അത് നല്ലത് എന്നു കാണുകയും, അവയെ അനുഗ്രഹിക്കുകയും ചെയ്തു.

പേജ് 8-ലെ ചിത്രം
പേജ് 8 / 16

സൃഷ്ടിയുടെ ആറാം ദിവസത്തിൽ, ദൈവം അരുളിച്ചെയ്തത്, “കരയിൽ ജീവിക്കുന്ന എല്ലാ തരത്തിൽ ഉള്ള മൃഗങ്ങളും ഉണ്ടാകട്ടെ!” ദൈവം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ചിലതു വളർത്തു മൃഗങ്ങൾ ആയിരുന്നു, ചിലത് നിലത്തു ഇഴയുന്നവയും, മറ്റു ചിലത് വന്യ മൃഗങ്ങളും ആയിരുന്നു. അതു നല്ലത് എന്ന് ദൈവം കണ്ടു.

പേജ് 9-ലെ ചിത്രം
പേജ് 9 / 16

അനന്തരം ദൈവം പറഞ്ഞത്, “നമ്മെപ്പോലെ നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കുക. അവർ ഭൂമിയിൻ മേലും സകല മൃഗങ്ങളുടെ മേലും ഭരണം നടത്തട്ടെ.”

പേജ് 10-ലെ ചിത്രം
പേജ് 10 / 16

ആയതിനാൽ ദൈവം കുറച്ചു മണ്ണ് എടുത്തു, അതിനെ മനുഷ്യന്റെ രൂപത്തിലാക്കി, അവനിലേക്ക് ജീവൻ നിശ്വസിച്ചു. ഈ മനുഷ്യന്റെ പേര് ആദം എന്നായിരുന്നു. ആദം ജീവിക്കേണ്ടതായ സ്ഥലത്തു ദൈവം ഒരു വലിയ തോട്ടം നിർമ്മിച്ചു, അതിനെ പരിപാലിക്കേണ്ടതിന് അവനെ അവിടെ ആക്കിവെച്ചു.

പേജ് 11-ലെ ചിത്രം
പേജ് 11 / 16

തോട്ടത്തിന്റെ നടുവിൽ, ദൈവം രണ്ടു പ്രത്യേക വൃക്ഷങ്ങൾ നട്ടു—ജീവന്റെ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും. ദൈവം ആദാമിനോട് നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്നുള്ളതൊഴിച്ചു തോട്ടത്തിൽ ഉള്ള സകല വൃക്ഷങ്ങളുടെയും ഫലം ഭക്ഷിക്കാം എന്നു പറഞ്ഞു. ഈ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ, അവൻ മരിപ്പാൻ ഇടയാകും.

പേജ് 12-ലെ ചിത്രം
പേജ് 12 / 16

അനന്തരം ദൈവം പറഞ്ഞത്, “മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ല” എന്നാൽ മൃഗങ്ങളിൽ ഒന്നും തന്നെ ആദമിന് തക്ക തുണയായിട്ട് ഉണ്ടായിരുന്നില്ല.

പേജ് 13-ലെ ചിത്രം
പേജ് 13 / 16

ആയതിനാൽ ദൈവം ആദമിനെ ഒരു ഗാഡനിദ്രയിലാഴ്ത്തി. അനന്തരം ദൈവം ആദാമിന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തു അതിനെ ഒരു സ്ത്രീയാക്കി അവളെ അവന്റെ മുൻപിൽ കൊണ്ട് വന്നു.

പേജ് 14-ലെ ചിത്രം
പേജ് 14 / 16

ആദം അവളെ കണ്ടപ്പോൾ, അവൻ പറഞ്ഞത്, ഇതാ! ഇത് എന്നെപ്പോലെ തന്നെ ഇരിക്കുന്നു! അവൾ “സ്ത്രീ എന്ന് വിളിക്കപ്പെടട്ടെ,” എന്തെന്നാൽ അവൾ പുരുഷനിൽ നിന്ന് ഉളവാക്കപ്പെട്ടിരിക്കുന്നു.” അതുകൊണ്ടാണ് പുരുഷൻ തന്റെ പിതാവിനെയും മാതാവിനെയും വിട്ടുപിരിയുകയും തന്റെ ഭാര്യയോടു ഒന്നായി ചേരുകയും ചെയ്യുന്നത്.

പേജ് 15-ലെ ചിത്രം
പേജ് 15 / 16

ദൈവം പുരുഷനെയും സ്ത്രീയെയും തന്റെ സ്വന്തം സ്വരൂപത്തിൽ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിച്ച് അവരോടു പറഞ്ഞത്, “നിരവധി മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ഭൂമിയെ നിറയ്ക്കുക!” അങ്ങനെ ദൈവം താൻ സൃഷ്ടിച്ച സകലവും വളരെ നല്ലത് എന്നു കാണുകയും അവ നിമിത്തം വളരെ സന്തുഷ്ടൻ ആകുകയും ചെയ്തു. ഇത് ഒക്കെയും സൃഷ്ടിയുടെ ആറാം ദിവസത്തിൽ പൂർത്തീകരിച്ചു.

പേജ് 16-ലെ ചിത്രം
പേജ് 16 / 16

ഏഴാം ദിവസം ആഗതമായപ്പോൾ, ദൈവം താൻ ചെയ്തുവന്ന എല്ലാ പ്രവർത്തികളും അവസാനിപ്പിച്ചു. അവിടുന്ന് ഏഴാം ദിവസത്തെ അനുഗ്രഹിക്കുകയും, അതിനെ വിശുദ്ധീകരിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാൽ ഈ ദിവസത്തിൽ അവിടുന്ന് സൃഷ്ടികർമ്മം പര്യവസാനിപ്പിച്ചു. ഈ വിധത്തിലാണ് ദൈവം പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചത്.

ശുഭം

നിങ്ങൾ സൃഷ്ടി വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 1–2.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.