പുതിയ നിയമം · കഥ 28 / 47

ധനികനായ യുവ പ്രമാണി

മത്തായി 19:16–30; മർക്കോസ് 10:17–31; ലൂക്കാ 18:18–30

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 10

ഒരു ദിവസം, ഒരു ധനികനായ യുവ ഭരണ കർത്താവ് യേശുവിന്റെ അടുക്കൽ വന്നു ചോദിച്ചു, “നല്ല ഗുരോ, നിത്യജീവൻ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യണം?” യേശു അവനോടു പറഞ്ഞത്, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നത് എന്ത്?” നല്ലവൻ ഒരുവൻ മാത്രമേ ഉള്ളൂ, അത് ദൈവം ആകുന്നു. നിനക്ക് നിത്യജീവൻ വേണമെന്നുണ്ടെങ്കിൽ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുക.”

പേജ് 2-ലെ ചിത്രം
പേജ് 2 / 10

“ഏതൊക്കെയാണ് ഞാൻ അനുസരിക്കേണ്ടത്?” അവൻ ചോദിച്ചു. യേശു മറുപടി പറഞ്ഞത്, “കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, നുണ പറയരുത്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.”

പേജ് 3-ലെ ചിത്രം
പേജ് 3 / 10

എന്നാൽ ഈ യുവാവ് പറഞ്ഞു, “ഞാൻ ഒരു ബാലൻ ആയിരിക്കുമ്പോൾ മുതൽ ഈ നിയമങ്ങളെല്ലാം അനുസരിച്ചു വരുന്നു. ഇനിയും ഞാൻ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിനു എന്താണ് ചെയ്യേണ്ടത്?” യേശു അവനെ നോക്കുകയും സ്നേഹിക്കുകയും ചെയ്തു.

പേജ് 4-ലെ ചിത്രം
പേജ് 4 / 10

യേശു മറുപടി പറഞ്ഞത്, “നീ പൂർണതയുള്ളവൻ ആകുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, പോയി നിനക്കു സ്വന്തമായി ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക, അപ്പോൾ നിനക്ക് സ്വർഗ്ഗത്തിൽ സമ്പത്ത് ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.” എന്നായിരുന്നു.

പേജ് 5-ലെ ചിത്രം
പേജ് 5 / 10

യേശു പറഞ്ഞതു ധനികനായ ആ യുവാവ് കേട്ടപ്പോൾ, അവൻ വളരെ ദുഖിതനായി, എന്തുകൊണ്ടെന്നാൽ അവൻ വളരെ ധനികൻ ആയിരുന്നു. തനിക്കുണ്ടായിരുന്നതെല്ലാം വിട്ടുകളയുവാൻ മനസ്സ് ഇല്ലാത്തവൻ ആയിരുന്നു. അവൻ തിരിഞ്ഞ് യേശുവിൽനിന്നു വിട്ടുപോയി.

പേജ് 6-ലെ ചിത്രം
പേജ് 6 / 10

അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “അതേ ധനികർ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് വളരെ കഠിനം! ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിലും എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതായിരിക്കും” എന്നാണ്.

പേജ് 7-ലെ ചിത്രം
പേജ് 7 / 10

യേശു പറഞ്ഞതു ശിഷ്യന്മാർ കേട്ടപ്പോൾ, അവർ ഞെട്ടിപ്പോയി. അവർ പറഞ്ഞത്, “ഇത് ഇപ്രകാരം ആകുന്നുവെങ്കിൽ, ദൈവം ആരെയാണ് രക്ഷിക്കുന്നത്?”

പേജ് 8-ലെ ചിത്രം
പേജ് 8 / 10

യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞത്, “മനുഷ്യർക്ക് അവരെത്തന്നെ രക്ഷിക്കുക എന്നത് അസാധ്യമാണ്. എന്നാൽ ദൈവത്തിനു ചെയ്യുവാൻ ഒന്നും അസാദ്ധ്യമല്ല.

പേജ് 9-ലെ ചിത്രം
പേജ് 9 / 10

പത്രൊസ് യേശുവിനോട് പറഞ്ഞത്, “ശിഷ്യന്മാരായ ഞങ്ങൾ സകലവും വിട്ട് അങ്ങയെ അനുഗമിക്കുന്നു. ഞങ്ങളുടെ പ്രതിഫലം എന്തായിരിക്കും?”

പേജ് 10-ലെ ചിത്രം
പേജ് 10 / 10

യേശു ഉത്തരം പറഞ്ഞത്, “എന്റെ നിമിത്തം ഭവനങ്ങളെ, സഹോദരന്മാരെ, സഹോദരികളെ, പിതാവിനെ, മാതാവിനെ, കുഞ്ഞുങ്ങളെ, അല്ലെങ്കിൽ വസ്തുവകകളെ ഉപേക്ഷിച്ചവർക്ക്, നൂറു മടങ്ങ് അധികമായും ലഭിക്കും, കൂടാതെ എല്ലാവരും നിത്യജീവനെയും പ്രാപിക്കും. എന്നാൽ ആദ്യന്മാർ പലരും ഒടുക്കത്തവരും, അവസാനമായിരുന്നവർ ആദ്യന്മാരും ആകും” എന്നാണ്.

ശുഭം

നിങ്ങൾ ധനികനായ യുവ പ്രമാണി വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 19:16–30; മർക്കോസ് 10:17–31; ലൂക്കാ 18:18–30.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.