പുതിയ നിയമം · കഥ 42 / 47

യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നു

മത്തായി 28:16–20; മർക്കോസ് 16:12–20; ലൂക്കാ 24:13–53; യോഹന്നാൻ 20:19–23; അപ്പസ്തോലന്മാരുടെ നടപടികൾ 1:1–11

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 11

ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച നാളിൽ, രണ്ടു ശിഷ്യന്മാർ സമീപത്തുള്ള പട്ടണത്തിലേക്ക് പോകുകയായിരുന്നു. അവർ പോകുമ്പോൾ, യേശുവിനു സംഭവിച്ചതായ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അവിടുന്ന് മശീഹ ആയിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ അവൻ കൊല്ലപ്പെട്ടു. എന്നാൽ ഇപ്പോൾ ആ സ്ത്രീകൾ അവിടുന്ന് വീണ്ടും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു എന്താണ് വിശ്വസിക്കേണ്ടത് എന്ന് അറിയുന്നില്ല.

പേജ് 2-ലെ ചിത്രം
പേജ് 2 / 11

യേശു അവരോടു സമീപിച്ച് അവരോടൊപ്പം നടക്കുവാൻ തുടങ്ങി, എന്നാൽ അവർ യേശുവിനെ തിരിച്ചറിഞ്ഞില്ല. അവർ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നു ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യേശുവിനു സംഭവിച്ച കാര്യങ്ങളെ ക്കുറിച്ച് അവർ തന്നോട് പറയുവാൻ ഇടയായി. അവർ വിചാരിച്ചിരുന്നത് അവർ സംസാരിക്കുന്ന വ്യക്തി യെരുശലേമിൽ സംഭവിച്ചിരുന്നത് അറിയാത്ത ഒരു വിദേശി ആയിരിക്കുമെന്നാണ്.

പേജ് 3-ലെ ചിത്രം
പേജ് 3 / 11

അനന്തരം യേശു ദൈവവചനത്തിൽ മശീഹയെ ക്കുറിച്ചു പറഞ്ഞിരിക്കുന്നവ വിശദീകരിച്ചു. കാലങ്ങൾക്കു മുൻപ്, പ്രവാചകന്മാർ പറഞ്ഞ പ്രകാരം മശീഹ ദുഷ്ട മനുഷ്യരാൽ പാടുകൾ അനുഭവിക്കുകയും മരിക്കുകയും വേണം. എന്നാൽ പ്രവാചകന്മാർ പറഞ്ഞ പ്രകാരം തന്നെ മൂന്നാം ദിവസം താൻ വീണ്ടും ഉയിർത്തെഴുന്നേൽക്കേണ്ടതും വേണം.

പേജ് 4-ലെ ചിത്രം
പേജ് 4 / 11

ആ രണ്ടു പേർ താമസിക്കുവാൻ ഉദ്ദേശിച്ചിരുന്ന പട്ടണത്തിൽ എകദേശം വൈകുന്നേരമായപ്പോൾ എത്തിച്ചേർന്നു. യേശുവിനെ അവരോടൊപ്പം താമസിക്കുവാൻ അവർ ക്ഷണിച്ചു. അതിനാൽ താൻ അവരോടൊപ്പം ഒരു ഭവനത്തിൽ ചെന്ന് കയറി. അവരുടെ അത്താഴം കഴിപ്പാൻ അവർ ഒരുമിച്ച് ഇരുന്നപ്പോൾ, യേശു അപ്പം എടുത്തു ദൈവത്തിനു നന്ദി പറഞ്ഞു, അതിനെ നുറുക്കി. ക്ഷണത്തിൽ, അവർ അത് യേശു ആണെന്ന് ഗ്രഹിച്ചു. എന്നാൽ ആ നിമിഷത്തിൽ, താൻ അവരുടെ ദൃഷ്ടിയിൽനിന്ന് മറഞ്ഞുപോയി.

പേജ് 5-ലെ ചിത്രം
പേജ് 5 / 11

ആ രണ്ടു പേരും പരസ്പരം, “അത് യേശു ആയിരുന്നു! അതിനാലാണ് അദ്ദേഹം ദൈവവചനം നമ്മോടു വിസ്തരിച്ചു പറഞ്ഞപ്പോൾ നാം എത്രയും ആശ്ചര്യഭരിതരായത്!” എന്നു പറഞ്ഞു. ഉടൻതന്നെ, അവർ അവിടെനിന്നും യെരുശലേമിലേക്ക് മടങ്ങിപ്പോയി. അവർ അവിടെയെത്തി, “യേശു ജീവിക്കുന്നു! ഞങ്ങൾ അവനെ കണ്ടു!” എന്നു ശിഷ്യന്മാരോട് പറഞ്ഞു.

പേജ് 6-ലെ ചിത്രം
പേജ് 6 / 11

ശിഷ്യന്മാർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു പെട്ടെന്ന് ആ അറയിൽ അവർക്ക് പ്രത്യക്ഷനായി. താൻ അവരോട്, “നിങ്ങൾക്കു സമാധാനം!” എന്ന് പറഞ്ഞു. അത് ഒരു ഭൂതം എന്ന് ശിഷ്യന്മാർ കരുതി, എന്നാൽ യേശു പറഞ്ഞു, “നിങ്ങൾ എന്തിനു ഭയപ്പെടുന്നു? ഇത് വാസ്തവമായും യേശുവാകുന്ന ഞാൻ തന്നെ എന്നു നിങ്ങൾ ചിന്തിക്കാത്തത് എന്ത്? എന്റെ കരങ്ങളും പാദങ്ങളും നോക്കുവിൻ. ഭൂതങ്ങൾക്ക് എനിക്ക് ഉള്ളതുപോലെ ശരീരങ്ങൾ ഇല്ലല്ലോ” എന്ന് പറഞ്ഞു. താൻ ഒരു ഭൂതമല്ല എന്ന് കാണിക്കുവാൻ, തനിക്ക് എന്തെങ്കിലും ഭക്ഷിക്കുവാൻ വേണമെന്ന് ആവശ്യപ്പെട്ടു. അവർ തനിക്ക് ഒരു മീൻ കഷണം ഭക്ഷിക്കുവാൻ കൊടുത്തു, താൻ ഭക്ഷിക്കുകയും ചെയ്തു.

പേജ് 7-ലെ ചിത്രം
പേജ് 7 / 11

യേശു പറഞ്ഞു, “എന്നെക്കുറിച്ച് ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നവയെല്ലാം സംഭവിക്കും, അത് സംഭവിക്കണമെന്നു ഞാൻ മുൻപേ തന്നെ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ” തുടർന്ന് അവർ നല്ലവണ്ണം തിരുവെഴുത്തുകളെ ഗ്രഹിക്കേണ്ടതിനു യേശു ഇടവരുത്തി. അവിടുന്ന് പറഞ്ഞു, “പൂർവ കാലത്തിൽ, പ്രവാചകന്മാർ എഴുതിയ പ്രകാരം, മശീഹ ആകുന്ന ഞാൻ, പാടുകൾ അനുഭവിക്കുകയും, മരിക്കുകയും, അനന്തരം മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർത്തെഴു- ന്നേൽക്കുകയും ചെയ്യും.”

പേജ് 8-ലെ ചിത്രം
പേജ് 8 / 11

“എന്റെ ശിഷ്യന്മാർ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപിക്കും എന്നു പ്രവാചകന്മാരും എഴുതിയിട്ടുണ്ട്. അവർ എല്ലാവരോടും മാനസാന്തരപ്പെടുവാൻ പറയും. അവർ അപ്രകാരം ചെയ്യുമെങ്കിൽ ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കും. എന്റെ ഈ സന്ദേശം നൽകുവാൻ ശിഷ്യന്മാർ യെരുശലേമിൽ പ്രാരംഭം കുറിക്കും. അനന്തരം അവർ എല്ലാ സ്ഥലങ്ങളിലുമുള്ള സകല ജനവിഭാഗങ്ങളുടെ അടുക്കലും ചെല്ലും. നിങ്ങൾ ഞാൻ പറഞ്ഞതും പ്രവർത്തിച്ചതുമായ സകലത്തിനും, എനിക്ക് സംഭവിച്ച എല്ലാറ്റിനും സാക്ഷികളായിരിക്കുകയും ചെയ്യും.

പേജ് 9-ലെ ചിത്രം
പേജ് 9 / 11

അടുത്ത നാൽപ്പതു ദിവസങ്ങളിൽ, യേശു തന്റെ ശിഷ്യന്മാർക്ക് നിരവധി തവണ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ അവിടുന്ന് 500-ൽ പരം ആളുകൾക്ക് ഒരേ സമയം പ്രത്യക്ഷനായി. താൻ ജീവനോടെ ഇരിക്കുന്നു എന്ന് വിവിധ മാർഗ്ഗങ്ങളിൽ യേശു തന്റെ ശിഷ്യന്മാർക്ക് തെളിയിച്ചു കൊടുക്കുകയും, അവർക്ക് ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്തു.

പേജ് 10-ലെ ചിത്രം
പേജ് 10 / 11

യേശു തന്റെ ശിഷ്യന്മാരോട്, “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലരെയും ഭരിക്കുവാനുള്ള അവകാശം ദൈവം എനിക്ക് നൽകിയിരിക്കുന്നു. ആയതിനാൽ ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്: കടന്നുപോയി സകല ജനവിഭാഗങ്ങളെയും ശിഷ്യന്മാരാക്കുവിൻ. അതിനായി നിങ്ങൾ അവരെയെല്ലാം പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെ യും നാമത്തിൽ നിങ്ങൾ സ്നാനം കഴിപ്പിക്കണം. ഞാൻ നിങ്ങളോട് കൽപ്പിച്ചവ എല്ലാം അനുസരിക്കുവാൻ തക്കവിധം അവരെ സകലവും പഠിപ്പിക്കണം. ഓർക്കുക, ഞാൻ എല്ലായ്പ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും”.

പേജ് 11-ലെ ചിത്രം
പേജ് 11 / 11

യേശു മരണത്തിൽനിന്ന് ഉയിർത്തു നാൽപ്പതു ദിവസങ്ങൾക്കു ശേഷം, തന്റെ ശിഷ്യന്മാരോട് താൻ പറഞ്ഞത്, “പിതാവ് നിങ്ങൾക്ക് ശക്തി നൽകുവോളം യെരുശലേമിൽ തന്നെ താമസിക്കുക. അവിടുന്ന് അത് നിങ്ങളുടെമേൽ പരിശുദ്ധാത്മാവിനെ അയക്കുമ്പോൾ ലഭിക്കും.” അനന്തരം യേശു സ്വർഗ്ഗത്തിലേക്ക് കടന്നുപോകുകയും, ഒരു മേഘം യേശുവിനെ അവരുടെ ദൃഷ്ടിയിൽനിന്ന് മറയ്ക്കുകയും ചെയ്തു. യേശു സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തുഭാഗത്ത് സകലത്തിന്മീതെയും ഭരണാധിപത്യം ഉള്ളവനായി ദൈവം സകലത്തെയും ഭരിക്കുന്നവൻ ആക്കിയിരിക്കുന്നു.

ശുഭം

നിങ്ങൾ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: മത്തായി 28:16–20; മർക്കോസ് 16:12–20; ലൂക്കാ 24:13–53; യോഹന്നാൻ 20:19–23; അപ്പസ്തോലന്മാരുടെ നടപടികൾ 1:1–11.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.