പഴയ നിയമം · കഥ 21 / 47

ദൈവിക വാഗ്ദത്തമായ മശീഹാ

ഉല്പത്തി 3; 12; നിയമാവർത്തനം 18:15; 2 സാമുവൽ 7; സങ്കീർത്തനങ്ങൾ 16; 22; 35; 69; 41; ഏശയ്യാ 7:14; 9:1–7; 61; 53; 50:6; 59:16; ജറെമിയാ 31; ദാനിയേൽ 7; മിക്കാ 5:2; സഖറിയാ 11:12–13; മലാക്കി 4:5

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 15

ദൈവം ലോകത്തെ സൃഷ്ടിക്കുമ്പോൾ തന്നെ, പിന്നീട് ഒരു സമയത്ത് അവിടുന്ന് തക്കതായ സമയത്ത് മശീഹയെ അയക്കുമെന്ന് അറിഞ്ഞിരുന്നു. ആദാമിനോടും ഹവ്വയോടും താൻ അപ്രകാരം ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിരുന്നു. അവിടുന്ന് പറഞ്ഞത് ഹവ്വയുടെ സന്തതി ജനിക്കുകയും പാമ്പിന്റെ തല തകർക്കുമെന്നും പറഞ്ഞു . തീർച്ചയായും ഹവ്വയെ വഞ്ചിച്ച പാമ്പ് തീർച്ചയായും സാത്താൻ തന്നെ ആയിരുന്നു. ദൈവം അർത്ഥമാക്കിയത് മശീഹ സമ്പൂർണ്ണമായി സാത്താനെ തോൽപ്പിക്കും എന്നാണ്. .

പേജ് 2-ലെ ചിത്രം
പേജ് 2 / 15

ദൈവം അബ്രഹാമിൽകൂടെ ലോകത്തുള്ള എല്ലാ ജനസമൂഹങ്ങളും അനുഗ്രഹം പ്രാപിക്കും എന്നു ദൈവം അവനോടു വാഗ്ദത്തം ചെയ്തു. പിൽക്കാലത്ത് മശീഹയെ അയയ്ക്കുന്നതിൽ കൂടെ നിറവേറ്റണമായിരുന്നു. ലോകത്തിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പാപത്തിൽനിന്നു മശീഹ രക്ഷിക്കും

പേജ് 3-ലെ ചിത്രം
പേജ് 3 / 15

ദൈവം മോശെക്കു വാഗ്ദത്തം ചെയ്തിരുന്നത്, ഭാവിയിൽ ദൈവം മോശെയെപ്പോലെ വേറൊരു പ്രവാചകനെ അയയ്ക്കും എന്നായിരുന്നു. ഈ പ്രവാചകൻ മശീഹ ആയിരിക്കും. ഈവിധത്തിൽ, ദൈവം മശീഹയെ അയക്കുമെന്ന് വീണ്ടും വാഗ്ദത്തം ചെയ്തു.

പേജ് 4-ലെ ചിത്രം
പേജ് 4 / 15

ദൈവം രാജാവായ ദാവീദിന്റെ സ്വന്തം സന്തതികളിൽ ഒരാൾ മശീഹ ആയിരിക്കുമെന്നു വാഗ്ദത്തം ചെയ്തു. അവൻ രാജാവായിരിക്കുകയും ദൈവജനത്തിന്റെമേൽ എന്നേക്കും ഭരിക്കുന്നവനും ആകും.

പേജ് 5-ലെ ചിത്രം
പേജ് 5 / 15

ദൈവം യിരെമ്യാ പ്രവാചകനോട് സംസാരിക്കുകയും ഒരു ദിവസം താൻ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുകയും ചെയ്യുമെന്ന് പറഞ്ഞു. പുതിയ ഉടമ്പടി ദൈവം സീനായിൽവെച്ചു ഇസ്രയേൽ ജനവുമായി ഉണ്ടാക്കിയതു പോലെയുള്ളതല്ല. അവിടുന്ന് ജനങ്ങളുമായി തന്റെ പുതിയ ഉടമ്പടി ഉണ്ടാക്കുമ്പോൾ, അത് അവർ തന്നെ വ്യക്തിപരമായി അറിയുവാൻ തക്കവിധം ആയിരിക്കും. ഓരോ വ്യക്തിയും അവനെ സ്നേഹിക്കുകയും അവന്റെ നിയമങ്ങളെ അനുസരിക്കുകയും വേണം. ദൈവം പറഞ്ഞത് ഇതു തന്റെ നിയമങ്ങൾ അവരുടെ ഹൃദയത്തിൽ എഴുതിയതു പോലെ ആയിരിക്കും എന്നാണ്. അവർ തന്റെ ജനമായും, ദൈവം അവരുടെ പാപം ക്ഷമിച്ചും ഇരിക്കും. മശീഹ തന്നെ അവരോടുകൂടെ പുതിയ ഉടമ്പടി ചെയ്യും.

പേജ് 6-ലെ ചിത്രം
പേജ് 6 / 15

ദൈവത്തിന്റെ പ്രവാചകന്മാർ മശീഹ ഒരു പ്രവാചകനും, ഒരു പുരോഹിതനും, ഒരു രാജാവും ആയിരിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഒരു പ്രവാചകൻ എന്നത് ദൈവത്തിന്റെ അരുളപ്പാടുകൾ കേൾക്കുകയും അനന്തരം ദൈവത്തിന്റെ സന്ദേശങ്ങൾ ജനത്തോടു പറയുന്നവരും ആകുന്നു. ദൈവം അയയ്ക്കുമെന്ന് പറഞ്ഞ മശീഹ ഉൽകൃഷ്ടനായ പ്രവാചകൻ ആയിരിക്കും. അതായത്, മശീഹ ദൈവത്തിന്റെ സന്ദേശങ്ങൾ ഉത്തമമായി കേൾക്കുകയും, അവ ഉൽകൃഷ്ടമായി മനസ്സിലാക്കുകയും, അവയെ ഉത്തമമായ നിലയിൽ ജനത്തെ പഠിപ്പിക്കുകയും ചെയ്യും.

പേജ് 7-ലെ ചിത്രം
പേജ് 7 / 15

ഇസ്രയേല്യ പുരോഹിതന്മാർ ജനത്തിനുവേണ്ടി ദൈവത്തിന് യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരുന്നു. ജനം തങ്ങളുടെ പാപങ്ങളെക്കുറിച്ചു ദുഃഖിക്കുന്നുവെന്നും ദൈവവുമായി സമാധാനത്തിൽ ആയിരിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും ഈ യാഗങ്ങൾ കാണിച്ചു. പുരോഹിതന്മാർ ജനത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. എങ്കിൽത്തന്നെയും, മശീഹയാണ് തന്നെത്തന്നെ സ്വയം ഉത്തമമായ യാഗമായി ദൈവത്തിനു സമർപ്പിച്ച ഏറ്റവും പൂർണതയുള്ള മഹാപുരോഹിതൻ. അതായത്, താൻ ഒരിക്കലും പാപം ചെയ്യാത്തവനും, യാഗമായി തന്നെത്തന്നെ സമർപ്പിക്കുമ്പോൾ, പാപത്തിനുവേണ്ടി ഇനി വേറെയൊരു യാഗം ആവശ്യം ഇല്ലാത്തതും ആകുന്നു.

പേജ് 8-ലെ ചിത്രം
പേജ് 8 / 15

രാജാക്കന്മാരും പ്രധാനികളും ജനവിഭാഗങ്ങളെ ഭരിക്കുന്നു, ചില സമയങ്ങളിൽ അവർക്ക് പിഴവ് സംഭവിക്കുകയും ചെയ്യുന്നു. ദാവീദ് രാജാവ് ഇസ്രയേൽ ജനത്തെ മാത്രമേ ഭരിച്ചിരുന്നുള്ളൂ. എന്നാൽ മശീഹ, ദാവീദിന്റെ സന്തതിയായി, മുഴുവൻ ലോകത്തെയും ഭരിക്കുകയും, എന്നെന്നേക്കുമായി ഭരണം നടത്തുകയും ചെയ്യും. കൂടാതെ, അവിടുന്ന് എപ്പോഴും നീതിയോടെ ഭരിക്കുകയും ശരിയായ തീരുമാനങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

പേജ് 9-ലെ ചിത്രം
പേജ് 9 / 15

മശീഹയെ കുറിച്ച് ദൈവത്തിന്റെ പ്രവാചകന്മാർ മറ്റു നിരവധി കാര്യങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി, മലാഖി പറഞ്ഞിരിക്കുന്നത് മശീഹ വരുന്നതിനു മുൻപ് വേറൊരു പ്രവാചകൻ വരും. ആ പ്രവാചകൻ പ്രധാന്യമുള്ളവൻ ആയിരിക്കും. കൂടാതെ, യെശയ്യാ പ്രവാചകൻ എഴുതിയത് മശീഹ ഒരു കന്യകയിൽനിന്ന് ജനിക്കും എന്നാണ്. മീഖാ പ്രവാചകൻ പറഞ്ഞത് മശീഹ ബെത്ലെഹേം പട്ടണത്തിൽ ജനിക്കുമെന്നാണ്.

പേജ് 10-ലെ ചിത്രം
പേജ് 10 / 15

യെശയ്യാവ് പ്രവാചകൻ പറഞ്ഞതു മശീഹ ഗലീലി പ്രദേശത്ത് ജീവിക്കും എന്നാണ്. മശീഹ വളരെ ദു:ഖിതരായ ജനത്തെ ആശ്വസിപ്പിക്കും. അവിടുന്ന് ബന്ധിതരെ സ്വതന്ത്രരാക്കും. മശീഹ രോഗികളെ സൌഖ്യമാക്കുകയും, ബധിരർ, കാഴ്ച ഇല്ലാത്തവർ, സംസാരശേഷി ഇല്ലാത്തവർ, മുടന്തർ എന്നിവരെ സൌഖ്യമാക്കുകയും ചെയ്യും.

പേജ് 11-ലെ ചിത്രം
പേജ് 11 / 15

യെശയ്യാവ് പ്രവാചകൻ പറഞ്ഞിരിക്കുന്നതു ജനം മശീഹയെ വെറുക്കുകയും അവിടുത്തെ സ്വീകരിക്കുവാൻ വിസ്സമ്മതിക്കുകയും ചെയ്യും. മറ്റു പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത്, മശീഹയുടെ ഒരു സ്നേഹിതൻ തനിക്കെതിരായി തിരിയും എന്നാണ്. സെഖര്യാവ് പ്രവാചകൻ പറഞ്ഞിരിക്കുന്നത്, തന്റെ സ്നേഹിതൻ ഇപ്രകാരം ചെയ്യുന്നതിനായി മറ്റുള്ളവരിൽനിന്ന് മുപ്പതു വെള്ളിക്കാശു സ്വീകരിക്കും എന്നാണ്. കൂടാതെ ചില പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു ജനം മശീഹയെ കൊല്ലുകയും, അവർ അവന്റെ വസ്ത്രത്തിനായി ചീട്ടിടുകയും ചെയ്യും എന്നാണ്.

പേജ് 12-ലെ ചിത്രം
പേജ് 12 / 15

മശീഹ എപ്രകാരം മരിക്കും എന്നും പ്രവാചകന്മാർ പറഞ്ഞിട്ടുണ്ട്. യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ജനം അവന്റെ മേൽ തുപ്പുകയും, പരിഹസിക്കുകയും, മശീഹയെ അടിക്കുകയും ചെയ്യുമെന്നാണ്. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അവർ അവനെ കുത്തിത്തുളക്കുകയും വളരെ വേദനയോടും കഷ്ടതയോടും കൂടെ മരിക്കുകയും ചെയ്യും എന്നാണ്.

പേജ് 13-ലെ ചിത്രം
പേജ് 13 / 15

പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു മശീഹ പാപം ചെയ്യുകയില്ല എന്നാണ്. താൻ ഏറ്റവും പൂർണ്ണതയുള്ളവനും ആയിരിക്കും. എന്നാൽ സ്നേഹം നിമിത്തം അവിടുന്ന് മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി തന്റെ ജീവൻ സ്വമനസ്സാലെ ഒരു യാഗമായി അർപ്പിക്കും; അവിടുത്തെ മുറിവുകളാൽ അവർ സൗഖ്യം പ്രാപിക്കും. അവിടുന്ന് മരിക്കുമ്പോൾ, ജനത്തിനു ദൈവവുമായി സമാധാനം ഉണ്ടാകുവാൻ ഇടവരും. ആയതുകൊണ്ടാണ് ദൈവത്തിന്റെ പദ്ധതിയിൽ മശീഹ മരിക്കേണ്ടിയിരുന്നത്.

പേജ് 14-ലെ ചിത്രം
പേജ് 14 / 15

പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു ദൈവം മശീഹയെ മരിച്ചവരിൽനിന്നും ഉയിർപ്പിക്കും. ഇതു കാണിക്കുന്നത് ഇവ ഒക്കെയും പുതിയ ഉടമ്പടി ഉണ്ടാക്കുവാനുള്ള ദൈവത്തിന്റെ പദ്ധതി ആകുന്നു എന്നാണ്.അതിനാൽ അവനെതിരെ പാപം ചെയ്തവരെ അവനു രക്ഷിപ്പാൻ കഴിയും.

പേജ് 15-ലെ ചിത്രം
പേജ് 15 / 15

ദൈവം പ്രവാചകന്മാർക്കു മശീഹയെ കുറിച്ച് നിരവധി കാര്യങ്ങൾ വെളിപ്പെടുത്തി, എന്നാൽ ഈ പ്രവാചകന്മാരിൽ ആരുടേയും കാലയളവിൽ വന്നിരുന്നില്ല. ഈ പ്രവചനങ്ങളുടെ അവസാന കാലത്തിനും 400 വർഷങ്ങൾക്കു ശേഷം, തക്കസമയം വന്നപ്പോൾ, ദൈവം മശീഹയെ ലോകത്തിലേക്ക് അയച്ചു.

ശുഭം

നിങ്ങൾ ദൈവിക വാഗ്ദത്തമായ മശീഹാ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 3; 12; നിയമാവർത്തനം 18:15; 2 സാമുവൽ 7; സങ്കീർത്തനങ്ങൾ 16; 22; 35; 69; 41; ഏശയ്യാ 7:14; 9:1–7; 61; 53; 50:6; 59:16; ജറെമിയാ 31; ദാനിയേൽ 7; മിക്കാ 5:2; സഖറിയാ 11:12–13; മലാക്കി 4:5.

അടുത്ത കഥ: യോഹന്നാന്റെ ജനനം

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.