പുതിയ നിയമം · കഥ 24 / 47

യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുന്നു

മത്തായി 3; മർക്കോസ് 1; ലൂക്കാ 3; യോഹന്നാൻ 1:15–37

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 9

സെഖര്യാവിന്റെയും എലിസബെത്തിന്റെയും മകനായ യോഹന്നാൻ, വളർന്ന് ഒരു പ്രവാചകനായി തീർന്നു. താൻ മരുഭൂമിയിൽ ജീവിക്കുകയും, കാട്ടുതേനും വെട്ടുക്കിളിയും ഭക്ഷിക്കുകയും, ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും ചെയ്തു.

പേജ് 2-ലെ ചിത്രം
പേജ് 2 / 9

യോഹന്നാനെ ശ്രവിക്കേണ്ടതിനായി നിരവധി ജനങ്ങൾ മരുഭൂമിയിൽ തന്റെ അടുക്കൽ വന്നു. താൻ അവരോടു പ്രസംഗിച്ചതു, “മാനസ്സന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു!” എന്നാണ്.

പേജ് 3-ലെ ചിത്രം
പേജ് 3 / 9

ജനം യോഹന്നാന്റെ സന്ദേശം കേട്ടപ്പോൾ, അവരിൽ പലരും അവരുടെ പാപങ്ങളിൽ നിന്നും മാനസ്സാന്തരപ്പെടുകയും, യോഹന്നാൻ അവരെ സ്നാനപ്പെടുത്തുകയും ചെയ്തു. പല മത നേതാക്കന്മാരും യോഹന്നാനെ കാണുവാൻ വന്നു, എന്നാൽ അവർ മാനസ്സന്തരപ്പെടുകയോ അവരുടെ പാപങ്ങൾ ഏറ്റുപറയുകയോ ചെയ്തില്ല.

പേജ് 4-ലെ ചിത്രം
പേജ് 4 / 9

യോഹന്നാൻ മതനേതാക്കന്മാരോട് പറഞ്ഞത്, “വിഷപാമ്പുകളെ! മാനസ്സന്തരപ്പെട്ടു നിങ്ങളുടെ സ്വഭാവം മാറ്റുവിൻ. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും ദൈവം വെട്ടുകയും, അവയെ അഗ്നിയിൽ ഇടുകയും ചെയ്യും.” പ്രവാചകന്മാർ പറഞ്ഞിരുന്നത് യോഹന്നാൻ നിവർത്തിച്ചിരുന്നു, “കാണ്മിൻ, ഞാൻ നിനക്ക് മുൻപായി എന്റെ ദൂതനെ ഉടനെ അയക്കുo, അവൻ നിന്റെ വഴി ഒരുക്കും.” എന്നുള്ളത് തന്നെ.

പേജ് 5-ലെ ചിത്രം
പേജ് 5 / 9

ചില മതനേതാക്കന്മാർ യോഹന്നാനോട് നീ മശീഹ തന്നെയാണോ എന്ന് ചോദിച്ചു. യോഹന്നാൻ മറുപടി പറഞ്ഞത്, “ഞാൻ മശീഹയല്ല, എന്നാൽ അവൻ എന്റെ പിന്നാലെ വരുന്നു. അവൻ വളരെ ഉന്നതൻ ആകുന്നു, അവന്റെ ചെരുപ്പിന്റെ വാർ അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല” എന്നാണ്.

പേജ് 6-ലെ ചിത്രം
പേജ് 6 / 9

അടുത്ത ദിവസം, യേശു സ്നാനപ്പെടുവാൻ വേണ്ടി യോഹന്നാന്റെ അടുക്കൽ വന്നു. യോഹന്നാൻ അവനെ കണ്ടപ്പോൾ പറഞ്ഞത്, “കാണ്മിൻ, ഇതാ ലോകത്തിന്റെ പാപം എടുത്തുകളയുന്ന ദൈവത്തിന്റെ കുഞ്ഞാട്.” എന്നാണ്.

പേജ് 7-ലെ ചിത്രം
പേജ് 7 / 9

യോഹന്നാൻ യേശുവിനോട് പറഞ്ഞത്, “ഞാൻ അങ്ങയെ സ്നാനപ്പെടുത്തുവാൻ യോഗ്യനല്ല. പകരം അങ്ങാണ് എന്നെ സ്നാനപ്പെടുത്തേണ്ടത്.” എന്നാൽ യേശു പറഞ്ഞത്, “നീ എന്നെ സ്നാനപ്പെടുത്തണം, എന്തുകൊണ്ടെന്നാൽ അപ്രകാരം ചെയ്യുന്നതാണ് നീതി.” എന്നാണ്. അതുകൊണ്ട് യേശു ഒരിക്കൽ പോലും പാപം ചെയ്തിട്ടില്ലെങ്കിലും യോഹന്നാൻ അവനെ സ്നാനപ്പെടുത്തി.

പേജ് 8-ലെ ചിത്രം
പേജ് 8 / 9

സ്നാനപ്പെട്ടതിനു ശേഷം യേശു വെള്ളത്തിൽ നിന്ന് വെളിയിൽ വന്നപ്പോൾ, ദൈവത്തിന്റെ ആത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു യേശുവിന്റെ മേൽ ഇറങ്ങി. അതേസമയം തന്നെ സ്വർഗ്ഗത്തിൽനിന്ന് ദൈവം സംസാരിച്ചു. “നീ എന്റെ പുത്രൻ. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നിൽ വളരെ പ്രസാദിച്ചിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.

പേജ് 9-ലെ ചിത്രം
പേജ് 9 / 9

ദൈവം യോഹന്നാനോട് പറഞ്ഞിരുന്നത്, “നീ സ്നാനപ്പെടുത്തുന്ന ഒരു വ്യക്തിയുടെ മേൽ പരിശുദ്ധാത്മാവ് വന്നിറങ്ങി ആവസിക്കും. ആ വ്യക്തി ദൈവപുത്രൻ ആയിരിക്കും” എന്നാണ്. ഏക ദൈവം മാത്രമേ ഉള്ളൂ. എന്നാൽ യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുമ്പോൾ, പിതാവ് സംസാരിക്കുന്നത് താൻ കേട്ടു, ദൈവപുത്രനായ യേശുവിനെ കണ്ടു, പരിശുദ്ധാത്മാവിനെയും താൻ കണ്ടു.

ശുഭം

നിങ്ങൾ യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 3; മർക്കോസ് 1; ലൂക്കാ 3; യോഹന്നാൻ 1:15–37.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.