ഭൂതബാധിതനായ വ്യക്തിയേയും രോഗിയായ സ്ത്രീയെയും യേശു സൗഖ്യമാക്കുന്നു
മത്തായി 8:28–34; 9:20–22; മർക്കോസ് 5; ലൂക്കാ 8:26–48

ഗെരസേന്യ ജനം ജീവിച്ചിരുന്ന മേഖലയിലേക്ക് യേശുവും തന്റെ ശിഷ്യന്മാരും അവരുടെ പടകിൽ പോയി. അവർ കരയിൽ എത്തിയപ്പോൾ പടകിൽ നിന്നും ഇറങ്ങി.

ഇപ്പോൾ അവിടെ ഭൂതബാധിതൻ ആയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

ഈ മനുഷ്യൻ ആർക്കും തന്നെ നിയന്ത്രിക്കുവാൻ കഴിയാത്ത വളരെ ശക്തൻ ആയ ഒരുവൻ ആയിരുന്നു. ചിലപ്പോൾ ആളുകൾ അവനെ കൈകാലുകൾ ചങ്ങലയാൽ ബന്ധിച്ചിട്ടാലും, താൻ അത് പൊട്ടിക്കുന്നത് തുടർന്നു.

ഈ മനുഷ്യൻ ആ സ്ഥലത്തുള്ള ശവകുടീരങ്ങളിൽ ആണ് താമസിച്ചിരുന്നു. ഈ മനുഷ്യൻ പകലിലും രാത്രിയിലും അലറിക്കൊണ്ടിരുന്നു. താൻ വസ്ത്രം ധരിക്കാതെ തന്നെത്താൻ കല്ലുകൾകൊണ്ട് തന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ഈ മനുഷ്യൻ യേശുവിന്റെ അടുക്കലേക്ക് ഓടിവന്നു തന്റെ മുൻപിൽ മുട്ടുകുത്തി. പിന്നീട് യേശു ആ മനുഷ്യനിലുള്ള ഭൂതത്തോടു പറഞ്ഞു, “ഈ മനുഷ്യനിൽ നിന്നു പുറത്തുവരിക!” എന്നായിരുന്നു.

അപ്പോൾ ഭൂതം ഉറച്ച ശബ്ദത്തിൽ നിലവിളിച്ചു, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രനായ യേശുവേ, നീ എന്നോട് എന്താണ് ആഗ്രഹിക്കുന്നത്. .” ദയവായി എന്നെ ഉപദ്രവിക്കരുതേ!” എന്നു പറഞ്ഞു. അപ്പോൾ യേശു ഭൂതത്തോട് ചോദിച്ചത്, “നിന്റെ പേരെന്താകുന്നു?” അവൻ മറുപടി പറഞ്ഞത്, ”ഞങ്ങൾ വളരെയധികം പേർ ഉള്ളതുകൊണ്ട് എന്റെ പേര് ലെഗ്യോൻ” എന്നാകുന്നു. {ഒരു ലെഗ്യോൻ എന്നത് റോമൻ സൈന്യത്തിൽ പല ആയിരം സൈനികരുടെ സംഘം എന്നാണ് അർത്ഥം}.

ഭൂതങ്ങൾ യേശുവിനോട് യാചിച്ചു, “ഞങ്ങളെ ഈ മേഖലയിൽ നിന്ന് പുറത്തേക്ക് പറഞ്ഞു വിടരുതേ!” എന്നായിരുന്നു. സമീപത്തുള്ള കുന്നിൻപ്രദേശത്ത് ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അതിനാൽ ഭൂതങ്ങൾ യേശുവിനോട്, “പകരം ഞങ്ങളെ ദയവായി ആ പന്നികളിലേക്ക് പറഞ്ഞു വിടണമേ” എന്ന് യാചിച്ചു. യേശു, “ശരി, അവയിലേക്കു പോയ്ക്കൊള്ളൂ!” എന്ന് പറഞ്ഞു.

ആയതിനാൽ ഭൂതങ്ങൾ ആ മനുഷ്യനിൽനിന്നും പുറത്തുവരികയും പന്നികളിൽ പ്രവേശിക്കുകയും ചെയ്തു. പന്നികൾ മുകളിൽനിന്നും താഴോട്ടു കുത്തനെ ഓടിയിറങ്ങുകയും തടാകത്തിൽ വീണു മുങ്ങിച്ചാകുകയും ചെയ്തു. അവിടെ ഏകദേശം 2,000 പന്നികൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

അവിടെ ആ പന്നികളെ മേയിച്ചുകൊണ്ടിരുന്ന ആളുകൾ ഉണ്ടായിരുന്നു. സംഭവിച്ചത് അവർ കണ്ടപ്പോൾ, അവർ പട്ടണത്തിലേക്ക് ഓടി. അവൻ അവിടെ എല്ലാവരോടും യേശു ചെയ്ത കാര്യം പറഞ്ഞു. പട്ടണത്തിൽനിന്നുള്ള ജനം ഭൂതങ്ങൾ ഉണ്ടായിരുന്ന മനുഷ്യനെ കണ്ടു. താൻ ശാന്തമായി ഇരിക്കുന്നതും, വസ്ത്രം ധരിച്ചിരിക്കുന്നതും സാധാരണ വ്യക്തിയെപ്പോലെ പ്രവർത്തിക്കുന്നതും കണ്ടു.

ജനം വളരെ ഭയപ്പെട്ട് യേശുവിനോട് അവിടം വിട്ടു പോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് യേശു പടകിൽ കയറി. ഭൂതബാധിതനായിരുന്ന മനുഷ്യൻ യേശുവിനോടു കൂടെ പോകണമെന്ന് അപേക്ഷിച്ചു.

എന്നാൽ യേശു അവനോടു പറഞ്ഞത്, “അല്ല, നീ ന ഭവനത്തിൽ പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദൈവം നിനക്കുവേണ്ടി ചെയ്തത് എല്ലാവരോടും പറയുക. അവരോടു ദൈവം എപ്രകാരം നിന്നോട് കരുണ കാണിച്ചു എന്ന് പറയുക” എന്നായിരുന്നു.

ആയതിനാൽ ആ മനുഷ്യൻ കടന്നുപോയി എല്ലാവരോടും യേശു തനിക്കു ചെയ്തതിനെ കുറിച്ച് പ്രസ്താവിച്ചു. തന്റെ കഥ കേട്ടതായ സകലരും ആശ്ച്ചര്യഭരിതരായി.

യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തി. താൻ അവിടെ എത്തിയശേഷം, ഒരു വലിയകൂട്ടം ജനം തന്നെ തിക്കിത്തിരക്കിക്കൊണ്ട് തന്റെ ചുറ്റും നിന്നിരുന്നു. ആ ആൾക്കൂട്ടത്തിൽ പന്ത്രണ്ടു വർഷങ്ങളായി രക്തസ്രാവത്തിന്റെ പ്രശ്നത്താൽ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളെ സൌഖ്യമാക്കേണ്ടതിനു വൈദ്യന്മാർക്ക് തന്റെ പണം മുഴുവൻ കൊടുത്തുവെങ്കിലും, അവളുടെ അവസ്ഥ വളരെ മോശമായി മാറി.

യേശു നിരവധി ആളുകളെ സൗഖ്യമാക്കിയ വിവരം അവൾ കേട്ടതിനാൽ, “ഞാൻ അദ്ദേഹത്തിന്റെ വസ്ത്രത്തെ എങ്കിലും തൊട്ടാൽ തീർച്ചയായും എനിക്കും സൌഖ്യം വരും!” എന്ന് ചിന്തിച്ചു. അതുകൊണ്ട് അവൾ യേശുവിന്റെ പുറകിൽ വന്നു തന്റെ വസ്ത്രത്തെ തൊട്ടു. അവൾ അവയെ സ്പർശിച്ച ഉടനെതന്നെ, രക്തസ്രാവം നിലച്ചു.

ഉടനെതന്നെ, തന്നിൽനിന്നും ശക്തി പുറപ്പെട്ടത് യേശു തിരിച്ചറിഞ്ഞു. അതുകൊണ്ട് താൻ ചുറ്റും നോക്കിക്കൊണ്ട് “എന്നെ സ്പർശിച്ചത് ആർ” എന്ന് ചോദിച്ചു. ശിഷ്യന്മാർ മറുപടി പറഞ്ഞത്, “ഇവിടെ നിരവധി ആളുകൾ അങ്ങേക്ക് ചുറ്റും തിക്കിത്തിരക്കിക്കൊണ്ട് നിൽക്കുന്നു. അങ്ങനെയിരിക്കെ, ‘എന്നെ തൊട്ടത് ആർ’ എന്ന് ചോദിക്കുന്നത് എന്തുകൊണ്ട്” എന്നായിരുന്നു.

ആ സ്ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട്, യേശുവിന്റെ മുൻപിൽ മുഴങ്കാലിൽ വീണു. അപ്പോൾ അവൾ അവനോട് അവൾ ചെയ്തതു പറയുകയും, അവൾ സൗഖ്യമായതും പറഞ്ഞു. യേശു അവളോട് പറഞ്ഞത്, “നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.
ശുഭം
നിങ്ങൾ ഭൂതബാധിതനായ വ്യക്തിയേയും രോഗിയായ സ്ത്രീയെയും യേശു സൗഖ്യമാക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 8:28–34; 9:20–22; മർക്കോസ് 5; ലൂക്കാ 8:26–48.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
