യേശു മറ്റു കഥകൾ പഠിപ്പിക്കുന്നു
മത്തായി 13:31–46; മർക്കോസ് 4:26–34; ലൂക്കാ 13:18–21; 18:9–14

യേശു ദൈവരാജ്യത്തെക്കുറിച്ചു നിരവധി മറ്റു കഥകൾ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, “ദൈവരാജ്യം എന്നത് ഒരുവൻ തന്റെ വയലിൽ നട്ടതായ കടുകു വിത്തിനു സമാനം ആകുന്നു. സകല വിത്തുകളിലും കടുകു വിത്ത് ഏറ്റവും ചെറുത് ആണെന്നു നിങ്ങൾക്കറിയാമല്ലോ.”

“എന്നാൽ കടുകുവിത്തു വളർന്നു, അതു തോട്ടത്തിലുളള സകല ചെടികളെക്കാളും വലുതായി, പക്ഷികൾ പോലും വന്നു അതിന്റെ ശാഖകളിൽ വന്നു വിശ്രമിക്കുവാൻ തക്കവണ്ണം വലുതായി.”

യേശു വേറൊരു കഥ പറഞ്ഞത്, “ദൈവരാജ്യം എന്നത് ഒരു സ്ത്രീ അൽപ്പം പുളിപ്പ്, കുഴച്ചുവച്ച മാവിനോടു ചേർത്ത് സകലവും പുളിക്കുവോളം സൂക്ഷിച്ചു വെച്ചതിനു സമാനം എന്ന് പറഞ്ഞു.”

“ദൈവരാജ്യം എന്നത് ഒരു വ്യക്തി തന്റെ വയലിൽ ഒരു നിധി ഒളിപ്പിച്ചു വെച്ചതിനു സമാനമാണ്. വേറൊരു മനുഷ്യൻ ആ നിധി കണ്ടുപിടിക്കുകയും അത് സ്വന്തമാക്കണമെന്നു വളരെയധികം ആഗ്രഹിച്ചു. അതുകൊണ്ട് താൻ അത് വീണ്ടും കുഴിച്ചിട്ടു. അവൻ വളരെ സന്തോഷത്താൽ നിറഞ്ഞു തനിക്കുണ്ടായിരുന്ന സകലവും വിറ്റിട്ട് ആ നിധി ഉള്ളതായ വയൽ വാങ്ങി.”

“ദൈവരാജ്യം എന്നതു വളരെ മൂല്യം ഉള്ളതായ ഒരു ശുദ്ധമായ മുത്തിന് സമം. ഒരു മുത്തുവ്യാപാരി അത് കണ്ടപ്പോൾ, അത് വാങ്ങേണ്ടതിനായി തനിക്കുണ്ടായിരുന്നതെല്ലാം വിൽക്കുവാനിടയായി.”

സൽപ്രവർത്തികൾ ചെയ്യുന്നതിനാൽ ദൈവം അവരെ അംഗീകരിക്കുമെന്നു ചിന്തിക്കുന്ന ചിലർ ഉണ്ടായിരുന്നു. ആ സൽപ്രവർത്തികൾ ചെയ്യാത്തവരായ ആളുകളെ അവർ അവഹേളിച്ചു. അതിനാൽ യേശു അവരോട് ഈ കഥ പറഞ്ഞു: “ദൈവാലയത്തിൽ പ്രാർത്ഥനയ്ക്ക് പോയതായ രണ്ടു പേർ ഉണ്ടായിരുന്നു. അവർ രണ്ടുപേരും പ്രാർത്ഥനയ്ക്ക് ദൈവാലയത്തിൽ പോയി. അവരിൽ ഒരുവൻ നികുതി പിരിക്കുന്നവനും വേറൊരുവൻ മത നേതാവും ആയിരുന്നു.”

“മതനേതാവ് ഇപ്രകാരം പ്രാർത്ഥച്ചു, “ഞാൻ മറ്റു മനുഷ്യരെപ്പോലെ—അതായത് കവർച്ചക്കാർ, അന്യായക്കാർ, വ്യഭിചാരികൾ, അല്ലെങ്കിൽ അവിടെ നിൽക്കുന്ന നികുതി പിരിവുകാരൻ എന്നിവരെപ്പോലെ പാപി അല്ലായ്കയാൽ ദൈവമേ, അങ്ങേക്ക് നന്ദി.”

“ഉദാഹരണമായി, ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുകയും എനിക്ക് ലഭിക്കുന്ന സകല പണത്തിലും സാധനങ്ങളിലും ഞാൻ ദശാംശം നൽകുന്നു”

“എന്നാൽ ഈ നികുതി പിരിക്കുന്നവൻ മത നേതാവിന്റെ അടുക്കൽനിന്നും ദൂരെ മാറി നിന്നു സ്വർഗ്ഗത്തിലേക്ക് നോക്കുവാൻ പോലും ചെയ്യാതെ, തന്റെ നെഞ്ചത്ത് മുഷ്ടികൊണ്ട് അടിച്ചു പ്രാർഥിച്ചു പറഞ്ഞത്, “ദൈവമേ, ഞാൻ ഒരു പാപിയാകകൊണ്ട് എന്നോട് കരുണയുണ്ടാകണമേ” എന്നാണ്.

അനന്തരം യേശു പറഞ്ഞത്, “ഞാൻ നിങ്ങളോട് സത്യം പറയുന്നു, ദൈവം ചുങ്കക്കാരന്റെ പ്രാർത്ഥന കേൾക്കുകയും അവനെ നീതിമാൻ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മതനേതാവിന്റെ പ്രാർത്ഥന അവിടുന്ന് ഇഷ്ടപ്പെട്ടില്ല. അഹങ്കാരികളായ ഏവരെയും ദൈവം മാനിക്കുന്നില്ല, എന്നാൽ തന്നെത്താൻ താഴ്ത്തുന്ന ആരെയും അവിടുന്ന് ആദരിക്കും.”
ശുഭം
നിങ്ങൾ യേശു മറ്റു കഥകൾ പഠിപ്പിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 13:31–46; മർക്കോസ് 4:26–34; ലൂക്കാ 13:18–21; 18:9–14.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
