പുതിയ നിയമം · കഥ 44 / 47

പത്രൊസും യോഹന്നാനും ഒരു ഭിക്ഷക്കാരനെ സൗഖ്യമാക്കുന്നു

അപ്പസ്തോലന്മാരുടെ നടപടികൾ 3–4:22

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 9

ഒരുദിവസം, പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്ക് പോയി. ഒരു മുടന്തൻ അവിടെ വാതിൽക്കൽ ഇരുന്നുകൊണ്ട് ഭിക്ഷാടനം ചെയ്തു കൊണ്ടിരുന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 9

പത്രൊസ് മുടന്തനായ മനുഷ്യനെ നോക്കി, “നിനക്ക് തരുവാനായി എന്റെ പക്കൽ പണമൊന്നും ഇല്ല. എന്നാൽ എനിക്ക് ഉള്ളതിനെ ഞാൻ നിനക്ക് തരുന്നു. യേശുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക!”.

പേജ് 3-ലെ ചിത്രം
പേജ് 3 / 9

ഉടനെതന്നെ, ദൈവം ആ മുടന്തനെ സൗഖ്യമാക്കി. താൻ നടക്കുവാനും, ചുറ്റും തുള്ളിച്ചാടുവാനും ദൈവത്തെ സ്തുതിക്കുവാനും തുടങ്ങി. ആലയപ്രാകാരത്തിൽ നിന്നുകൊണ്ടിരുന്ന ജനം ആശ്ചര്യഭരിതരായി.

പേജ് 4-ലെ ചിത്രം
പേജ് 4 / 9

പെട്ടെന്നുതന്നെ സൗഖ്യമായ മനുഷ്യനെ കാണുവാൻ വേണ്ടി ജനം ഓടിക്കൂടി. പത്രൊസ് അവരോട്, “ഈ മനുഷ്യൻ നന്നായിരിക്കുന്നു. എന്നാൽ നിങ്ങൾ ആശ്ച്ചര്യപ്പെടേണ്ടതില്ല. ഞങ്ങൾ ഞങ്ങളുടെ ശക്തി കൊണ്ടോ, ഞങ്ങൾ ദൈവത്തെ മാനിക്കുന്നതു കൊണ്ടോ ഞങ്ങൾ അവനെ സൗഖ്യമാക്കിയതല്ല. യേശുതന്നെ അവിടുത്തെ ശക്തിയാൽ ഈ മനുഷ്യനെ സൗഖ്യമാക്കിരിക്കുന്നു, കാരണം ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നു എന്നതുതന്നെ.’’

പേജ് 5-ലെ ചിത്രം
പേജ് 5 / 9

“നിങ്ങളാണ് റോമൻ ഭരണകൂടത്തോട് യേശുവിനെ വധിക്കുവാൻ ആവശ്യപ്പെട്ടത്. എല്ലാവർക്കും ജീവനെ കൊടുക്കുന്നവനെ നിങ്ങൾ കൊന്നു. എന്നാൽ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. എന്താണ് നിങ്ങൾ ചെയ്യുന്നത് എന്നു നിങ്ങൾ ഗ്രഹിച്ചിരുന്നില്ല, എന്നാൽ നിങ്ങൾ ആ കാര്യങ്ങൾ ചെയ്തപ്പോൾ, പ്രവാചകന്മാർ പറഞ്ഞതു സത്യമായി തീർന്നു. അവർ മശീഹ പാടുകൾ അനുഭവിച്ചു മരിക്കുമെന്നു പറഞ്ഞിരുന്നു. ഇപ്രകാരം സംഭവിക്കുവാൻ ദൈവം ഇടവരുത്തി. അതുകൊണ്ട് ഇപ്പോൾ, മാനസ്സാന്തരപ്പെടുകയും ദൈവത്തിങ്കലേക്കു തിരിയുകയും നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയുകയും ചെയ്യുവിൻ.”

പേജ് 6-ലെ ചിത്രം
പേജ് 6 / 9

ആലയത്തിലെ നേതാക്കന്മാർ പത്രൊസും യോഹന്നാനും ഇതു പറയുന്നതു കേട്ടപ്പോൾ, ക്ഷുഭിതരായി. അതിനാൽ അവരെ ബന്ധിച്ചു കാരാഗ്രഹത്തിൽ ഇടുവാൻ ഇടയായി. എന്നാൽ ബഹുജനം പത്രൊസ് പറഞ്ഞതു വിശ്വസിക്കുവാൻ ഇടയായി. യേശുവിൽ വിശ്വസിക്കുന്നവരുടെ സംഖ്യ 5,000 ആയി വളർന്നു.

പേജ് 7-ലെ ചിത്രം
പേജ് 7 / 9

അടുത്ത ദിവസം, യഹൂദ നേതാക്കന്മാർ പത്രൊസിനെയും യോഹന്നാനെയും മഹാപുരോഹിതന്റെയും മറ്റു മത നേതാക്കന്മാരുടെയും മുൻപിൽ കൊണ്ടുവന്നു നിർത്തി. മുടന്തനായ മനുഷ്യനെയും അവർ കൊണ്ടുവന്നു നിർത്തി. അവർ പത്രൊസിനോടും യോഹന്നാനോടും, “നിങ്ങൾ എന്തു ശക്തികൊണ്ടാണ് ഈ മുടന്തനായ മനുഷ്യനെ സൗഖ്യമാക്കിയത്?” എന്നു ചോദിച്ചു.

പേജ് 8-ലെ ചിത്രം
പേജ് 8 / 9

പത്രൊസ് അവരോടു മറുപടി പറഞ്ഞത്, “നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ മനുഷ്യൻ മശീഹയാകുന്ന യേശുവിന്റെ ശക്തിയാൽ ആകുന്നു സൗഖ്യം പ്രാപിച്ചത്. ഞങ്ങൾ യേശുവിനെ ക്രൂശിച്ചു, എന്നാൽ ദൈവം വീണ്ടും തന്നെ ജീവിപ്പിച്ചു! നിങ്ങൾ അവനെ തള്ളിക്കളഞ്ഞു, എന്നാൽ യേശുവിന്റെ അധികാരം മൂലമല്ലാതെ രക്ഷിക്കപ്പെടുവാൻ വേറൊരു മാർഗ്ഗവും ഇല്ല!”

പേജ് 9-ലെ ചിത്രം
പേജ് 9 / 9

ഇത്രയും ധൈര്യത്തോടെ പത്രൊസും യോഹന്നാനും സംസാരിക്കുന്നതു കണ്ടപ്പോൾ, നേതാക്കന്മാർ വളരെ ഞെട്ടിപ്പോയി. ഇവർ സാധാരണക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരും എന്ന് അവർ അറിഞ്ഞിരുന്നു. എന്നാൽ ഇവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ ഓർത്തു. അതിനാൽ അവരോട്, “ആ മനുഷ്യൻ- യേശുവിനെക്കുറിച്ച് ഇനിമേൽ നിങ്ങൾ എന്തെങ്കിലും സന്ദേശങ്ങൾ പ്രസ്താവിച്ചാൽ നിങ്ങളെ കഠിനമായി ശിക്ഷിക്കും” എന്നു പറഞ്ഞു. ഇപ്രകാരമുള്ള പല കാര്യങ്ങൾ പറഞ്ഞശേഷം അവർ പത്രൊസിനെയും യോഹന്നാനെയും പറഞ്ഞുവിട്ടു.

ശുഭം

നിങ്ങൾ പത്രൊസും യോഹന്നാനും ഒരു ഭിക്ഷക്കാരനെ സൗഖ്യമാക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: അപ്പസ്തോലന്മാരുടെ നടപടികൾ 3–4:22.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.