കർഷകന്റെ കഥ
മത്തായി 13:1–23; മർക്കോസ് 4:1–20; ലൂക്കാ 8:4–15

ഒരു ദിവസം, യേശു തടാകത്തിന്റെ തീരത്തിനുസമീപം ആയിരുന്നു. അവിടുന്ന് ഒരു വലിയ ജനക്കൂട്ടത്തെ ഉപദേശിച്ചുകൊണ്ടിരുന്നു. നിരവധി ജനങ്ങൾ തന്റെ അടുക്കൽ സംസാരിക്കുവാനായി വന്നു എങ്കിലും അവർ എല്ലാവരോടും സംസാരിക്കുവാനുള്ള സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് അവിടുന്ന് വെള്ളത്തിൽ ഒരു ബോട്ടിൽ കയറി ഇരുന്നു. അവിടെ ഇരുന്നുകൊണ്ട് ജനത്തെ പഠിപ്പിച്ചു.

യേശു അവരോട് ഈ കഥ പറഞ്ഞു. “ഒരു കർഷകൻ ചില വിത്തുകൾ വിതക്കുവാൻ പുറപ്പെട്ടു പോയി. താൻ കൈകൊണ്ട് വിത്ത് വിതച്ചുകൊണ്ടിരിക്കുമ്പോൾ, ചിലത് വഴിയിൽ വീണു. എന്നാൽ പക്ഷികൾ വന്ന് ആ വിത്തുകൾ മുഴുവൻ തിന്നു.

“മറ്റു വിത്തുകൾ പാറസ്ഥലത്ത് വീണു, അവിടെ വളരെ കുറച്ചു മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാറസ്ഥലത്തു വീണ വിത്തുകൾ വളരെ പെട്ടെന്ന് മുളച്ചുവെങ്കിലും, വേർ മണ്ണിൽ ആഴത്തിൽ പോകുവാൻ കഴിയാതിരുന്നു. സൂര്യൻ ഉദിച്ചു വളരെ ഉഷ്ണം ആയപ്പോൾ, ചെടി വാടി കരിഞ്ഞുപോയി.”

“വേറെ ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. ആ വിത്തുകൾ വളരുവാൻ ആരംഭിച്ചു, എന്നാൽ മുള്ളുകൾ അവയെ ഞെരുക്കിക്കളഞ്ഞു. ആകയാൽ മുള്ളുകൾ നിറഞ്ഞ സ്ഥലത്തു നിന്ന് മുളച്ച ചെടികൾ യാതൊരു ധാന്യവും ഉൽപ്പാദിപ്പിച്ചില്ല.”

“മറ്റു വിത്തുകൾ നല്ല മണ്ണിൽ വീണു. ഈ നട്ടതായ വിത്തുകൾ 30,60,100 മടങ്ങായ ധാന്യം ഉൽപ്പാദിപ്പിച്ചു. ദൈവത്തെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന ഏവരും, ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കട്ടെ!”

ഈ കഥ ശിഷ്യന്മാരെ ചിന്താകുഴപ്പത്തിലാക്കി. അതിനാൽ യേശു വിശദീകരിച്ചു, “വിത്ത് ദൈവ വചനം ആകുന്നു. വഴി എന്നത് ഒരു വ്യക്തി ദൈവവചനം കേൾക്കുന്നുവെങ്കിലും അതു ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് അവനിൽ നിന്നും വചനം എടുത്തുകളയുന്നു. അതായത്, പിശാച് അതു ഗ്രഹിക്കുന്നതിൽനിന്നും അവനെ നീക്കി നിർത്തുന്നു.”

“പാറസ്ഥലം എന്നത് ഒരു വ്യക്തി ദൈവവചനം കേൾക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ആകുന്നു. എന്നാൽ താൻ ബുദ്ധിമുട്ടുകൾ സഹിക്കുകയോ, മറ്റുള്ളവർ അവനെ കഷ്ടപ്പെടുത്തുകയോ, ചെയ്യുമ്പോൾ താൻ ദൈവ സന്നിധിയിൽ നിന്ന് വീണു പോകുന്നു. അതായത്, താൻ ദൈവത്തിൽ ആശ്രയിക്കുന്നത് നിർത്തുന്നു.”

“മുള്ളുകൾ ഉള്ള നിലം എന്നത് ഒരു വ്യക്തി ദൈവവചനം കേൾക്കുന്നു. എന്നാൽ നിരവധി കാര്യങ്ങളെക്കുറിച്ചു വേവലാതിപ്പെടുകയും, ധാരാളം പണം സമ്പാദിക്കുവാൻ അധ്വാനിക്കുകയും, വളരെക്കാര്യങ്ങൾ നേടുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ചില സമയത്തിനു ശേഷം, അവനു ദൈവത്തെ തുടർന്ന് സ്നേഹിക്കുവാൻ കഴിയുന്നില്ല. ആയതിനാൽ താൻ ദൈവവചനത്തിൽ നിന്നും പഠിച്ചത്, അവനെ ദൈവത്തിനു പ്രസാദിപ്പിക്കുവാൻ ചെയ്യുവാൻ അവനെ കഴിവുള്ളവനാക്കുന്നില്ല . അവൻ യാതൊരു ധാന്യവും പുറപ്പെടുവിക്കാത്ത ഗോതമ്പു ഞാറുപോലെ ആകുന്നു.”

“എന്നാൽ നല്ല മണ്ണ് എന്നത് ഒരു മനുഷ്യൻ ദൈവവചനം കേൾക്കുകയും, അത് വിശ്വസിക്കുകയും, ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്.”
ശുഭം
നിങ്ങൾ കർഷകന്റെ കഥ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 13:1–23; മർക്കോസ് 4:1–20; ലൂക്കാ 8:4–15.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
