സ്തെഫാനൊസും ഫിലിപ്പൊസും
അപ്പസ്തോലന്മാരുടെ നടപടികൾ 6–8

ആദ്യ ക്രിസ്തീയ നേതാക്കന്മാരിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ പേര് സ്തെഫാനൊസ് എന്ന് ആയിരുന്നു. എല്ലാവരും തന്നെ ബഹുമാനിച്ചിരുന്നു. പരിശുദ്ധാത്മാവ് തനിക്ക് നല്ല അധികാരവും ജ്ഞാനവും നൽകിയിരുന്നു. സ്തെഫാനൊസ് നിരവധി അത്ഭുതങ്ങൾ ചെയ്തിരുന്നു. യേശുവിൽ ആശ്രയിക്കണമെന്നു താൻ പഠിപ്പിച്ചപ്പോൾ നിരവധി ജനങ്ങൾ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു.

ഒരുദിവസം, സ്തെഫാനൊസ് യേശുവിനെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യേശുവിൽ വിശ്വസിക്കാത്ത ചില യഹൂദന്മാർ തന്നോട് തർക്കിക്കുവാൻ തുടങ്ങി. അവർ വളരെ കൊപിഷ്ടരാകുകയും, അതിനാൽ അവരുടെ മത നേതാക്കന്മാരോട് അദ്ദേഹത്തെക്കുറിച്ച് കളവായി പറയുകയും ചെയ്തു. അവർ പറഞ്ഞത്, “സ്തെഫാനൊസ് മോശെയെക്കുറിച്ചും ദൈവത്തെക്കുറിച്ചും തിന്മയായ കാര്യങ്ങൾ സംസാരിച്ചു!” എന്നായിരുന്നു. ആയതിനാൽ മതനേതാക്കന്മാർ സ്തെഫാനൊസിനെ ബന്ധിച്ചു മഹാപുരോഹിതന്റെയും ഇതര യഹൂദ നേതാക്കന്മാരുടെയും അടുക്കൽ കൊണ്ടുവന്നു. കൂടുതൽ കള്ളസാക്ഷികൾ കടന്നു വരികയും സ്തെഫാനൊസിനെ കുറിച്ച് കളവായി പറയുകയും ചെയ്തു.

മഹാപുരോഹിതൻ സ്തെഫാനൊസിനോട്, “ഈ മനുഷ്യർ നിന്നെക്കുറിച്ചു പറയുന്നവ സത്യം തന്നെയല്ലേ” എന്ന് ചോദിച്ചു. സ്തെഫാനൊസ് മഹാപുരോഹിതനോട് നിരവധി കാര്യങ്ങൾ മറുപടിയായി പറയുവാൻ തുടങ്ങി. അബ്രഹാമിന്റെ കാലം മുതൽ യേശുവിന്റെ കാലം വരെ ദൈവം ഇസ്രയേൽ ജനതയ്ക്കു വേണ്ടി നിരവധി അത്ഭുതകാര്യങ്ങൾ ചെയ്തു. എന്നാൽ അവർ എപ്പോഴും അനുസരണമില്ലാത്തവരായി കാണപ്പെട്ടു. സ്തെഫാനൊസ് പറഞ്ഞത്, “ജനങ്ങളായ നിങ്ങൾ കഠിനമുള്ളവരും ദൈവത്തിനെതിരെ മത്സരികളും ആയിരിക്കുന്നു. നിങ്ങൾ പരിശുദ്ധാത്മാവിനെ എപ്പോഴും എതിർക്കുന്നവരും, നമ്മുടെ പൂർവ പിതാക്കന്മാരെപ്പോലെ എപ്പോഴും ദൈവത്തോട് എതിർക്കുന്നവരും അവിടുത്തെ പ്രവാചകന്മാരെ കൊല്ലുന്നവരും ആയിരിക്കുന്നു. എന്നാൽ നിങ്ങൾ അവരെക്കാൾ മോശമായതു ചെയ്തിരിക്കുന്നു! നിങ്ങൾ മശീഹയെ കൊന്നു!”

മതനേതാക്കന്മാർ ഇതു കേട്ടപ്പോൾ വളരെ കോപിഷ്ടരായി അവരുടെ ചെവികൾ പൊത്തുകയും ഉച്ചത്തിൽ ശബ്ദമിടുകയും ചെയ്തു. അവർ സ്തെഫാനൊസിനെ പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴയ്ക്കുകയും അവനെ കൊല്ലുവാന്തക്കവണ്ണം കല്ലെറിയുകയും ചെയ്തു.

സ്തെഫാനൊസ് മരിക്കുന്ന സമയം, ഇപ്രകാരം ഉറക്കെ പറഞ്ഞു, “യേശുവേ, എന്റെ ആത്മാവിനെ സ്വീകരിക്കേണമേ.” അനന്തരം താൻ മുഴങ്കാലിൽ നിന്നുകൊണ്ട് പിന്നെയും, “യജമാനനേ, ഇവരുടെ ഈ പാപം ഇവർക്കെതിരായി കണക്കിടരുതേ” എന്ന് ഉറക്കെ പറയുകയും അനന്തരം മരിക്കുകയും ചെയ്തു.

ആ ദിവസം, യെരുശലേമിൽ ഉള്ള അനേകം ജനങ്ങൾ യേശുവിന്റെ അനുഗാമികളെ പീഡിപ്പിക്കുവാൻ തുടങ്ങുകയും, അതിനാൽ വിശ്വാസികൾ ഇതര സ്ഥലങ്ങളിലേക്ക് ഓടിപ്പോകുകയും ചെയ്തു. എന്നാൽ ഇതിനു പകരമായി, അവർ പോയ സ്ഥലങ്ങളിലെല്ലാം യേശുവിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തുവന്നു.

യെരുശലേമിൽ ഫിലിപ്പൊസ് എന്നു പേരുള്ള ഒരു വിശ്വാസി ഉണ്ടായിരുന്നു. മറ്റുള്ള മിക്ക വിശ്വാസികളും ചെയ്തതു പോലെ താനും യെരുശലേമിൽനിന്നും ഓടിപ്പോന്നു. താൻ ശമര്യയിലേക്കു പോകുകയും ചെയ്തു. അവിടെ താൻ ജനങ്ങൾക്ക് യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. അനേകർ അവനെ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്തു. ഒരു ദിവസം, ദൈവത്തിന്റെ അടുക്കൽനിന്ന് ഒരു ദൂതൻ ഫിലിപ്പൊസിന്റെ അടുക്കൽ വരികയും ഒരു പ്രത്യേക സ്ഥലത്തേക്കുള്ള വഴിയിൽ നിർജ്ജനപ്രദേശത്തിൽ കൂടെ നടന്നുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഫിലിപ്പൊസ് ആ വഴിയിൽ കൂടെ പോയി. താൻ ആ വഴിയിൽ കൂടെ പോകുമ്പോൾ, ഒരു മനുഷ്യൻ രഥത്തിൽ സഞ്ചരിക്കുന്നതു കണ്ടു. ഈ മനുഷ്യൻ എത്യോപ്യ ദേശത്തിൽനിന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു അധികാരി ആയിരുന്നു. പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് ഈ മനുഷ്യനുമായി സംഭാഷണം ചെയ്യുവാൻ ആവശ്യപ്പെട്ടു.

അതുകൊണ്ട് ഫിലിപ്പൊസ് രഥത്തിനടുത്തേക്ക് പോയി. ആ എത്യോപ്യൻ ദൈവവചനം വായിക്കുന്നത് താൻ കേട്ടു. അദ്ദേഹം യെശ്ശയ്യാവ് പ്രവാചകനാൽ എഴുതിയ ഭാഗം വായിക്കുകയായിരുന്നു. ആ മനുഷ്യൻ വായിച്ചത്, “അവർ അവനെ കൊല്ലുവാനുള്ള ആടിനെപ്പോലെ കൊണ്ടുപോയി, ഒരു കുഞ്ഞാടിനെപ്പോലെ ഒരു വാക്കു പോലും ഉരിയാടാതെ ഇരുന്നു. അവർ അവനോട് അയോഗ്യമായ നിലയിൽ പെരുമാറി, അവനെ ആദരിച്ചതുമില്ല. അവൻ അവനിൽ നിന്ന് ജീവനെ എടുത്തു കളയുകയും ചെയ്തു.’’

ഫിലിപ്പൊസ് എത്യോപ്യനോട്, “നീ വായിക്കുന്നത് എന്തെന്ന് നിനക്ക് മനസ്സിലായോ” എന്നു ചോദിച്ചു. എത്യോപ്യൻ മറുപടി പറഞ്ഞത്, “ഇല്ല. ആരെങ്കിലും ഇത് എനിക്ക് വിവരിച്ചു പറയാഞ്ഞാൽ എനിക്കിത് മനസ്സിലാക്കുവാൻ കഴിയുകയില്ല. ആയതിനാൽ എന്റെ അടുക്കൽ ഇരിക്കുക. യെശ്ശയ്യാവ് ഇത് എന്നെക്കുറിച്ചാണോ വേറെ ആരെയെങ്കിലും കുറിച്ചാണോ എഴുതിയിരിക്കുന്നത്?”

ഫിലിപ്പൊസ് രഥത്തിനകത്ത് കയറി ഇരുന്നു. അനന്തരം താൻ എത്യോപ്യനോട് യെശ്ശയ്യാവ് ഇത് യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്നു എന്നു ദൈവവചനത്തിന്റെ മറ്റു ഭാഗങ്ങളെയും ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. ഈ രീതിയിൽ, താൻ ആ മനുഷ്യനോടു യേശുവിനെക്കുറിച്ചുള്ള സുവാർത്ത പറഞ്ഞു.

ഫിലിപ്പൊസും എത്യോപ്യനും യാത്ര തുടർന്നുകൊണ്ടിരിക്കെ, അവർ വെള്ളം ഉള്ള ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോൾ എത്യോപ്യൻ പറഞ്ഞത്, “നോക്കൂ! അവിടെ വെള്ളം ഉണ്ടല്ലോ! ഞാൻ സ്നാനം സ്വീകരിച്ചുകൂടെ?” എന്നു പറഞ്ഞു. അപ്പോൾ താൻ സാരഥിയോടു രഥം നിർത്തുവാൻ ആവശ്യപ്പെട്ടു.

അങ്ങനെ അവർ ഇരുവരും വെള്ളത്തിൽ ഇറങ്ങി, ഫിലിപ്പൊസ് എത്യോപ്യന് സ്നാനം നൽകി. അവർ വെള്ളത്തിൽനിന്ന് കര കയറിയ ഉടനെ, പരിശുദ്ധാത്മാവ് പെട്ടെന്ന് ഫിലിപ്പൊസിനെ വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോയി. അവിടെ ഫിലിപ്പൊസ് ജനത്തോടു യേശുവിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

എത്യോപ്യൻ തന്റെ ഭവനത്തിലേക്കുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. താൻ ഇപ്പോൾ യേശുവിനെ അറിഞ്ഞിരുന്നതുകൊണ്ട് സന്തോഷവാനായിരുന്നു.
ശുഭം
നിങ്ങൾ സ്തെഫാനൊസും ഫിലിപ്പൊസും വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: അപ്പസ്തോലന്മാരുടെ നടപടികൾ 6–8.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
