പുതിയ നിയമം · കഥ 41 / 47

ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നു

മത്തായി 27:62–28:15; മർക്കോസ് 16:1–11; ലൂക്കാ 24:1–12; യോഹന്നാൻ 20:1–18

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 8

പടയാളികൾ യേശുവിനെ ക്രൂശിച്ചതിനു ശേഷം, യഹൂദ നേതാക്കന്മാർ പീലാത്തൊസിനോട്, “ആ നുണയൻ, മൂന്നു ദിവസത്തിനു ശേഷം താൻ മരിച്ചരുടെ ഇടയിൽനിന്നും ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്റെ ശിഷ്യന്മാർ ആ ശരീരം മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കുവാൻ വേണ്ടി കല്ലറയ്ക്ക് കാവൽ നിർത്തണം. അവർ അങ്ങനെ ചെയ്താൽ, യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് പറയുവാൻ ഇടയാകും.”

പേജ് 2-ലെ ചിത്രം
പേജ് 2 / 8

പീലാത്തൊസ് പറഞ്ഞത്, “കുറച്ചു പട്ടാളക്കാരെ വിളിച്ചുകൊണ്ടുപോയി നിങ്ങളാലാവുംവിധം കാവൽ കാത്തുകൊള്ളുക” എന്നാണ്. അപ്രകാരം അവർ കല്ലറയുടെ വാതുക്കൽ ഉള്ള കല്ലിന്മേൽ ഒരു മുദ്രയും വെച്ചു. കൂടാതെ ആരും ശരീരം മോഷ്ടിച്ചുകൊണ്ടു പോകാതിരിക്കുന്നതിനു പടയാളികളെയും അവർ നിർത്തി.

പേജ് 3-ലെ ചിത്രം
പേജ് 3 / 8

യേശു മരിച്ചതിന്റെ അടുത്ത ദിവസം ഒരു ശബത്ത് ദിനം ആയിരുന്നു. ശബത്ത് ദിനത്തിൽ ആരും യാതൊരു പ്രവർത്തിയും ചെയ്യുവാൻ പാടില്ലാത്ത- തിനാൽ യേശുവിന്റെ സ്നേഹിതന്മാർ ആരും തന്നെ കല്ലറയ്ക്കൽ ചെന്നില്ല. എന്നാൽ ശബത്തിന്റെ അടുത്ത ദിവസം, അതിരാവിലെ സമയം, പല സ്ത്രീകളും യേശുവിന്റെ കല്ലറയ്ക്കൽ പോകുവാൻ തയ്യാറായി. അവർ യേശുവിന്റെ ശരീരത്തിൽ കൂടുതൽ സുഗന്ധവർഗ്ഗം ഇടുവാൻ താൽപ്പര്യപ്പെട്ടു.

പേജ് 4-ലെ ചിത്രം
പേജ് 4 / 8

സ്ത്രീകൾ എത്തുന്നതിനു മുൻപേ, കല്ലറയ്ക്കൽ ഒരു വലിയ ഭൂകമ്പം ഉണ്ടായി. സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ വന്നു. കല്ലറയുടെ വാതിൽ അടച്ചിരുന്ന വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നിരുന്നു. ആ ദൂതൻ മിന്നൽ പോലെ പ്രകാശമുള്ളവൻ ആയിരുന്നു. കല്ലറയ്ക്കൽ ഉണ്ടായിരുന്ന സൈനികർ അവനെ കണ്ടു. അവർ ഭയചകിതരായി മരിച്ചവരെപ്പോലെ നിലത്തു വീണു.

പേജ് 5-ലെ ചിത്രം
പേജ് 5 / 8

സ്ത്രീകൾ കല്ലറയ്ക്കൽ എത്തിയപ്പോൾ, ദൂതൻ അവരോട്, “ഭയപ്പെടേണ്ട, യേശു ഇവിടെ ഇല്ല. അവിടുന്ന് മരിച്ചവരിൽനിന്ന് താൻ പറഞ്ഞതു പോലെത്തന്നെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു! കല്ലറയ്ക്കകത്ത് നോക്കുക,” എന്നു പറഞ്ഞു. സ്ത്രീകൾ കല്ലറയ്ക്കകത്ത് യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലം നോക്കിക്കണ്ടു. തന്റെ ശരീരം അവിടെ ഇല്ലായിരുന്നു.

പേജ് 6-ലെ ചിത്രം
പേജ് 6 / 8

അപ്പോൾ ദൂതൻ സ്ത്രീകളോട്, “ചെന്നു ശിഷ്യന്മാരോട് പറയുക, യേശു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു നിങ്ങൾക്കു മുൻപായി ഗലീലയിലേക്ക് പോകും.”

പേജ് 7-ലെ ചിത്രം
പേജ് 7 / 8

ആ സ്ത്രീകൾ വളരെ ആശ്ചര്യഭരിതരായി സന്തോഷിച്ചു. അവർ ശിഷ്യന്മാരോട് ഈ സദ്വർത്തമാനം അറിയിക്കുവാനായി ഓടിപ്പോയി.

പേജ് 8-ലെ ചിത്രം
പേജ് 8 / 8

സ്ത്രീകൾ ഈ സദ്വർത്തമാനം അറിയിക്കുവാനായി പോകുന്ന വഴിയിൽ, യേശു അവർക്ക് പ്രത്യക്ഷനാ യി. അവർ അവിടുത്തെ പാദത്തിൽ വീണു. അപ്പോൾ യേശു അവരോട്, “ഭയപ്പെടേണ്ട. എന്റെ ശിഷ്യന്മാരോട് ഗലീലയിലേക്ക് പോകുവാൻ പറയുക. അവിടെ അവർ എന്നെ കാണും”.

ശുഭം

നിങ്ങൾ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 27:62–28:15; മർക്കോസ് 16:1–11; ലൂക്കാ 24:1–12; യോഹന്നാൻ 20:1–18.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.