
ഒരുദിവസം, യഹൂദ ന്യായപ്രമാണത്തിൽ വിദഗ്ധനായ ഒരുവൻ യേശുവിന്റെ അടുക്കൽ വന്നു. യേശു തെറ്റായ രീതിയിൽ പഠിപ്പിക്കുന്നു എന്ന് മറ്റെല്ലാവരെയും കാണിക്കണമെന്ന് ആഗ്രഹിച്ചു . അതുകൊണ്ട് അവൻ ചോദിച്ചത്, “ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്നായിരുന്നു. യേശു മറുപടിയായി പറഞ്ഞത്, “ദൈവത്തിന്റെ പ്രമാണത്തിൽ എന്താണ് എഴുതിയിരിക്കുന്നത്?” എന്നായിരുന്നു.

ആ മനുഷ്യൻ പറഞ്ഞത്, “അത് ഇപ്രകാരം പറയുന്നു, നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും, പൂർണ ആത്മാവോടും, ശക്തിയോടും മനസ്സോടുംകൂടെ സ്നേഹിക്കണം!” കൂടാതെ നിന്റെഅയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. യേശു മറുപടിയായി, “നീ പറഞ്ഞത് ശരി! നീ ഇത് ചെയ്യുന്നുവെങ്കിൽ, നിനക്ക് നിത്യജീവൻ ഉണ്ടാകും.”

എന്നാൽ ഈ ന്യായപ്രമാണ വിദഗ്ധന് ജനത്തെ താൻ ജീവിക്കുന്ന ജീവിതശൈലി ശരിയായത് എന്ന് കാണിക്കണമായിരുന്നു. അതുകൊണ്ട് അവൻ യേശുവിനോട്, “അപ്പോൾ ശരി, എന്റെ അയൽക്കാരൻ ആര്?” എന്ന് ചോദിച്ചു.

ഒരു കഥയോടുകൂടെ യേശു ആ ന്യായപ്രമാണ വിദഗ്ധനോട് പറഞ്ഞതു, യെരുശലേമിൽ നിന്ന് യെരിഹോവിലേക്കുള്ള പാതയിൽ ഒരു യഹൂദൻ യാത്ര ചെയ്യുകയായിരുന്നു.”

“എന്നാൽ ചില കവർച്ചക്കാർ അവനെക്കണ്ട് അക്രമിച്ചു. അവന്റെ പക്കൽ ഉണ്ടായിരുന്ന സകലവും എടുത്തു അവനെ അടിച്ച് ഏകദേശം മരിച്ചവനായി അവിടെ വിട്ടു. പിന്നീട് അവർ കടന്നുകളഞ്ഞു.

“കുറെക്കഴിഞ്ഞപ്പോൾ, ഒരു യഹൂദ പുരോഹിതന് അതേ പാതയിൽകൂടെ നടന്നുപോകേണ്ടിവന്നു . ഈ പുരോഹിതൻ ആ മനുഷ്യൻ പാതയിൽ കിടക്കുന്നതു കണ്ടു. അവനെക്കണ്ടപ്പോൾ താൻ പാതയുടെ മറുവശത്തേക്ക് മാറുകയും പോകുന്നത് തുടർന്നുകൊണ്ടിരുന്നു. താൻ പൂർണമായും ആ മനുഷ്യനെ അവഗണിച്ചു.,

“അധികം താമസിയാതെ, ഒരു ലേവ്യൻ അതുവഴി കടന്നുവന്നു. [ലേവ്യർ ദൈവാലയത്തിൽ പുരോഹിതന്മാർക്ക് സഹായം ചെയ്തുവന്ന യഹൂദന്മാരുടെ ഒരു ഗോത്രം ആയിരുന്നു] ഈ ലേവ്യനും മറുപുറം വഴിയായി കടന്നുപോയി. അവനും ഈ മനുഷ്യനെ അവഗണിച്ചു.

ആ വഴി അടുത്തതായി കടന്നുവന്ന മനുഷ്യൻ ശമര്യയിൽ നിന്നുള്ളവൻ ആയിരുന്നു. [ശമര്യരും യഹൂദന്മാരും പരസ്പരം വെറുക്കുന്നവർ ആയിരുന്നു]. ശമര്യക്കാരൻ ഈ മനുഷ്യൻ വഴിയിൽ കിടക്കുന്നതു കണ്ടു, എന്നാൽ ഈ മനുഷ്യനോട് അയാൾക്ക് ശക്തമായി മനസ്സലിവ് തോന്നി. ആയതിനാൽ താൻ ആ മനുഷ്യന്റെ അടുക്കൽ ചെന്നു അവന്റെ മുറിവുകൾ വെച്ചുകെട്ടി.

“അനന്തരം ശമര്യക്കാരൻ ആ മനുഷ്യനെ പൊക്കിയെടുത്ത് തന്റെ സ്വന്ത കഴുതപ്പുറത്ത് കയറ്റി. വഴിയോരത്തുള്ള സത്രത്തിലേക്ക് കൊണ്ടുപോയി ചേർത്തു. അവിടെ ആ മനുഷ്യന് പരിചരണം നൽകുന്നത് തുടർന്നു.”

“അടുത്ത ദിവസം, ശമര്യക്കാരന് അവന്റെ യാത്ര തുടരേണ്ടിയിരുന്നു. സത്രക്കാരന് താൻ കുറച്ചു പണം നൽകി. അവനോടു താൻ, ഈ മനുഷ്യനെ കരുതുക. നിങ്ങൾ എന്തെങ്കിലും ഇതിലും അധികമായി പണം ചിലവഴിച്ചാൽ, ഞാൻ തിരിച്ചു വരുമ്പോൾ ആ ചെലവുകൾ മടക്കിത്തരാം.” എന്നു പറഞ്ഞു.

തുടർന്നു ന്യായപ്രമാണ വിദഗ്ധനോട് യേശു ചോദിച്ചു, “നീ എന്തു ചിന്തിക്കുന്നു? ഈ മൂന്നു പേരിൽ കവർച്ച ചെയ്യപ്പെട്ട് അടിക്കപ്പെട്ട മനുഷ്യന് ആരായിരുന്നു അയൽക്കാരനായി കാണപ്പെട്ടത്?” അവൻ മറുപടി പറഞ്ഞത്, അവനോടു കരുണ കാണിച്ചവൻ തന്നെ” എന്നായിരുന്നു. യേശു അവനോടു, “നീയും ചെന്ന് അപ്രകാരം തന്നെ ചെയ്യുക” എന്ന് പറഞ്ഞു.
ശുഭം
നിങ്ങൾ നല്ല ശമര്യക്കാരന്റെ കഥ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ലൂക്കാ 10:25–37.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
