കരുണയില്ലാത്ത വേലക്കാരന്റെ കഥ
മത്തായി 18:21–35

ഒരു ദിവസം, പത്രൊസ് യേശുവിനോട് ചോദിച്ചു, “ഗുരോ, എന്റെ സഹോദരൻ എനിക്കു വിരോധമായി പാപം ചെയ്താൽ ഞാൻ അവനോട് എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴുപ്രാവശ്യം മതിയോ?” യേശു പറഞ്ഞത്, “ഏഴു പ്രാവശ്യം അല്ല; എന്നാൽ ഏഴ് എഴുപതു പ്രാവശ്യം!” ഇതു മൂലം യേശു അർത്ഥമാക്കിയതു നാം എല്ലായ്പ്പോഴും ക്ഷമിക്കണം എന്നാണ്. അനന്തരം യേശു ഈ കഥ പറഞ്ഞു.

യേശു പറഞ്ഞത്, “ദൈവരാജ്യം എന്നത് തന്റെ വേലക്കാരുമായി കണക്കുകൾ തീർക്കുന്ന ഒരു രാജാവിനെപ്പോലെ ആകുന്നു. തന്റെ വേലക്കാരിൽ ഒരാൾ ഒരു വൻ തുക 200,000 വർഷങ്ങളുടെ കൂലി തുല്യമായ കടബാധ്യത ഉള്ളവൻ ആയിരുന്നു.

എന്നാൽ ആ വേലക്കാരന് അവന്റെ കടം വീട്ടുവാൻ കഴിഞ്ഞില്ല, അതുകൊണ്ട് രാജാവ് പറഞ്ഞു, ഈ മനുഷ്യനെയും അവന്റെ കുടുംബത്തെയും അടിമകളായി വിറ്റു കടം വീട്ടുക.”

വേലക്കാരൻ രാജാവിന്റെ മുൻപിൽ മുഴങ്കാലിൽ വീണു അപേക്ഷിച്ചത്, ദയവായി എന്നോട് പൊറുക്കണമേ, ഞാൻ അങ്ങേക്ക് തരുവാനുള്ള തുക മുഴുവനുമായി തന്നുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നു’ എന്നു പറഞ്ഞു. രാജാവിന് ആ വേലക്കാരനോട് അനുകമ്പ തോന്നി, അതിനാൽ താൻ അവന്റെ കടം മുഴുവൻ ഇളെച്ചുകൊടുക്കുകയും അവനെ പോകുവാൻ അനുവദിക്കുകയും ചെയ്തു.

“ഈ വേലക്കാരൻ രാജാവിന്റെ അടുക്കൽ നിന്നും പുറത്തു പോയപ്പോൾ, നാലു മാസത്തെ കൂലിക്ക് സമമായ കടം തനിക്കു തരുവാനുള്ള ഒരു കൂട്ടു വേലക്കാരനെ കണ്ടു. ഈ വേലക്കാരൻ സഹപ്രവർത്തകനായ വേലക്കാരനെ കയറിപ്പിടിച്ചു പറഞ്ഞതു, ‘നീ എനിക്കു തരുവാനുള്ള പണം തരിക എന്ന് നിർബന്ധിച്ചു.

“ഈ കൂട്ടു വേലക്കാരൻ തന്റെ മുഴങ്കാലിൽ വീണു പറഞ്ഞത്, “എന്നോട് ക്ഷമിക്കുക, ഞാൻ നിനക്ക് തരുവാനുള്ള മുഴുവൻ തുകയും തന്നുകൊള്ളാം’ എന്നായിരുന്നു. എന്നാൽ പകരമായി, ആ വേലക്കാരൻ തന്റെ കൂട്ടു വേലക്കാരനെ അവൻ ആ കടം തന്നു തീർക്കുവോളം കാരാഗ്രഹത്തിലിട്ടു.”

“മറ്റു ചില വേലക്കാർ ഇതു കണ്ടപ്പോൾ സംഭവിച്ചവ നിമിത്തം വളരെ അസ്വസ്ഥരായി. അവർ രാജാവിന്റെ അടുക്കൽ ചെന്ന് സകലവും പ്രസ്താവിച്ചു.

“രാജാവ് ആ വേലക്കാരനെ വിളിച്ചു വരുത്തി പറഞ്ഞത്, “ദുഷ്ടദാസനേ, ഞാൻ നിന്റെ കടങ്ങൾ എല്ലാം നീ അപേക്ഷിച്ചതുകൊണ്ട് ക്ഷമിച്ചുവല്ലോ. നീയും അതുപോലെ തന്നെ ചെയ്തിരിക്കണമാ യിരുന്നു!’ രാജാവ് വളരെ കോപം പൂണ്ടവനായി ആ ദുഷ്ടദാസനെ തന്റെ കടം മുഴുവൻ തന്നു തീർക്കുവോളം കാരാഗ്രഹത്തിൽ ഇട്ടു.’’

അനന്തരം യേശു പറഞ്ഞത്, “ഇതുതന്നെയാണ് എന്റെ സ്വർഗ്ഗീയ പിതാവും നിങ്ങൾ ഓരോരുത്തരോടും നിങ്ങളുടെ സഹോദരനോട് ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ ചെയ്യുവാൻ പോകുന്നത്.”
ശുഭം
നിങ്ങൾ കരുണയില്ലാത്ത വേലക്കാരന്റെ കഥ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 18:21–35.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
