
ആദമും തന്റെ ഭാര്യയും ദൈവം അവർക്ക് വേണ്ടി നിർമ്മിച്ച മനോഹരമായ തോട്ടത്തിൽ സന്തോഷപൂർവ്വം ജീവിച്ചു വന്നു. അവർ ആരും തന്നെ വസ്ത്രം ധരിച്ചിരുന്നില്ല, എന്നാൽ അവർക്ക് യാതൊരു നാണവും തോന്നിച്ചിരുന്നില്ല, എന്തുകൊണ്ടെന്നാൽ ലോകത്തിൽ പാപം ഇല്ലായിരുന്നു. അവർ അടിക്കടി തോട്ടത്തിൽ നടക്കുകയും ദൈവത്തോട് സംഭാഷിച്ചു വരികയും ചെയ്തിരുന്നു.

എന്നാൽ തോട്ടത്തിൽ ഒരു പാമ്പ് ഉണ്ടായിരുന്നു. താൻ വളരെ കൌശലക്കാരൻ ആയിരുന്നു. അവൻ സ്ത്രീയോട് ചോദിച്ചത്, “ദൈവം വാസ്തവമായും നിന്നോട് ഈ തോട്ടത്തിൽ ഉള്ള ഏതെങ്കിലും വൃക്ഷങ്ങളുടെ ഫലം തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ടോ?” എന്നായിരുന്നു.

സ്ത്രീ ഉത്തരം പറഞ്ഞത്, “നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഒഴികെ ഏതു വൃക്ഷത്തിന്റെയും ഫലം ഭക്ഷിക്കാം എന്ന് ദൈവം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ദൈവം ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, നിങ്ങൾ ആ ഫലം ഭക്ഷിക്കുകയോ തൊടുകയോപോലും ചെയ്താൽ നിങ്ങൾ മരിക്കും” എന്നാണ്.

പാമ്പ് സ്ത്രീയോട് മറുപടി പറഞ്ഞത്, “അത് വാസ്തവം അല്ല! നീ മരിക്കുക ഇല്ല. നീ അതു ഭക്ഷിക്കുന്ന ഉടനെ തന്നെ നീ ദൈവത്തെ പോലെ ആകുകയും, തന്നെപ്പോലെത്തന്നെ നന്മയും തിന്മയും ഗ്രഹിക്കുമെന്നും ദൈവത്തിനു നന്നായി അറിയാം.” എന്നായിരുന്നു.

ഫലം വളരെ മനോഹരവും രുചികരവും ആണെന്ന് സ്ത്രീ കണ്ടു. അവൾക്കും ജ്ഞാനി ആകണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ട് ചില ഫലങ്ങൾ പറിച്ചു ഭക്ഷിച്ചു. അനന്തരം ചിലത് തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനു നൽകുകയും അവനും കൂടെ അത് ഭക്ഷിക്കുകയും ചെയ്തു.

പെട്ടെന്ന് തന്നെ, അവരുടെ കണ്ണുകൾ തുറക്കുകയും, അവർ നഗ്നരെന്നു തിരിച്ചറിഞ്ഞു. വസ്ത്രം ഉണ്ടാക്കുവാൻ ഇലകൾ കൂട്ടിചേർത്തു തുന്നി അവരുടെ ശരീരം മറയ്ക്കുവാൻ ശ്രമിച്ചു

അനന്തരം മനുഷ്യനും തന്റെ ഭാര്യയും ദൈ വം തോട്ടത്തിൽ കൂടെ നടക്കുന്ന ശബ്ദം കേട്ടു. അവർ ഇരുവരും ദൈവത്തിൽ നിന്നും ഒളിഞ്ഞിരുന്നു. അപ്പോൾ ദൈവം പുരുഷനെ വിളിച്ചു, “നീ എവിടെയാണ്?” ആദം മറുപടി പറഞ്ഞത്, “നീ തോട്ടത്തിൽ നടക്കുന്ന ശബ്ദം ഞാൻ കേട്ടു, ഞാൻ നഗ്നനാകയാൽ ഭയപ്പെട്ടു പോയി, അതുകൊണ്ട് ഞാൻ ഒളിച്ചു”.

അനന്തരം ദൈവം സ്ത്രീയോടു ചോദിച്ചു, “നീ നഗ്ന ആണെന്ന് ആർ നിന്നോടു പറഞ്ഞു? ഞാൻ നിന്നോടു ഭക്ഷിക്കരുതെന്നു പറഞ്ഞ ഫലം നീ ഭക്ഷിച്ചുവോ?” പുരുഷൻ മറുപടി പറഞ്ഞത്, “നീ ഈ സ്ത്രീയെ എനിക്ക് തന്നു, അവൾ എനിക്ക് ഈ ഫലം തരികയും ചെയ്തു.” അപ്പോൾ ദൈവം സ്ത്രീയോട് ചോദിച്ചു, “നീ ചെയ്തത് എന്താണ്?” സ്ത്രീ അതിനു മറുപടി പറഞ്ഞത്, “പാമ്പ് എന്നെ കബളിപ്പിച്ചു.

ദൈവം പാമ്പിനോട് പറഞ്ഞത്, “നീ ശപിക്കപ്പെട്ടു! നീ ഉദരം കൊണ്ട് ഇഴഞ്ഞു മണ്ണ് തിന്നും. നീയും സ്ത്രീയും പരസ്പരം വെറുക്കും, നിന്റെ സന്തതിയും അവളുടെ സന്തതിയും കൂടെ പരസ്പരം വെറുക്കും. സ്ത്രീയുടെ സന്തതി നിന്റെ തല തകർക്കും, നീ അവന്റെ കുതികാലിന് മുറിവേൽപ്പിക്കും.”

അനന്തരം ദൈവം സ്ത്രീയോട് പറഞ്ഞത്, “ഞാൻ നിനക്ക് ശിശുജനനം വളരെ വേദന ഉള്ളതാക്കും. നീ നിന്റെ ഭർത്താവിനെ ആഗ്രഹിക്കും, അവൻ നിന്നെ ഭരിക്കുകയും ചെയ്യും.

ദൈവം പുരുഷനോട് പറഞ്ഞതു, “നീ നിന്റെ ഭാര്യയുടെ വാക്കു ശ്രദ്ധിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു, ഭക്ഷണം വിളയിക്കുവാൻ നീ കഠിനമായി അദ്ധ്വാനിക്കേണ്ട ആവശ്യം വരും. നീ മരിക്കുകയും നിന്റെ ശരീരം മണ്ണിലേക്ക് തിരികെ പോകേണ്ടിവരും. പുരുഷൻ തന്റെ ഭാര്യക്ക് “ജീവൻ-നൽകുന്നവൾ” എന്നർത്ഥം ഉള്ള ഹവ്വ എന്നു പേരിട്ടു, എന്തുകൊണ്ടെന്നാൽ അവൾ സകല മനുഷ്യർക്കും അമ്മയായി തീരും. ദൈവം ആദമിനെയും ഹവ്വയെയും മൃഗത്തോലുകൊണ്ടുള്ള വസ്ത്രം ധരിപ്പിച്ചു.

അനന്തരം ദൈവം പറഞ്ഞത്, ഇപ്പോൾ മനുഷ്യവർഗ്ഗം നന്മ തിന്മകളെ അറിഞ്ഞു നമ്മെപോലെ ആയിത്തീർന്നിരിക്കുന്നു, അവർ ജീവവൃക്ഷത്തിന്റെ ഫലവും തിന്നു എന്നെന്നേക്കും ജീവിച്ചിരിക്കുവാൻ അനുവദിക്കരുത്. അതിനാൽ ദൈവം ആദമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്നും പറഞ്ഞയച്ചു. തോട്ടത്തിന്റെ പ്രവേശനത്തിങ്കൽ ജീവവൃക്ഷത്തിന്റെ ഫലം ആരെങ്കിലും കടന്നുവന്നു ഭക്ഷിക്കാതെ ഇരിക്കേണ്ടതിനു ദൈവം ശക്തിയുള്ള ദൂതന്മാരെ നിർത്തി.
ശുഭം
നിങ്ങൾ പാപം ലോകത്തിൽ പ്രവേശിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 3.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
