പുതിയ നിയമം · കഥ 40 / 47

യേശു ക്രൂശിക്കപ്പെടുന്നു

മത്തായി 27:27–61; മർക്കോസ് 15:16–47; ലൂക്കാ 23:26–56; യോഹന്നാൻ 19:17–42

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 9

പടയാളികൾ യേശുവിനെ പരിഹസിച്ചതിനു ശേഷം, അവർ യേശുവിനെ ക്രൂശിക്കുവാനായി കൊണ്ടുപോയി. അവിടുന്ന് മരിക്കേണ്ടതായ ക്രൂശ് അവനെക്കൊണ്ട് അവർ ചുമപ്പിച്ചു.

പേജ് 2-ലെ ചിത്രം
പേജ് 2 / 9

“തലയോടിടം” എന്ന് പേരുള്ള സ്ഥലത്തേക്ക് യേശുവിനെ പടയാളികൾ കൊണ്ടുപോയി, തന്റെ കൈകളും കാലുകളും കുരിശിനോടു ചേർത്ത് ആണിയടിച്ചു. എന്നാൽ യേശു പറഞ്ഞത്, “പിതാവേ, അവരോടു ക്ഷമിക്കണമേ, എന്തുകൊണ്ടെന്നാൽ അവർ ചെയ്യുന്നത് എന്താണെന്നു അവർ അറിയായ്കകൊണ്ട് അവരോടു ക്ഷമിക്കേണമേ.” അതുകൂടാതെ തന്റെ ശിരസ്സിനു മുകളിൽ, “യഹൂദന്മാരുടെ രാജാവ്” എന്ന ഒരു ഫലകവും സ്ഥാപിച്ചു. ഇതാണ് പീലാത്തൊസ് അവരോട് എഴുതുവാനായി പറഞ്ഞത്.

പേജ് 3-ലെ ചിത്രം
പേജ് 3 / 9

പിന്നീട് പടയാളികൾ യേശുവിന്റെ വസ്ത്രത്തിനായി ചീട്ടിട്ടു. അവർ ഇപ്രകാരം ചെയ്തപ്പോൾ, “അവർ എന്റെ വസ്ത്രം പകുത്തെടുക്കുകയും, എന്റെ വസ്ത്രത്തിനായി ചീട്ടിടുകയും ചെയ്തു” എന്ന പ്രവചനം നിറവേറി.

പേജ് 4-ലെ ചിത്രം
പേജ് 4 / 9

അവിടെ രണ്ടു കവർച്ചക്കാരും ഉണ്ടായിരുന്നു, അവരെയും പടയാളികൾ അതേ സമയം ക്രൂശിച്ചു. അവരെ യേശുവിന്റെ രണ്ടു വശങ്ങളിലായി നിർത്തിയിരുന്നു. അവരിൽ ഒരു കവർച്ചക്കാരൻ യേശുവിനെ പരിഹസിച്ചു, എന്നാൽ മറ്റവൻ പറഞ്ഞത്, “ദൈവം നിന്നെ ശിക്ഷിക്കും എന്ന് നിനക്ക് ഭയമില്ലയോ? നാം നിരവധി തിന്മകൾ ചെയ്ത കുറ്റം നമ്മുടെമേൽ ഉണ്ട്, എന്നാൽ ഈ മനുഷ്യൻ നിരപരാധി ആണ്” എന്നായിരുന്നു. അനന്തരം അവൻ യേശുവിനോട്, “അങ്ങ് അങ്ങയുടെ രാജ്യത്തിൽ രാജാവാകുമ്പോൾ എന്നെയും ദയവായി ഓർക്കണമേ” എന്ന് പറഞ്ഞു. യേശു അവനോടു മറുപടിയായി, “ഇന്ന്, നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” എന്ന് പറഞ്ഞു.

പേജ് 5-ലെ ചിത്രം
പേജ് 5 / 9

യഹൂദ നേതാക്കന്മാരും ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു പല ആളുകളും യേശുവിനെ പരിഹസിച്ചു. അവർ അവിടുത്തോട്, “നീ ദൈവ പുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങി നിന്നെത്തന്നെ രക്ഷിച്ചുകൊള്ളുക! അപ്പോൾ ഞങ്ങൾ നിന്നിൽ വിശ്വസിക്കും”.

പേജ് 6-ലെ ചിത്രം
പേജ് 6 / 9

തുടർന്ന് ആ മേഖലയിൽ ഉണ്ടായിരുന്ന ആകാശം നട്ടുച്ച നേരമായിരുന്നിട്ടു പോലും, നട്ടുച്ചനേരത്ത് മൂന്നു മണിക്കൂർ നേരം മുഴുവനും അന്ധകാരം ആകുകയും ചെയ്തു.

പേജ് 7-ലെ ചിത്രം
പേജ് 7 / 9

അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു. “എല്ലാം നിവർത്തിയായി! പിതാവേ, ഞാൻ എന്റെ ആത്മാവിനെ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു’’ എന്ന് വിളിച്ചു പറഞ്ഞിട്ട്, തന്റെ ശിരസ്സ് താഴ്ത്തുകയും ആത്മാവിനെ വിട്ടുകൊടുക്കുകയും ചെയ്തു. അവിടുന്ന് മരിച്ചപ്പോൾ, അവിടെ ഒരു വലിയ ഭൂകമ്പം ഉണ്ടായി. ദൈവാലയത്തിൽ ദൈവസാനിധ്യത്തെയും മനുഷ്യരെയും തമ്മിൽ വേർപെടുത്തി നിന്നിരുന്ന തിരശീല രണ്ടായി മുകളിൽനിന്ന് താഴോട്ടു കീറുകയും ചെയ്തു.

പേജ് 8-ലെ ചിത്രം
പേജ് 8 / 9

തന്റെ മരണം മൂലം, യേശു ജനങ്ങൾക്ക് ദൈവ സന്നിധിയിൽ വരുവാൻ ഒരു പുതിയ വഴി തുറന്നു. യേശുവിനെ കാവൽ കാത്തുകൊണ്ട് നിന്നിരുന്ന ഒരു സൈനികൻ സംഭവിച്ചതെല്ലാം കണ്ടിട്ട്, “തീർച്ചയായും, ഈ മനുഷ്യൻ ഒരു നിഷ്കളങ്കൻ ആയിരുന്നു, അവൻ സാക്ഷാൽ ദൈവപുത്രൻ ആയിരുന്നു” എന്നു പറഞ്ഞു.

പേജ് 9-ലെ ചിത്രം
പേജ് 9 / 9

അനന്തരം യോസേഫ് എന്നും നിക്കൊദിമോസ് എന്നും പേരുള്ള രണ്ടു യഹൂദ നേതാക്കന്മാർ വന്നു. യേശു മശീഹ ആയിരുന്നു എന്ന് അവർ വിശ്വസിച്ചു. അവർ പീലാത്തൊസിനോട് യേശുവിന്റെ ശരീരം ആവശ്യപ്പെട്ടു. അവർ തന്റെ ശരീരത്തെ ശീലകളിൽ പൊതിഞ്ഞു. തുടർന്നു അവർ അത് എടുത്തുകൊണ്ടുപോയി പാറയിൽ വെട്ടിയതായ ഒരു കല്ലറയിൽ വെച്ചു. അതിനുശേഷം അവർ ഗുഹാമുഖം അടക്കേണ്ടതിനു ഒരു വലിയ കല്ല് ഉരുട്ടിവെക്കുകയും ചെയ്തു.

ശുഭം

നിങ്ങൾ യേശു ക്രൂശിക്കപ്പെടുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 27:27–61; മർക്കോസ് 15:16–47; ലൂക്കാ 23:26–56; യോഹന്നാൻ 19:17–42.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.