പുതിയ നിയമം · കഥ 37 / 47

യേശു ലാസറിനെ മരിച്ചവരിൽ നിന്നും ഉയിർപ്പിക്കുന്നു

യോഹന്നാൻ 11:1–46

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 11

ലാസർ എന്ന് പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവനു മറിയ എന്നും മാർത്ത എന്നും പേരുള്ള രണ്ടു സഹോദരികൾ ഉണ്ടായിരുന്നു. അവർ എല്ലാവരും യേശുവിന്റെ അടുത്ത സൃഹുത്തുക്കൾ ആയിരുന്നു. ഒരു ദിവസം, യേശുവിനോട് ലാസർ വളരെ രോഗിയായിരിക്കുന്നു എന്ന് ആരോ പറഞ്ഞു. യേശു ഇതു കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞത്, “ഈ രോഗം ലാസറിന്റെ മരണത്തോടുകൂടെ അവസാനിക്കുന്നില്ല, മറിച്ചു, ജനം ദൈവത്തെ മഹത്വപ്പെടുത്തുവാൻ കാരണമാകും”.

പേജ് 2-ലെ ചിത്രം
പേജ് 2 / 11

യേശു തന്റെ സ്നേഹിതന്മാരെ സ്നേഹിച്ചു, എന്നാൽ അവിടുന്ന് ആയിരുന്ന സ്ഥലത്തു തന്നെ പിന്നെയും രണ്ടു ദിവസങ്ങൾ കാത്തിരുന്നു. ആ രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അവിടുന്ന് തന്റെ ശിഷ്യന്മാരോട്, “നാം യഹൂദ്യയിലേക്ക് മടങ്ങി പോകുക” എന്ന് പറഞ്ഞു. “എന്നാൽ ശിഷ്യന്മാർ മറുപടിയായി “ഗുരോ, കുറച്ചു മുൻപ് ആയിരുന്നല്ലോ ജനം അങ്ങയെ കൊല്ലുവാൻ ആവശ്യപ്പെട്ടത്!” എന്ന് പറഞ്ഞു. അതിനു യേശു, “നമ്മുടെ സ്നേഹിതൻ ലാസർ നിദ്രയിൽ വീണിരിക്കുന്നു, ഞാൻ അവനെ നിശ്ചയമായും ഉണർത്തും”.

പേജ് 3-ലെ ചിത്രം
പേജ് 3 / 11

യേശുവിന്റെ ശിഷ്യന്മാർ മറുപടി പറഞ്ഞത്, “ഗുരോ, ലാസർ ഉറങ്ങുന്നു എങ്കിൽ, അവനു സൗഖ്യം വരും” എന്നാണ്. അനന്തരം യേശു അവരോടു വ്യക്തമായി പറഞ്ഞത്, “ലാസർ മരിച്ചു പോയി. ഞാൻ അവിടെ ഉണ്ടാകാതിരുന്നതുകൊണ്ട് സന്തോഷിക്കുന്നു, അതിനാൽ നിങ്ങൾ എന്നിൽ വിശ്വസിക്കുവാൻ ഇടയാകും” എന്നാണ്.

പേജ് 4-ലെ ചിത്രം
പേജ് 4 / 11

യേശു ലാസറിന്റെ ഗ്രാമത്തിൽ എത്തിയപ്പോൾ, ലാസർ മരിച്ചു നാല് ദിവസങ്ങൾ കഴിഞ്ഞിരുന്നു. മാർത്ത യേശുവിനെ കാണുവാൻ പുറത്തുവന്നു, “ഗുരോ, നീ മാത്രം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എന്നാൽ അങ്ങ് ദൈവത്തിൽനിന്ന് എന്ത് ചോദിച്ചാലും അവിടെ നിന്ന് ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് പറഞ്ഞു.

പേജ് 5-ലെ ചിത്രം
പേജ് 5 / 11

യേശു മറുപടിയായി, “ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്ന ആര് തന്നെയും അവൻ മരിച്ചാലും ജീവിക്കും. എന്നിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല. നീ ഇത് വിശ്വസിക്കുന്നുവോ?”. മാർത്ത മറുപടി പറഞ്ഞത്, “അതേ, ഗുരു! ദൈവപുത്രനായ മശീഹ നീ ആകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു”.

പേജ് 6-ലെ ചിത്രം
പേജ് 6 / 11

അനന്തരം മറിയ എത്തി. അവൾ യേശുവിന്റെ പാദത്തിൽ വീണു പറഞ്ഞത്, “ഗുരോ, അങ്ങ് മാത്രം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ, എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു”. യേശു അവരോട് ചോദിച്ചു, “നിങ്ങൾ ലാസറെ എവിടെയാണ് വെച്ചിരിക്കുന്നത്”. അവർ അവനോട്, കല്ലറയിൽ, വന്നു കാണുക”. അപ്പോൾ യേശു കരഞ്ഞു.

പേജ് 7-ലെ ചിത്രം
പേജ് 7 / 11

ആ ശവകുടീരം വാതിൽക്കൽ കല്ലുരുട്ടി വെച്ച നിലയിൽ ഉള്ള ഒരു ഗുഹ ആയിരുന്നു. യേശു കല്ലറയ്ക്കൽ എത്തിയപ്പോൾ, അവരോട് താൻ പറഞ്ഞത്, “കല്ല് ഉരുട്ടി മാറ്റുക” എന്നാണ്. എന്നാൽ മാർത്ത, “അവൻ മരിച്ചു നാല് ദിവസങ്ങൾ ആയല്ലോ ദുർഗന്ധം തുടങ്ങിക്കാണും”.

പേജ് 8-ലെ ചിത്രം
പേജ് 8 / 11

അതിനാൽ യേശു മറുപടി പറഞ്ഞത്, “നീ എന്നിൽ വിശ്വസിക്കുമെങ്കിൽ ദൈവത്തിന്റെ ശക്തി കാണുമെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നായിരുന്നു.” അതുകൊണ്ട് അവർ കല്ല് ഉരുട്ടിമാറ്റി.

പേജ് 9-ലെ ചിത്രം
പേജ് 9 / 11

അനന്തരം യേശു സ്വർഗ്ഗത്തിലേക്ക് നോക്കി പറഞ്ഞത്, “പിതാവേ, അങ്ങ് എന്നെ ഇപ്പോഴും കേൾക്കുവാൻ നന്ദി. അങ്ങ് ഇപ്പോഴും എന്നെ ശ്രവിക്കുന്നു എന്നു ഞാനറിയുന്നു, എന്നാൽ അങ്ങ് എന്നെ അയച്ചു എന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന്, ഈ ജനത്തിനു സഹായകമായി ഞാൻ ഇത് പറയുന്നു.” അനന്തരം യേശു ഉറക്കെ ശബ്ദത്തിൽ “ലാസറെ, പുറത്ത് വരിക!” എന്ന് പറഞ്ഞു.

പേജ് 10-ലെ ചിത്രം
പേജ് 10 / 11

അങ്ങനെ ലാസർ പുറത്തു വന്നു! താൻ അപ്പോഴും പ്രേതശീലകളാൽ ചുറ്റപ്പെട്ടിരുന്നു. യേശു അവരോടു പറഞ്ഞു. “അവനെ സഹായിക്കുക, പ്രേതശീലകൾ അഴിച്ചുമാറ്റി അവനെ വിട്ടയക്കുക”. ഈ അത്ഭുതം നിമിത്തം നിരവധി യഹൂദന്മാർ യേശുവിൽ വിശ്വസിച്ചു.

പേജ് 11-ലെ ചിത്രം
പേജ് 11 / 11

എന്നാൽ യഹൂദ മതനേതാക്കന്മാർ യേശുവിനോട് അസൂയപ്പെട്ടു, അതിനാൽ അവർ ഒരുമിച്ചുകൂടി എങ്ങനെ യേശുവിനെയും ലാസറിനെയും കൊല്ലുവാൻ കഴിയുമെന്ന് ആലോചിച്ചു.

ശുഭം

നിങ്ങൾ യേശു ലാസറിനെ മരിച്ചവരിൽ നിന്നും ഉയിർപ്പിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: യോഹന്നാൻ 11:1–46.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.