പുതിയ നിയമം · കഥ 31 / 47

യേശു കടലിന്മേൽ നടക്കുന്നു

മത്തായി 14:22–33; മർക്കോസ് 6:45–52; യോഹന്നാൻ 6:16–21

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 8

യേശു അയ്യായിരം പുരുഷന്മാരെ പോഷിപ്പിച്ചതിനു ശേഷം, തന്റെ ശിഷ്യന്മാരോട് പടകിൽ കയറുവാൻ പറഞ്ഞു. താൻ അവരോട് തടാകത്തിന്റെ മറു കരയിലേക്ക് യാത്രചെയ്യുവാൻ പറയുകയും ആ സമയം അല്പസമയത്തേക്കു താൻ അവിടെത്തന്നെ തങ്ങുകയും ചെയ്തു. ആയതിനാൽ ശിഷ്യന്മാർ കടന്നു പോകുകയും, യേശു ജനക്കൂട്ടത്തെ അവരുടെ ഭാവനങ്ങളിലേക്ക് പറഞ്ഞയച്ചു. അതിനുശേഷം, യേശു പ്രാർത്ഥനക്കായി മലയിലേക്കു പോയി. താൻ അവിടെ തനിച്ചിരുന്നു രാത്രി വളരെ നേരം പ്രാർഥിച്ചുകൊണ്ടിരുന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 8

ഈ സമയത്തു, ശിഷ്യന്മാർ പടകു തുഴഞ്ഞു കൊണ്ടിരിക്കുകയായിരുന്നു, എന്നാൽ കാറ്റ് വളരെ ശക്തമായി അവർക്കെതിരായി വീശിക്കൊണ്ടിരുന്നു. രാത്രിയിൽ വളരെ വൈകിയ സമയത്ത്, അവർ തടാകത്തിന്റെ മധ്യഭാഗംവരെ മാത്രമേ എത്തിയിരുന്നുള്ളൂ.

പേജ് 3-ലെ ചിത്രം
പേജ് 3 / 8

ആ സമയത്ത് യേശു പ്രാർഥിക്കുന്നത് പൂർത്തീകരിച്ചു, തന്റെ ശിഷ്യന്മാരെ കണ്ടുമുട്ടുവാനായി മടങ്ങിപ്പോകുവാൻ തുടങ്ങി. യേശു വെള്ളത്തിൻ മീതെ അവരുടെ പടകിനെ ലക്ഷ്യമാക്കി നടന്നു.

പേജ് 4-ലെ ചിത്രം
പേജ് 4 / 8

തുടർന്ന് ശിഷ്യന്മാർ അവനെ കണ്ടു. അത് ഒരു ആത്മാവ് ആയിഉരിക്കും എന്ന് ചിന്തിച്ചതിനാൽ അവർ ഏറ്റവും ഭയപ്പെട്ടു. അവർ ഭയപ്പെട്ടിരുന്നു എന്ന് യേശു അറിഞ്ഞിരുന്നതിനാൽ, അവിടുന്ന് അവരെ വിളിച്ചു പറഞ്ഞത്, “ഭയപ്പെടേണ്ട, ഇത് ഞാൻ ആകുന്നു!” എന്നു പറഞ്ഞു.

പേജ് 5-ലെ ചിത്രം
പേജ് 5 / 8

തുടർന്ന് പത്രൊസ് യേശുവിനോട് പറഞ്ഞതു, “ഗുരോ, ഇത് അങ്ങ് ആകുന്നുവെങ്കിൽ, ഞാൻ വെള്ളത്തിൻ മുകളിൽ അങ്ങയുടെ അടുക്കൽ വരേണ്ടതിനു കല്പ്പിച്ചാലും” യേശു പത്രൊസിനോട്, “വരിക!” എന്ന് പറഞ്ഞു.

പേജ് 6-ലെ ചിത്രം
പേജ് 6 / 8

അങ്ങനെ, പത്രൊസ് പടകു വിട്ടിറങ്ങി വെള്ളത്തിന്റെ ഉപരിതലത്തിൽ കൂടെ യേശുവിന്റെ നേർക്ക് നടന്നുനീങ്ങി. എന്നാൽ അൽപ്പദൂരം നടന്നു നീങ്ങിയപ്പോൾ യേശുവിൽനിന്നും അവന്റെ കണ്ണുകളെ മാറ്റി തിരമാലകളെ നോക്കുകയും ശക്തമായ കാറ്റ് അനുഭവിക്കുകയും ചെയ്തു.

പേജ് 7-ലെ ചിത്രം
പേജ് 7 / 8

തുടർന്ന് പത്രൊസ് ഭയപ്പെടുകയും വെള്ളത്തിൽ മുങ്ങുവാൻ ആരംഭിക്കുകയും ചെയ്തു. “ഗുരോ, എന്നെ രക്ഷിക്കണമേ!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. യേശു കൈനീട്ടി അവനെ പിടിച്ചു. എന്നിട്ട് താൻ പത്രൊസിനോട്, “നിനക്ക് അൽപ്പ വിശ്വാസമേ ഉള്ളൂ! ഞാൻ നിന്നെ സുരക്ഷിതമായി സൂക്ഷിക്കുവാൻ തക്കവണ്ണം എന്തുകൊണ്ട് നീ എന്നിൽ അശ്രയിച്ചില്ല.” എന്നു പറഞ്ഞു.

പേജ് 8-ലെ ചിത്രം
പേജ് 8 / 8

അനന്തരം പത്രൊസും യേശുവും പടകിൽ കയറി, ഉടനെ തന്നെ കാറ്റ് വീശുന്നത് നിന്നു. ജലവും ശാന്തമായി. ശിഷ്യന്മാർ ആശ്ചര്യപ്പെടുകയും യേശുവിന്റെ മുൻപിൽ കുനിഞ്ഞു നമസ്കരിക്കുകയും ചെയ്തു. അവർ അവിടുത്തെ ആരാധിക്കുകയും തന്നോടു പറയുകയും ചെയ്തത് , വാസ്തവമായും, അങ്ങ് ദൈവപുത്രനാകുന്നു.”

ശുഭം

നിങ്ങൾ യേശു കടലിന്മേൽ നടക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 14:22–33; മർക്കോസ് 6:45–52; യോഹന്നാൻ 6:16–21.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.