യേശുവിനെ വിസ്തരിക്കുന്നു
മത്തായി 26:57–27:26; മർക്കോസ് 14:53–15:15; ലൂക്കാ 22:54–23:25; യോഹന്നാൻ 18:12–19:16

ഇപ്പോൾ അർദ്ധരാത്രിയായിരുന്നു. യേശുവിനെ ചോദ്യം ചെയ്യുവാൻ ആഗ്രഹിച്ചിരുന്നതുകൊണ്ട് പടയാളികൾ മഹാപുരോഹിതന്റെ ഭവനത്തിലേക്ക് കൊണ്ടുപോയി, എന്തുകൊണ്ടെന്നാൽ താൻ യേശുവിനെ വിസ്തരിക്കേണ്ടിയിരുന്നു. പത്രൊസ് അവരുടെ വളരെ പിന്നിൽ അനുഗമിച്ചു. പടയാളികൾ യേശുവിനെ വീട്ടിനകത്തേക്ക് കൊണ്ടു പോയപ്പോൾ, പത്രൊസ് പുറത്ത് നിൽക്കുകയും തീ കായുകയും ആയിരുന്നു.

ഭവനത്തിന് അകത്തു, യഹൂദ നേതാക്കന്മാർ യേശുവിനെ വിസ്തരിച്ചു. തന്നെക്കുറിച്ച് അസത്യം പറയുന്ന അനേകരെ അവർ കൊണ്ടുവന്നു, എങ്കിലും, അവരുടെ പ്രസ്താവനകൾ പരസ്പരം യോജിച്ചില്ല, അതുകൊണ്ട് യഹൂദ നേതാക്കന്മാർക്ക് യേശു കുറ്റവാളി ആണെന്ന് ഏതെങ്കിലും കാര്യത്തിൽ തെളിയിക്കുവാൻ സാധിച്ചില്ല.യേശു ഒന്നുംതന്നെ പറഞ്ഞില്ല.

അവസാനമായി, മഹാപുരോഹിതൻ യേശുവിനെ സൂക്ഷിച്ചു നോക്കി പറഞ്ഞത്, “ഞങ്ങളോട് പറയുക, നീ ദൈവത്തിന്റെ പുത്രനായ മശീഹ ആകുന്നുവോ?”

യേശു പറഞ്ഞത്, “ഞാൻ ആകുന്നു, ഞാൻ ദൈവത്തോടു കൂടെ ഇരിക്കുന്നതും സ്വർഗ്ഗത്തിൽ നിന്ന് വരുന്നതും നിങ്ങൾ കാണും.” മഹാ പുരോഹിതൻ യേശു പറഞ്ഞതിനോട് വളരെ കോപമുള്ളവനായി തന്റെ വസ്ത്രം കീറി. മറ്റു നേതാക്കന്മാരെ നോക്കി ഉറക്കെ ശബ്ദത്തിൽ, ഈ മനുഷ്യൻ ചെയ്ത കാര്യത്തെക്കുറിച്ച് ഇനി കൂടുതൽ സാക്ഷികൾ നമ്മോട് ഒന്നും പറയേണ്ട ആവശ്യം ഇല്ല! താൻ ദൈവത്തിന്റെ പുത്രൻ എന്ന് അവൻ തന്നെ പറയുന്നതു നിങ്ങൾ തന്നെ കേട്ടല്ലോ. അവനെ സംബന്ധിച്ച നിങ്ങളുടെ തീരുമാനം എന്താണ്?”

യഹൂദ നേതാക്കന്മാർ എല്ലാവരും മഹാപുരോഹിതനോട് പറഞ്ഞത്, “അവൻ മരണത്തിനു യോഗ്യൻ!” എന്നായിരുന്നു. തുടർന്ന് അവർ യേശുവിന്റെ കണ്ണുകൾ കെട്ടി, തന്റെ മേൽ തുപ്പി, ഇടിക്കുകയും, അവനെ പരിഹസിക്കുകയും ചെയ്തു.

പത്രൊസോ, താൻ വീടിന്റെ പുറത്തു കാത്തു നിൽക്കുകയായിരുന്നു. ഒരു വേലക്കാരി അവനെ കണ്ടു, അവൾ അവനോടു “നീയും യേശുവിനോടു കൂടെ ഉണ്ടായിരുന്നല്ലോ!” പത്രൊസ് അതു നിഷേധിച്ചു. അനന്തരം, വേറൊരു പെൺകുട്ടി അതേ കാര്യം തന്നെ പറഞ്ഞു, പത്രൊസ് വീണ്ടും അതു നിഷേധിക്കുകയും ചെയ്തു. അവസാനം, ചിലർ പറഞ്ഞു “നീ യേശുവിന്റെ കൂടെ ഉണ്ടായിരുന്നത് ഞങ്ങൾക്ക് അറിയാം എന്തുകൊണ്ടെന്നാൽ നിങ്ങൾ രണ്ടുപേരും ഗലീലയിൽ നിന്നുള്ളവരായതുകൊണ്ട് അറിയാം.”

അപ്പോൾ പത്രൊസ് പറഞ്ഞത്, “ഈ മനുഷ്യനെ ഞാൻ അറിയുന്നുവെങ്കിൽ ദൈവം എന്നെ ശപിക്കട്ടെ!” പത്രൊസ് ഇങ്ങനെ ആണയിട്ട ഉടനേ തന്നെ ഒരു കോഴി കൂകി. യേശു ചുറ്റും തിരിഞ്ഞു പത്രൊസിനെ കണ്ടു.

പത്രൊസ് പോയി വളരെ കയ്പ്പോടെ കരഞ്ഞു. അതേസമയം, യൂദ, യേശുവിനെ ഒറ്റുകൊടുത്ത വ്യക്തി, യഹൂദ നേതാക്കന്മാർ യേശുവിനെ മരണത്തിനു വിധിച്ചു എന്നു കണ്ടു. യൂദാ സങ്കടം നിറഞ്ഞവനായി ആത്മഹത്യ ചെയ്തു.

ഈ സമയം ദേശത്തിന്റെ ദേശാധിപതി പീലാത്തൊസ് ആയിരുന്നു. അവൻ റോമിനു വേണ്ടി പ്രവർത്തിച്ചു. യഹൂദ നേതാക്കന്മാർ യേശുവിനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവർ പീലാത്തൊസ് യേശുവിനെ കുറ്റവാളി എന്നു വിധിച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ടു. അപ്പോൾ പീലാത്തൊസ് യേശുവിനോട്, “നീ യഹൂദന്മാരുടെ രാജാവോ” എന്നു ചോദിച്ചു.

യേശു ഉത്തരം പറഞ്ഞത്, “നീ പറഞ്ഞത് സത്യം തന്നെ. എന്നാൽ എന്റെ രാജ്യം ഭൂമിയിൽ അല്ല. ആയിരുന്നുവെങ്കിൽ, എന്റെ സേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യത്തെ ഭൂമിയിലുള്ളവരോട് പറയുവാൻ ഞാൻ വന്നു. എല്ലാവരും എന്നെ കേൾക്കുന്നു. പീലാത്തൊസ്, സത്യം എന്നാൽ എന്ത്?” എന്നു ചോദിച്ചു.

യേശുവിനോട് സംസാരിച്ചതിനു ശേഷം, പീലാത്തൊസ് ജനകൂട്ടത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞത്, “ഈ മനുഷ്യനിൽ മരണ യോഗ്യമായ കാരണം എന്തെങ്കിലും ഉള്ളതായി ഞാൻ കാണുന്നില്ല.” എന്നാൽ യഹൂദ നേതാക്കന്മാരും ജനവും “അവനെ ക്രൂശിക്കുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു പീലാത്തൊസ് മറുപടിയായി, “അവൻ എന്തെങ്കിലും തെറ്റായി ചെയ്ത കുറ്റം കാണുന്നില്ല.” എന്നാൽ അവർ പിന്നെയും അധികം ഉറക്കെ ഒച്ചയിട്ടു. അനന്തരം പീലാത്തൊസ് മൂന്നാം പ്രാവശ്യവും, “അവൻ കുറ്റവാളി അല്ല” എന്ന് പറഞ്ഞു.

ജനം കലഹത്തിൽ ഏർപ്പെടുമോ എന്ന് പീലാത്തൊസ് ഭയപ്പെട്ടുപോയി, അതിനാൽ അവന്റെ പടയാളികൾ യേശുവിനെ കൊല്ലുവാനായി താൻ സമ്മതിച്ചു. റോമൻ പടയാളികൾ യേശുവിനെ ചാട്ടവാറു കൊണ്ട് അടിക്കുകയും, ഒരു രാജവസ്ത്രവും മുള്ളുകൊണ്ട് നിർമ്മിച്ച കിരീടവും തന്നെ ധരിപ്പിക്കുകയും ചെയ്തു. അനന്തരം അവർ തന്നെ പരിഹസിച്ചുകൊണ്ട്, “നോക്കുക, യഹൂദന്മാരുടെ രാജാവ്!”.
ശുഭം
നിങ്ങൾ യേശുവിനെ വിസ്തരിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 26:57–27:26; മർക്കോസ് 14:53–15:15; ലൂക്കാ 22:54–23:25; യോഹന്നാൻ 18:12–19:16.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
