സാത്താൻ യേശുവിനെ പരീക്ഷിക്കുന്നു
മത്തായി 4:1–11; മർക്കോസ് 1:12–13; ലൂക്കാ 4:1–13

യേശു സ്നാനപ്പെട്ട ഉടനെ, പരിശുദ്ധാത്മാവ് തന്നെ നിർജ്ജന പ്രദേശത്തിലേക്ക് നടത്തി. യേശു അവിടെ നാൽപ്പതു പകലും നാൽപ്പതു രാത്രികളിലും ഉണ്ടായിരുന്നു. ആ സമയങ്ങളിൽ താൻ ഉപവസിക്കുകയും, സാത്താൻ തന്നെ പാപം ചെയ്യുവാനായി പരീക്ഷിക്കുകയും ചെയ്തു.

ആദ്യം, സാത്താൻ യേശുവിനോട് പറഞ്ഞതു, “നീ ദൈവപുത്രൻ ആകുന്നുവെങ്കിൽ, ഈ കല്ലുകളെ അപ്പമാക്കുക എന്നാൽ നിനക്ക് ഭക്ഷിക്കാൻ കഴിയും!”

എന്നാൽ യേശു സാത്താനോട് പറഞ്ഞതു, മനുഷ്യനു ജീവിക്കുന്നതിന് അപ്പം മാത്രമല്ല ആവശ്യം ആയിരിക്കുന്നത്, എന്നാൽ അവർക്ക് ദൈവം അവരോടു പറയുന്നതായ സകലവും ആവശ്യമായിരിക്കുന്നു!” എന്നാണ്.

അനന്തരം സാത്താൻ യേശുവിനെ ദൈവാലയത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് കൊണ്ടുപോയി. അവൻ അവിടത്തോട് പറഞ്ഞത്, “നീ ദൈവപുത്രൻ എങ്കിൽ, താഴോട്ടു ചാടുക, എന്തുകൊണ്ടെന്നാൽ “നിന്റെ പാദം കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിനു നിന്നെ വഹിക്കുവാനായി തന്റെ ദൂതന്മാരോട് കൽപ്പിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നാണ്.

എന്നാൽ അവിടുത്തോട് ചെയ്യുവാൻ സാത്താൻ ആവശ്യപ്പെട്ട കാര്യം യേശു ചെയ്തില്ല. പകരമായി, യേശു പറഞ്ഞത്, ദൈവം എല്ലാവരോടും പറയുന്നത്, നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നാണ്.”

പിന്നീട് സാത്താൻ ലോകത്തിലെ സകല രാജ്യങ്ങളെയും യേശുവിനെ കാണിച്ചു. അവ എത്രമാത്രം ശക്തമാണെന്നും എന്തുമാത്രം സമ്പന്നമാണെന്നു കാണിക്കുകയും ചെയ്തു. അവൻ യേശുവിനോട് പറഞ്ഞത്, “നീ എന്നെ വണങ്ങുകയും എന്നെ ആരാധിക്കുകയും ചെയ്താൽ ഇതൊക്കെയും നിനക്ക് തരാം” എന്ന് പറഞ്ഞു.

യേശു മറുപടി പറഞ്ഞത്, “സാത്താനേ, എന്നിൽ നിന്നും അകന്നു പോ! ദൈവത്തിന്റെ വചനത്തിൽ അവിടുന്ന് തന്റെ ജനത്തോടു കൽപ്പിച്ചിരിക്കുന്നത്, നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ. അവിടുത്തെ മാത്രമേ ദൈവം എന്ന നിലയിൽ ബഹുമാനിക്കാവൂ”.

യേശു സാത്താന്റെ പരീക്ഷണങ്ങളിൽ വീണു പോയില്ല, ആയതിനാൽ സാത്താൻ അവനെ വിട്ടു പോയി. അനന്തരം ദൂതന്മാർ വന്നു യേശുവിനെ പരിചരിക്കുകയും ചെയ്തു.
ശുഭം
നിങ്ങൾ സാത്താൻ യേശുവിനെ പരീക്ഷിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 4:1–11; മർക്കോസ് 1:12–13; ലൂക്കാ 4:1–13.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
