പുതിയ നിയമം · കഥ 35 / 47

കരുണാമയനായ പിതാവിന്റെ കഥ

ലൂക്കാ 15

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 13

ഒരുദിവസം, യേശു തന്നെ കേൾക്കുവാനായി വന്നു കൂടിയിരുന്ന വലിയ ജനക്കൂട്ടത്തെ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ജനം നികുതി പിരിക്കുന്നവരും വേറെ ചിലർ മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവരും ആയിരുന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 13

ചില മതനേതക്കന്മാർ യേശു ഈ ആളുകളോട് സ്നേഹിതന്മാരോടെന്ന പോലെ സംസാരിക്കുന്നതു കണ്ടു. ആയതിനാൽ അവർ പരസ്പരം യേശു തെറ്റു ചെയ്യുന്നതായി പറയുവാൻ തുടങ്ങി. യേശു അവർ സംസാരിക്കുന്നത് കേട്ടു, അതിനാൽ താൻ അവരോട് ഈ കഥ പറഞ്ഞു.

പേജ് 3-ലെ ചിത്രം
പേജ് 3 / 13

“ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഇളയ മകൻ അപ്പനോട് പറഞ്ഞു, 'അപ്പാ, എനിക്ക് വരേണ്ടതായ അവകാശം ഇപ്പോൾ എനിക്ക് ആവശ്യമുണ്ട്!’ അതുകൊണ്ട് ആ പിതാവ് തന്റെ സ്വത്ത് തന്റെ രണ്ടു മക്കൾക്കിടയിൽ വിഭാഗിച്ചു.’’

പേജ് 4-ലെ ചിത്രം
പേജ് 4 / 13

“വേഗം തന്നെ ഇളയ മകൻ തനിക്കുള്ളവയെല്ലാം ഒരുമിച്ചു ചേർത്തു ദൂരദേശത്തേക്ക് കടന്നുപോയി, തന്റെ പണം എല്ലാം പാപമയമായ ജീവിതത്തിൽ പാഴാക്കി.”

പേജ് 5-ലെ ചിത്രം
പേജ് 5 / 13

“അതിനുശേഷം, ഇളയ മകൻ പാർത്തിരുന്ന ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായി, തന്റെ പക്കൽ ഭക്ഷണംവാങ്ങുവാൻ പോലും പണം ഇല്ലായിരുന്നു. ആയതിനാൽ തനിക്കു ലഭിച്ച ഏക ജോലി, പന്നികളെ മേയ്ക്കുക എന്നുള്ളത് സ്വീകരിച്ചു. അവൻ ദുരിതത്തിലും വിശപ്പിലും ആയിരുന്നതിനാൽ പന്നികളുടെ ആഹാരം തിന്നുവാൻ അവൻ ആഗ്രഹിച്ചു.

പേജ് 6-ലെ ചിത്രം
പേജ് 6 / 13

“അവസാനമായി, ഈ ഇളയപുത്രൻ തന്നോടുതന്നെ, ‘ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്റെ പിതാവിന്റെ സകല വേലക്കാർക്കും ധാരാളം ഭക്ഷിപ്പാൻ ഉണ്ട്, എന്നിട്ടും ഞാൻ ഇവിടെ വിശന്നിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ അടുക്കൽ തിരികെപോയിട്ടു അവന്റെ വേലക്കാരിൽ ഒരുവനാക്കേണമേ എന്ന് ആവശ്യപ്പെടും.

പേജ് 7-ലെ ചിത്രം
പേജ് 7 / 13

“അങ്ങനെ ഇളയപുത്രൻ തന്റെ പിതാവിന്റെ ഭവനത്തിലേക്ക് തിരിച്ചു പോകുവാൻ തുടങ്ങി. താൻ ദൂരത്തിൽ ആയിരിക്കുമ്പോൾ തന്നെ, അവന്റെ പിതാവ് അവനെ കണ്ടു അവനോട് അനുകമ്പ തോന്നി. അദ്ദേഹം ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കുകയും ചുംബനം ചെയ്യുകയും ചെയ്തു.

പേജ് 8-ലെ ചിത്രം
പേജ് 8 / 13

“മകൻ പറഞ്ഞത്, “അപ്പാ, ഞാൻ ദൈവത്തിനും അങ്ങേയ്ക്കും വിരോധമായി പാപം ചെയ്തു. ഞാൻ നിന്റെ മകൻ ആയിരിക്കുവാൻ ഞാൻ യോഗ്യനല്ല.”

പേജ് 9-ലെ ചിത്രം
പേജ് 9 / 13

“അവന്റെ പിതാവ് വേലക്കാരിൽ ഒരുവനോട് ‘പെട്ടെന്ന് പോയി ഏറ്റവും നല്ല വസ്ത്രങ്ങൾ കൊണ്ടുവന്ന് എന്റെ മകനെ ധരിപ്പിക്കുക! അവന്റെ വിരലിൽ ഒരു മോതിരം അണിയിക്കുകയും അവന്റെ പാദങ്ങൾക്കു ചെരുപ്പുകൾ അണിയിക്കുകയും ചെയ്യുക. എന്നിട്ട് ഏറ്റവും നല്ല ഒരു കാളക്കിടാവിനെ അറുത്ത് സദ്യ ഉണ്ടാക്കി നാം ആഘോഷിക്കുക, എന്തുകൊണ്ടെന്നാൽ എന്റെ മകൻ മരിച്ചവൻ ആയിരുന്നു, എന്നാൽ ഇപ്പോൾ അവൻ ജീവിച്ചിരിക്കുന്നു അവൻ നഷ്ടപ്പെട്ടവനായിരുന്നു ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു!”

പേജ് 10-ലെ ചിത്രം
പേജ് 10 / 13

“അതിനാൽ ആളുകൾ ആഘോഷിക്കുവാൻ തുടങ്ങി. അധിക സമയം ആകുന്നതിനു മുൻപ്, വയലിലെ പണി കഴിഞ്ഞു മൂത്ത മകൻ ഭവനത്തിൽ വന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേൾക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും ചെയ്തു.

പേജ് 11-ലെ ചിത്രം
പേജ് 11 / 13

“തന്റെ സഹോദരൻ ഭവനത്തിൽ വന്ന കാരണത്താൽ അത് ആഘോഷിക്കുക ആയിരുന്നു എന്നു മൂത്തപുത്രൻ കേട്ടപ്പോൾ തനിക്കു മഹാ കോപം ഉണ്ടായി വീട്ടിനകത്ത് പ്രവേശിക്കാതെ വളരെ കോപിഷ്ടനായി നിലകൊണ്ടു അവന്റെ പിതാവ് പുറത്തുവരികയും അകത്തുവന്നു ആഘോഷത്തിൽ പങ്കെടുക്കാൻ യാചിച്ചു എന്നാൽ അവൻ നിരസിച്ചു.’’

പേജ് 12-ലെ ചിത്രം
പേജ് 12 / 13

“മൂത്തപുത്രൻ തന്റെ പിതാവിനോടു പറഞ്ഞത്, “ഈ വർഷങ്ങളിൽ എല്ലാം ഞാൻ നിനക്കുവേണ്ടി വിശ്വസ്തതയോടെ പ്രവർത്തിച്ചു! ഞാൻ ഒരിക്കലും അങ്ങയോട് അനുസരണക്കേട് കാണിച്ചിട്ടില്ല, എന്നിട്ടും ഒരു ചെറിയ ആടിനെപ്പോലും ഞാൻ എന്റെ സ്നേഹിതന്മാരോടുകൂടെ ആഘോഷിക്കുവാൻ കഴിയേണ്ടത്തിനു തന്നിട്ടില്ലല്ലോ!” എന്നാൽ നിന്റെ ഈ മകൻ നിന്റെ സകല സമ്പത്തും പാപമയമായ കാര്യങ്ങൾ ചെയ്തു നിന്റെ പണം പാഴാക്കിക്കളഞ്ഞു, അവൻ വന്നപ്പോൾ, അവനുവേണ്ടി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും നല്ല കാളക്കിടാവിനെ കൊന്നു.

പേജ് 13-ലെ ചിത്രം
പേജ് 13 / 13

“പിതാവ് മറുപടി പറഞ്ഞത്, ‘എന്റെ മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ, എനിക്കുള്ളത് സകലവും നിന്റെതാണ്. എന്നാൽ നിന്റെ ഈ സഹോദരൻ മരിച്ചവൻ ആയിരുന്നു, എന്നാൽ ഇപ്പോൾ ജീവിച്ചിരിക്കുന്നു. അവൻ നഷ്ടപ്പെട്ടവൻ ആയിരുന്നു, എന്നാൽ ഇപ്പോൾ നാം അവനെ കണ്ടെത്തിയിരിക്കുന്നു!” എന്നായിരുന്നു.

ശുഭം

നിങ്ങൾ കരുണാമയനായ പിതാവിന്റെ കഥ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ലൂക്കാ 15.

അടുത്ത കഥ: രൂപാന്തരണം

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.