
ദീർഘ കാലത്തിനു ശേഷം ഭൂമിയിൽ നിരവധി ജനങ്ങൾ ജീവിച്ചിരുന്നു. അവർ വളരെ ദുഷ്ടന്മാരും നിഷ്ടൂരന്മാരും ആയിത്തീർന്നു. അതു വളരെ ചീത്തയായി തീർന്നതിനാൽ ദൈവം മുഴുവൻ ലോകത്തെയും ഒരു മഹാപ്രളയം കൊണ്ട് നശിപ്പിക്കുവാൻ തീരുമാനിച്ചു.

എന്നാൽ നോഹയോടു ദൈവത്തിനു പ്രസാദം തോന്നി. താൻ ദുഷ്ടരായ മനുഷ്യരുടെ ഇടയിൽ ജീവിച്ചിരുന്ന ഒരു നീതിമാൻ ആയിരുന്നു. ഒരു മഹാപ്രളയം ഉണ്ടാക്കുവാൻ പോകുന്നുവെന്ന് ദൈവം നോഹയോടു പറഞ്ഞു. അതുകൊണ്ട്, ഒരു വലിയ പടകു ഉണ്ടാക്കുവാൻ അവിടുന്ന് നോഹയോടു പറഞ്ഞു.

ദൈവം നോഹയോടു ഏകദേശം 140 മീറ്റർ നീളവും, 23 മീറ്റർ വീതിയും 13.5 മീറ്റർ ഉയരവും ഉള്ള ഒരു പടകു നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. നോഹ ഇത് മരംകൊണ്ടു മൂന്നു നിലകളിലായി, നിരവധി മുറികളും, ഒരു മേൽക്കൂരയും ഒരു കിളിവാതിലും ഉള്ളതായി നിർമ്മിക്കേണ്ടിയിരുന്നു. ഈ പടകു നോഹയെയും, തന്റെ കുടുംബത്തെയും കരയിൽ ഉള്ള സകലവിധ മൃഗങ്ങളെയും പ്രളയ സമയത്തു സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനായിരുന്നു.

നോഹ ദൈവത്തെ അനുസരിച്ചു. അദ്ദേഹവും തന്റെ മൂന്ന് പുത്രന്മാരും ചേർന്ന് ദൈവം അവരോടു പറഞ്ഞതായ രീതിയിൽ പടകു നിർമ്മിച്ചു. ഇതു വളരെ വലുതായതിനാൽ ഇത് നിർമ്മിക്കുവാൻ അനേക വർഷങ്ങൾ വേണ്ടിവന്നു. വരുവാൻ പോകുന്ന ജലപ്രളയത്തെക്കുറിച്ച് നോഹ ജനത്തിനു മുന്നറിയിപ്പു നൽകുകയും ദൈവത്തിങ്കലേക്കു തിരിയുവാനും അവരോടു പറഞ്ഞു, എങ്കിലും അവർ അവനെ വിശ്വസിച്ചില്ല.

ദൈവം നോഹയോടും തന്റെ കുടുംബത്തോടും അവർക്കും മൃഗങ്ങൾക്കും ആവശ്യമായ ഭക്ഷണം സംഭരിക്കുവാനും പറഞ്ഞു. എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോൾ, ദൈവം നോഹയോട് ഇത് അവനും, തന്റെ ഭാര്യയും, തന്റെ മൂന്നു മക്കളും അവരുടെ ഭാര്യമാരും പടകിൽ കയറേണ്ട സമയം ആണെന്ന് പറഞ്ഞു—എല്ലാവരും ചേർന്നു എട്ടു പേർ.

ജലപ്രളയ സമയത്തു സുരക്ഷിതർ ആയിരിക്കേണ്ടതിനു സകല മൃഗങ്ങളിൽ നിന്നും പക്ഷികളിൽനിന്നും ഒരു ആണിനേയും ഒരു പെണ്ണിനേയും നോഹയുടെ അടുക്കലേക്കു അയച്ചു. യാഗത്തിന് ഉപയുക്തമായ നിലയിൽ ഏഴു ആണിനേയും എഴു പെണ്ണിനേയും ഓരോ മൃഗജാതിയിൽ നിന്നും ദൈവം അയച്ചു. അവ എല്ലാം പടകിൽ കയറിയതിനു ശേഷം ദൈവം തന്നെ വാതിൽ അടച്ചു.

അനന്തരം അതിഭയങ്കരമായ മഴ പെയ്യുവാൻ തുടങ്ങി. നാല്പതു പകലും നാല്പതു രാത്രികളും ഇടതടവില്ലാതെ മഴ പെയ്തുകൊണ്ടിരുന്നു. ഭൂമിയിൽ നിന്നും വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരിന്നു. ഏറ്റവും ഉയർന്ന പർവതങ്ങൾ ഉൾപ്പെടെ ഭൂപരപ്പിൽ ഉണ്ടായിരുന്ന സകലവും വെള്ളത്താൽ മൂടിയിരുന്നു.

പടകിൽ ഉണ്ടായിരുന്ന ജനങ്ങളും മൃഗങ്ങളും ഒഴികെ ഉണങ്ങിയ നിലത്തു വസിച്ചു വന്ന സകല ജീവജാലങ്ങളും നശിച്ചു. പടകു വെള്ളത്തിന്റെ മുകളിൽ ഒഴുകിക്കൊണ്ട് അതിനകത്തുള്ള സകലത്തെയും വെള്ളത്തിൽ മുങ്ങിപ്പോകാതെ സംരക്ഷിച്ചു വന്നു.

മഴ നിന്നതിനു ശേഷം, പടക് അഞ്ചു മാസത്തോളം വെള്ളത്തിൽ ഒഴുകി നടക്കുകയും ഈ കാലഘട്ടത്തിൽ വെള്ളം താഴുവാൻ തുടങ്ങുകയും ചെയ്തു. പിന്നീട് ഒരു ദിവസം പടക് ഒരു പർവതത്തിന്റെ മുകളിൽ നിന്നു, എന്നാൽ ഭൂമി മുഴുവനും വെള്ളത്താൽ മൂടപ്പെട്ടിരുന്നു. മൂന്നിൽ അധികം മാസങ്ങൾക്കു ശേഷം പർവതങ്ങളുടെ ഉയർന്ന ഭാഗങ്ങൾ കാണുവാൻ തുടങ്ങി.

നാല്പതു ദിവസങ്ങൾക്കു ശേഷം, നോഹ മലങ്കാക്ക എന്നു വിളിക്കുന്ന ഒരു പക്ഷിയെ വെള്ളം ഇറങ്ങി ഉണങ്ങി തുടങ്ങിയോ എന്ന് അറിയുവാനായി പുറത്തുവിട്ടു, ആ മലങ്കാക്ക ഉണങ്ങിയ നിലം കണ്ടു പിടിക്കുന്നതിനായി പോകുകയും തിരിച്ചു വരികയും ചെയ്തു, എന്നാൽ അതിനു എന്തെങ്കിലും കണ്ടു പിടിക്കുവാൻ കഴിഞ്ഞതുമില്ല.

പിന്നീട് നോഹ പ്രാവ് എന്നു വിളിക്കുന്ന ഒരു പക്ഷിയെ അയച്ചു, എന്നാൽ അതിനും ഉണങ്ങിയ നിലം കണ്ടുപിടിക്കുവാൻ കഴിയാത്തതുകൊണ്ട് നോഹയുടെ അടുക്കൽ മടങ്ങി വന്നു. ഒരു ആഴ്ചയ്ക്ക് ശേഷം താൻ പ്രാവിനെ വീണ്ടും പുറത്തേക്കു വിട്ടു, അതു തന്റെ ചുണ്ടിൽ ഒരു ഒലിവ് ശാഖയുമായി മടങ്ങി വന്നു! ജലം താഴ്ന്നുകൊണ്ടിരുന്നു, വീണ്ടും ചെടികൾ വളരുവാൻ തുടങ്ങി!

നോഹ വീണ്ടും ഒരാഴ്ച കൂടെ കാത്തിരുന്ന ശേഷം മൂന്നാം പ്രാവശ്യം പ്രാവിനെ പുറത്തേക്കു വിട്ടു. ഈ പ്രാവശ്യം അതിനു വിശ്രമിക്കാൻ ഒരു സ്ഥലം കണ്ടുപിടിച്ചതുകൊണ്ട് മടങ്ങി വന്നില്ല. വെള്ളം വറ്റിത്തുടങ്ങിയിരുന്നു!

രണ്ടു മാസങ്ങൾക്ക് ശേഷം ദൈവം നോഹയോടു പറഞ്ഞതു, “നീയും നിന്റെ കുടുംബവും സകല മൃഗങ്ങളും ഇപ്പോൾ പടകു വിടുക. നിരവധി മക്കളും കൊച്ചുമക്കളും ഉണ്ടാവുകയും ഭൂമിയെ നിറയ്ക്കുകയും ചെയ്യുക.” അങ്ങനെ നോഹയും കുടുംബവും പടകിൽ നിന്നും പുറത്ത് വന്നു.

നോഹ പടകിൽ നിന്നും പുറത്തു വന്നശേഷം, താൻ ഒരു യാഗപീഠം പണിതു, യാഗം അർപ്പിക്കുവാൻ യാഗത്തിനുപയോഗിക്കാൻ കഴിയുന്ന ഓരോ ജാതി മൃഗങ്ങളെ അർപ്പിച്ചു. ദൈവം യാഗത്തിൽ സന്തുഷ്ടനാവുകയും നോഹയെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്തു.

ദൈവം പറഞ്ഞു, “ജനങ്ങൾ ചെയ്യുന്ന ദുഷ്ടകാര്യങ്ങളുടെ കാരണത്താൽ ഞാൻ വീണ്ടും ഭൂമിയെ ഒരിക്കലും ശപിക്കുകയില്ല എന്നു വാഗ്ദത്തം ചെയ്യുന്നു. അഥവാ ശിശുക്കൾ ആയിരിക്കുന്ന സമയം മുതൽ പാപം ചെയ്യുന്നവർ ആയിരുന്നാലും ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കയില്ല.”

അനന്തരം ദൈവം തന്റെ വാഗ്ദത്തത്തിന്റെ അടയാളമായി ആദ്യത്തെ മഴവില്ല് ഉണ്ടാക്കി. ആകാശത്തിൽ ഓരോ പ്രാവശ്യം മഴവില്ല് പ്രത്യക്ഷപ്പെടുമ്പോഴും, അവിടുന്ന് ചെയ്തതായ വാഗ്ദത്തവും അതുപോലെ തന്നെ തന്റെ ജനത്തെയും ഓർക്കും.
ശുഭം
നിങ്ങൾ ജലപ്രളയം വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 6–8.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
