യേശു തന്റെ ശുശ്രൂഷ ആരംഭിക്കുന്നു
മത്തായി 4:12–25; മർക്കോസ് 1–3; ലൂക്കാ 4

സാത്താന്റെ പരീക്ഷണങ്ങളെ യേശു നിരാകരിച്ചതിനു ശേഷം, അവിടുന്ന് ഗലീല മേഖലയിലേക്ക് കടന്നു പോയി. അവിടെയായിരുന്നു താൻ താമസിച്ചു വന്നത്. പരിശുദ്ധാത്മാവ് അവിടുത്തേക്ക് അത്യധികം ശക്തി പകർന്നിരുന്നു, യേശുവോ ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്ക് ചെന്ന് ജനങ്ങളെ പഠിപ്പിച്ചു വന്നു. എല്ലാവരും തന്നെക്കുറിച്ചു നല്ല കാര്യങ്ങൾ പറയുവാനിടയായി.

യേശു നസറെത്ത് പട്ടണത്തിലേക്ക് പോയി. താൻ ബാലനായിരുന്നപ്പോൾ താമസിച്ചു വന്നത് ഈ ഗ്രാമത്തിൽ ആയിരുന്നു. ശബ്ബത്തിൽ താൻ ആരാധന സ്ഥലത്തു കടന്നുപോയി. നേതാക്കന്മാർ യെശ്ശയ്യാവ് പ്രവചനത്തിലെ സന്ദേശം ഉള്ളതായ ഒരു ചുരുൾ തന്നെ ഏൽപ്പിച്ചു. അതിൽ നിന്നും വായിക്കുവാനായി അവർ ആവശ്യപ്പെട്ടു. ആയതിനാൽ യേശു ചുരുൾ തുറക്കുകയും അതിൽ നിന്നും ഒരു ഭാഗം വായിച്ചു ജനത്തെ കേൾപ്പിച്ചു.

യേശു വായിച്ചത്, “ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ ദൈവം തന്റെ ആത്മാവിനെ എനിക്ക് നൽകിയിരിക്കുന്നു. കാരാഗ്രഹത്തിൽ ഇരിക്കുന്നവരെ സ്വതന്ത്രരാക്കുവാൻ എന്നെ അയച്ചിരിക്കുന്നു, അന്ധർ വീണ്ടും കാണുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. ഇതു കർത്താവ് നമ്മോടു കരുണാർദ്രനായി സഹായിക്കുന്ന സമയം ആകുന്നു.”

അനന്തരം യേശു ഇരുന്നു. എല്ലാവരും തന്നെ വളരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടുന്ന് ഇപ്പോൾ വായിച്ച തിരുവചനം മശീഹയെ കുറിച്ചുള്ളത് ആണെന്ന് അവർക്ക് അറിയാമായിരുന്നു. യേശു പറഞ്ഞു, “ഞാൻ നിങ്ങൾക്ക് വായിച്ചു കേൾപ്പിച്ച കാര്യങ്ങൾ, അവ ഇപ്പോൾ തന്നെ സംഭവിക്കുന്നു.” എല്ലാവർക്കും ആശ്ചര്യം ഉണ്ടായി, “ഇവൻ യോസേഫിന്റെ മകൻ അല്ലയോ?” എന്ന് അവർ പറഞ്ഞു.

അപ്പോൾ യേശു പറഞ്ഞത്, “ഒരു പ്രവാചകൻ താൻ വളർന്ന പട്ടണത്തിൽ ജനം ഒരിക്കലും അംഗീകരിക്കുകയില്ല എന്നുള്ളത് സത്യമാണ്. ഏലിയാവിന്റെ കാലത്ത്, ഇസ്രായേലിൽ ധാരാളം വിധവമാർ ഉണ്ടായിരുന്നു. എന്നാൽ മൂന്നര വർഷം മഴ പെയ്യാതിരുന്നപ്പോൾ, ദൈവം ഇസ്രയേലിലെ ഒരു വിധവയെ സഹായിക്കുവാനായി ദൈവം ഏലിയാവിനെ അയച്ചില്ല. പകരമായി, അവിടുന്ന് ഏലിയാവിനെ വേറൊരു ദേശത്തുള്ള വിധവയുടെ അടുക്കലേക്കു പറഞ്ഞുവിട്ടു.”

യേശു പറയുന്നതു തുടർന്നു, എലീശയുടെ കാലം മുതൽ, ചർമ്മരോഗത്താൽ ബാധിതരായ നിരവധി ആളുകൾ ഇസ്രായേലിൽ ഉണ്ടായിരുന്നു. എന്നാൽ അവരിൽ ആരെയും തന്നെ എലീശ സൗഖ്യമാക്കിയില്ല. താൻ ഇസ്രായേലിന്റെ ശത്രുവിന്റെ സൈന്യാധിപനായ നയമാന്റെ ചർമ്മ രോഗം മാത്രമേ സൗഖ്യമാക്കിയുള്ളൂ.” എന്നാൽ യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജനം യഹൂദന്മാർ ആയിരുന്നു. അവർ അവിടുന്ന് ഇതു പറയുന്നത് കേട്ടപ്പോൾ, അവർ അവിടുത്തോട് കോപമുള്ളവരായി തീർന്നു.

നസറെത്തുകാർ യേശുവിനെ പിടിച്ച് അവരുടെ ആരാധനാസ്ഥലത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തന്നെ കിഴക്കാംതൂക്കായ ഒരു സ്ഥലത്തിന്റെ അഗ്രത്തിൽ നിന്ന് തള്ളിക്കളഞ്ഞു കൊല്ലുവാൻ കൊണ്ടുപോയി. എന്നാൽ യേശു ജനക്കൂട്ടത്തിന്റെ നടുവിൽകൂടെ നടന്നു നസറെത്ത് പട്ടണം വിട്ടു.

അനന്തരം യേശു ഗലീല പ്രദേശമെങ്ങും പോയി, ധാരാളം ജനങ്ങൾ തന്റെയടുക്കൽ വരികയും ചെയ്തു. അവർ രോഗികളും അംഗവൈകല്യം ഉള്ളവരുമായ നിരവധിപേരെ കൊണ്ടുവന്നു. അവരിൽ ചിലർക്ക് കാണ്മാൻ, നടക്കുവാൻ, കേൾക്കുവാൻ, അല്ലെങ്കിൽ സംസാരിക്കുവാൻ കഴിവില്ലാത്തവർ ആയിരുന്നു, യേശു അവരെയെല്ലാം സൗഖ്യമാക്കി.

ഭൂതം ബാധിച്ചതായ നിരവധിപേരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവരിൽനിന്നും പുറത്തു വരുവാൻ ഭൂതങ്ങളോട് യേശു കൽപ്പിച്ചു, അങ്ങനെ ഭൂതങ്ങൾ പുറത്തു വന്നു. ഭൂതങ്ങൾ ഉറക്കെ ശബ്ദമിട്ട് “അങ്ങ് ദൈവപുത്രൻ തന്നെ!” എന്ന് പറഞ്ഞു. ജനക്കൂട്ടം വിസ്മയം കൊള്ളുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.

അനന്തരം യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാർ എന്നു അവൻ വിളിച്ചു. അപ്പൊസ്തലന്മാർ യേശുവിനോടൊപ്പം സഞ്ചരിക്കുകയും തന്നിൽനിന്ന് പഠിക്കുകയും ചെയ്തുപോന്നു.
ശുഭം
നിങ്ങൾ യേശു തന്റെ ശുശ്രൂഷ ആരംഭിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 4:12–25; മർക്കോസ് 1–3; ലൂക്കാ 4.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
