പുതിയ നിയമം · കഥ 23 / 47

യേശുവിന്റെ ജനനം

മത്തായി 1–2; ലൂക്കാ 2

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 10

മറിയ യോസേഫ് എന്ന് പേരുള്ള ഒരു നീതിമാനായ മനുഷ്യന് വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്നു. മറിയ ഗർഭവതി ആയിരിക്കുന്നുവെന്നു കേട്ടപ്പോൾ, അത് തന്റെ കുഞ്ഞ് അല്ലെന്ന് അറിഞ്ഞിരുന്നു. എന്നിരുന്നാലും, മറിയയ്ക്ക് അപമാനം വരുത്തേണ്ട എന്നുവെച്ച്, അവളോട് കരുണ കാണിച്ചു, രഹസ്യമായി അവളെ ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. എന്നാൽ താൻ അപ്രകാരം ചെയ്യുന്നതിനുന്ന് മുൻപായി, ഒരു ദൂതൻ സ്വപ്നത്തിൽ അവന്റെ അടുക്കൽ വന്ന് അവനോടു സംസാരിച്ചു.

പേജ് 2-ലെ ചിത്രം
പേജ് 2 / 10

ദൂതൻ പറഞ്ഞതു, “യോസേഫേ, മറിയയെ നിന്റെ ഭാര്യയായി എടുക്കുവാൻ ഭയപ്പെടേണ്ട. അവളുടെ ഉള്ളിലുള്ള ശിശു പരിശുദ്ധാത്മാവിൽ നിന്നുള്ളത് ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും. അവനു യേശു (അതിന്റെ അർത്ഥം “യഹോവ രക്ഷിക്കുന്നു”) എന്നു പേരിടണം, എന്തുകൊണ്ടെന്നാൽ അവൻ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും.

പേജ് 3-ലെ ചിത്രം
പേജ് 3 / 10

ആയതിനാൽ യോസേഫ് മറിയയെ വിവാഹം കഴിക്കുകയും ഭാര്യയായി ഭവനത്തിലേക്ക് കൊണ്ടു പോകുകയും ചെയ്തു, എന്നാൽ അവൾ കുഞ്ഞിനു ജന്മം നൽകുന്നതുവരെ അവളോടുകൂടെ ശയിച്ചിരുന്നില്ല.

പേജ് 4-ലെ ചിത്രം
പേജ് 4 / 10

മറിയയ്ക്ക് പ്രസവിക്കുവാനുള്ള സമയം അടുത്തപ്പോൾ, അവളും യോസേഫും ബേത്‌ലഹേം പട്ടണത്തിലേക്ക് ഒരു ദീർഘയാത്ര ചെയ്യേണ്ടിവന്നു. റോമൻ ഉദ്യോഗസ്ഥർ ഇസ്രായേലിൽ ഉള്ള എല്ലാ ജനങ്ങളുടെയും സംഖ്യ എടുക്കേണ്ടിയിരുന്നതിനാൽ അവർ അങ്ങോട്ട് പോകേണ്ടിവന്നു. ഓരോരുത്തരുടെയും പൂർവികന്മാർ ജീവിച്ചിരുന്ന സ്ഥലത്തേക്ക് അവർ പോകേണ്ടിവന്നു. ദാവീദ് രാജാവ് ബേത്‌ലഹേമിലാണ് ജനിച്ചിരുന്നത്, മറിയയുടെയും യോസേഫിന്റെയും പൂർവികനും താനായിരുന്നു.

പേജ് 5-ലെ ചിത്രം
പേജ് 5 / 10

മറിയയും യോസേഫും ബേത്‌ലഹേമിൽ ചെന്നു, എന്നാൽ അവർക്ക് താമസിക്കുവാൻ ചില മൃഗങ്ങളെ സൂക്ഷിച്ചിരുന്ന സ്ഥലം അല്ലാതെ വേറെ സ്ഥലം ഇല്ലാതിരുന്നു, അവിടെയായിരുന്നു മറിയ തന്റെ കുഞ്ഞിനു ജന്മം നൽകിയിരുന്നത്. അവൾ അവനെ കിടക്കയൊന്നും ഇല്ലാതിരുന്നതിനാൽ ഒരു പുൽത്തൊട്ടിയിൽ കിടത്തി. അവർ അവനു യേശു എന്ന് പേരിട്ടു.

പേജ് 6-ലെ ചിത്രം
പേജ് 6 / 10

അന്ന് രാത്രിയിൽ, സമീപത്തുള്ള വയൽ പ്രദേശത്ത് ചില ഇടയന്മാർ അവരുടെ ആട്ടിൻകൂട്ടത്തെ കാവൽ കാത്തുകൊണ്ടിരുന്നു. പെട്ടെന്ന്, ഒരു പ്രകാശമുള്ള ദൂതൻ അവർക്കു പ്രത്യക്ഷമായി, അവർ ഭയപ്പെടുകയും ചെയ്തു. ദൂതൻ അവരോടു പറഞ്ഞത്, “ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കായുള്ള ഒരു സുവാർത്ത എന്റെ പക്കൽ ഉണ്ട്. മശീഹ, യജമാനൻ, നിങ്ങൾക്കായി ബേത്‌ലഹേമിൽ ജനിച്ചിരിക്കുന്നു!”

പേജ് 7-ലെ ചിത്രം
പേജ് 7 / 10

“ശിശുവിനെ കാണുവാനായി പോകുക, നിങ്ങൾ അവനെ ശീലകളിൽ പൊതിഞ്ഞവനായി പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്നത് കാണും.” പെട്ടെന്ന്, ആകാശം മുഴുവൻ ദൂതന്മാരാൽ നിറഞ്ഞു. അവർ ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു. അവർ പറഞ്ഞത്, “സ്വർഗ്ഗസ്ഥനായ ദൈവത്തിനു ബഹുമാനം, ഭൂമിയിൽ ദൈവം പ്രസാദിച്ച മനുഷ്യർക്ക് സമാധാനവും ഉണ്ടാകട്ടെ.” എന്നായിരുന്നു.

പേജ് 8-ലെ ചിത്രം
പേജ് 8 / 10

പിന്നീട് ദൂതന്മാർ പോയി. ഇടയന്മാരും ആടുകളെ വിട്ടു ശിശുവിനെ കാണുവാൻ പോയി. അവർ പെട്ടെന്നു തന്നെ യേശു ഉള്ള സ്ഥലത്ത് എത്തുകയും, അവനെ പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്നത് ദൂതന്മാർ പറഞ്ഞതുപോലെ തന്നെ കാണുകയും ചെയ്തു. അവർ വളരെ ആശ്ച്ചര്യഭരിതരായി. പിന്നീട് ആട്ടിടയന്മാർ അവരുടെ ആടുകൾ ഉള്ള സ്ഥലത്തേക്ക് പോകുകയും ചെയ്തു. അവർ കേട്ടതും കണ്ടതുമായ സകലവും നിമിത്തം ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.

പേജ് 9-ലെ ചിത്രം
പേജ് 9 / 10

വളരെ ദൂരെ കിഴക്കുള്ള ഒരു ദേശത്തിൽ ചിലർ ഉണ്ടായിരുന്നു. അവർ നക്ഷത്രങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ളവരും ജ്ഞാനികളും ആയിരുന്നു. അവർ ആകാശത്തിൽ അസാധാരണമായ ഒരു നക്ഷത്രം കണ്ടു. അവർ പറഞ്ഞത് യഹൂദന്മാർക്ക് ഒരു പുതിയ രാജാവ് ജനിച്ചിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. അതുകൊണ്ട് അവർ ആ ശിശുവിനെ കാണുവാനായി അവരുടെ രാജ്യത്തു നിന്ന് യാത്ര തിരിക്കുവാൻ തീരുമാനിച്ചു. വളരെ ദീർഘമായ യാത്രക്ക് ശേഷം, അവർ ബേത്‌ലഹേമിൽ എത്തുകയും യേശുവും തന്റെ മാതാപിതാക്കളും വസിക്കുന്ന ഭവനത്തെ കണ്ടുപിടിക്കുകയും ചെയ്തു.

പേജ് 10-ലെ ചിത്രം
പേജ് 10 / 10

ഈ മനുഷ്യർ യേശുവിനെ തന്റെ മാതാവിനോടൊപ്പം കാണുകയും, അവർ അവനെ കുനിഞ്ഞു നമസ്കരിച്ച് ആരാധിക്കുകയും ചെയ്തു. അവർ യേശുവിനു വിലയേറിയ സമ്മാനങ്ങൾ നൽകി. അനന്തരം അവർ ഭവനത്തിലേക്ക് മടങ്ങിപ്പോയി.

ശുഭം

നിങ്ങൾ യേശുവിന്റെ ജനനം വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 1–2; ലൂക്കാ 2.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.