രൂപാന്തരണം
മത്തായി 17:1–9; മർക്കോസ് 9:2–8; ലൂക്കാ 9:28–36

ഒരുദിവസം, യേശു തന്റെ ശിഷ്യന്മാരിൽ മൂന്നു പേരെ, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ തന്നോടൊപ്പം കൊണ്ടുപോയി. [യോഹന്നാൻ എന്നു പേരുള്ള ശിഷ്യൻ യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാൻ അല്ല]. അവർ ഒരു ഉയർന്ന മലയിലേക്കു സ്വയം പ്രാർത്ഥനയ്ക്കായി കടന്നുപോയി.

യേശു പ്രാർഥിച്ചുകൊണ്ടിരിക്കയിൽ, തന്റെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായി തീർന്നു. തന്റെ വസ്ത്രങ്ങൾ പ്രകാശം പോലെ ഭൂമിയിൽ ആർക്കും വെളുപ്പിക്കുവാൻ കഴിയുന്നതിനേക്കാൾ വെണ്മ ഉള്ളതായി മാറി.

അപ്പോൾ മോശെയും ഏലിയാവ് പ്രവാചകനും പ്രത്യക്ഷപ്പെട്ടു. ഈ വ്യക്തികൾ ഇതിന് നൂറു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നു., യേശു വേഗം യെരുശലേമിൽ മരിക്കേണ്ടതാണ് അതുകൊണ്ട് അവർ അവനുമായി അവന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.

മോശെയും ഏലിയാവും യേശുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ പത്രൊസ്, യേശുവിനോട് പറഞ്ഞത് “നാം ഇവിടെ മൂന്നു കൂടാരങ്ങൾ, ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശെക്ക്, ഒന്ന് എലിയാവിന് വേണ്ടിയും എന്നാൽ പത്രൊസ് എന്താണ് പറയുന്നത് എന്ന് അവൻ അറിഞ്ഞില്ല.”

പത്രൊസ് സംസാരിക്കവേ , ഒരു പ്രകാശമുള്ള മേഘം ഇറങ്ങിവരികയും അവരെ ചുറ്റുകയും ചെയ്തു. തുടർന്നു മേഘത്തിൽ നിന്നു ഒരു ശബ്ദം വരുന്നതു അവർ കേട്ടു. അത് പറഞ്ഞു, “ഇത് ഞാൻ സ്നേഹിക്കുന്ന എന്റെ പുത്രൻ ആകുന്നു, ഞാൻ അവനിൽ പ്രസാദിച്ചിരിക്കുന്നു. അവന് ചെവി കൊടുക്കുക.” ഈ മൂന്നു ശിഷ്യന്മാർ ഭയപ്പെടുകയും നിലത്തു വീഴുകയും ചെയ്തു.

അനന്തരം യേശു അവരെ തൊട്ടു പറഞ്ഞത്, “ഭയപ്പെടരുത്.എഴുന്നേൽക്കുക.” അവർ എഴുന്നേറ്റു ചുറ്റും നോക്കിയപ്പോൾ, അവിടെ നിൽക്കുന്നത് യേശു മാത്രമായിരുന്നു.

യേശുവും ആ മൂന്നു ശിഷ്യന്മാരും മലയിൽ നിന്നും താഴേക്ക് തിരികെ വന്നു. തുടർന്ന് യേശു അവരോടു പറഞ്ഞത്, “ഇവിടെ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ആരോടും പറയരുത്. ഞാൻ വേഗം മരിക്കുകയും തുടർന്ന് ജീവനിലേക്കു തിരികെ വരികയും ചെയ്യും. അതിനുശേഷം നിങ്ങൾ ജനത്തോടു പറയുക.”
ശുഭം
നിങ്ങൾ രൂപാന്തരണം വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 17:1–9; മർക്കോസ് 9:2–8; ലൂക്കാ 9:28–36.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
