പുതിയ നിയമം · കഥ 46 / 47

പൗലൊസ് ഒരു ക്രിസ്ത്യാനി ആകുന്നു

അപ്പസ്തോലന്മാരുടെ നടപടികൾ 8:1–3; 9:1–31; 11:19–26; 13–14

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 10

ശൌൽ എന്ന് പേരുള്ള ഒരുവൻ യേശുവിൽ വിശ്വസിച്ചില്ല. താൻ ഒരു യവ്വനക്കാരനായിരുന്നപ്പോൾ, സ്തെഫനോസ്സിനെ കൊന്നവരുടെ വസ്ത്രം സൂക്ഷിച്ചു. പിന്നീട്, അവൻ വിശ്വാസികളെ പീഡിപ്പിച്ചു. അവൻ യെരുശലേമിൽ വീടുകൾതോറും കയറിയിറങ്ങി സ്ത്രീകളെയും പുരുഷന്മാരെയും ബന്ധിച്ചു കാരാഗ്രഹത്തിലാക്കി. അനന്തരം മഹാപുരോഹിതൻ ദമസ്കോസ് പട്ടണത്തിൽ ശൌലിന് പോകുവാൻ അനുവാദം കൊടുത്തു. താൻ ശൌലിനോട് അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിക്കുവാനും അവരെ യെരുശലേമിൽ കൊണ്ടുവരുവാനും ആവശ്യപ്പെട്ടു.

പേജ് 2-ലെ ചിത്രം
പേജ് 2 / 10

ആയതിനാൽ ശൌൽ ദമസ്കോസിലേക്ക് യാത്ര ചെയ്യുവാൻ തുടങ്ങി. ആ പട്ടണത്തിൽ എത്തുന്നതിനു തൊട്ടുമുൻപ്, അവനു ചുറ്റും ആകാശത്തിൽനിന്ന് ഒരു ശോഭയുള്ള പ്രകാശം ജ്വലിക്കുകയും താൻ നിലത്തു വീണു. ആരോ പറയുന്നത് ശൌൽ കേട്ടു, “ശൌലെ! ശൌലെ! നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. ശൌൽ ചോദിച്ചു, “യജമാനനേ, അങ്ങ് ആരാണ്?” യേശു അവനോട് മറുപടി പറഞ്ഞു, “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ!”

പേജ് 3-ലെ ചിത്രം
പേജ് 3 / 10

ശൌൽ എഴുന്നേറ്റപ്പോൾ, തനിക്ക് കാണുവാൻ കഴിഞ്ഞിരുന്നില്ല. തന്റെ സ്നേഹിതന്മാർ അവനെ കൂട്ടിക്കൊണ്ടു ദമസ്കോസിലേക്കു കൊണ്ടുപോയി. ശൌൽ മൂന്നു ദിവസത്തേക്ക് യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.

പേജ് 4-ലെ ചിത്രം
പേജ് 4 / 10

ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. ദൈവം അവനോട്, ശൌൽ താമസിക്കുന്ന ഭവനത്തിലേക്ക് ചെല്ലുക. അവൻ വീണ്ടും കാഴ്ച പ്രാപിക്കുവാനായി നീ അവന്റെ മേൽ കൈ വെക്കുക” എന്നു പറഞ്ഞു. എന്നാൽ അനന്യാസ്, “യജമാനനേ, ഈ മനുഷ്യൻ വിശ്വാസികളെ പീഡിപ്പിക്കുന്നവൻ എന്നു ഞാൻ കേട്ടിട്ടുണ്ട്”. ദൈവം അവനോട് പ്രത്യുത്തരമായി, “പോകുക! ഞാൻ അവനെ യഹൂദന്മാർക്കും മറ്റ് അന്യ ജനവിഭാഗങ്ങൾക്കും എന്റെ നാമം അറിയിക്കുന്നവനായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ നാമത്തിനു വേണ്ടി അവൻ ബഹു കഷ്ടങ്ങൾ സഹിക്കും” എന്നു പറഞ്ഞു.

പേജ് 5-ലെ ചിത്രം
പേജ് 5 / 10

ആയതിനാൽ അനന്യാസ് ശൌലിന്റെ അടുക്കൽ പോയി, തന്റെ കൈകൾ അവന്റെ മേൽ വെച്ച് പറഞ്ഞത്, “നിന്റെ ഇങ്ങോട്ടുള്ള വഴിയിൽ നിനക്ക് പ്രത്യക്ഷനായ യേശു, എന്നെ നിന്റെ അടുക്കൽ നീ വീണ്ടും കാഴ്ച പ്രാപിക്കേണ്ടതിന്നായി അയച്ചിരിക്കുന്നു, അങ്ങനെ നീ പരിശുദ്ധാത്മാവ് നിന്നെ നിറയ്ക്കും. പെട്ടെന്ന് തന്നെ ശൌലിനു കാണുവാൻ കഴിയുകയും, അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. അനന്തരം ശൌൽ എഴുന്നേറ്റു കുറച്ചു ഭക്ഷണം കഴിക്കുകയും വീണ്ടും ശക്തനായി തീരുകയും ചെയ്തു.

പേജ് 6-ലെ ചിത്രം
പേജ് 6 / 10

ഉടൻ തന്നെ, ശൌൽ ദാമസ്കോസിൽ ഉള്ള യഹൂദന്മാരോട് പ്രസംഗിക്കുവാൻ തുടങ്ങി. താൻ, “യേശു തന്നെ ദൈവപുത്രൻ ആകുന്നു!” എന്നു പറഞ്ഞു. യഹൂദന്മാർ ആശ്ചര്യപ്പെട്ടു, എന്തുകൊണ്ടെന്നാൽ ശൌൽ വിശ്വാസികളെ കൊല്ലുവാൻ ശ്രമിച്ചു, ഇപ്പോൾ താൻ യേശുവിൽ വിശ്വസിക്കുന്നു!” ശൌൽ യഹൂദന്മാരോട് തർക്കിച്ചു. യേശു മശീഹ ആയിരുന്നു എന്ന് കാണിച്ചു.

പേജ് 7-ലെ ചിത്രം
പേജ് 7 / 10

പല ദിവസങ്ങൾക്കു ശേഷം, യഹൂദന്മാർ ശൌലിനെ കൊല്ലുവാൻ പദ്ധതിയിട്ടു. തന്നെ വധിക്കേണ്ടതിനു പട്ടണ വാതിൽക്കൽ അവനായി നോക്കേണ്ടതിനു ആളുകളെ അയച്ചു. എന്നാൽ ശൌൽ ഈ പദ്ധതിയെക്കുറിച്ച് കേൾക്കുകയും തന്റെ സ്നേഹിതന്മാർ താൻ രക്ഷപ്പെടേണ്ടതിനു സഹായിക്കുകയും ചെയ്തു. ഒരു രാത്രിയിൽ ഒരു കൂടയിൽ പട്ടണവാതിലിന്റെ മുകളിൽനിന്നും ഇറക്കിവിട്ടു. ദമസ്കോസ് പട്ടണത്തിൽനിന്നും ശൌൽ രക്ഷപ്പെട്ടതിനു ശേഷം, യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്നതു തുടർന്നു.

പേജ് 8-ലെ ചിത്രം
പേജ് 8 / 10

അപ്പൊസ്തലന്മാരെ കണ്ടുമുട്ടേണ്ടതിനായി ശൌൽ യെരുശലേമിലേക്ക് പോയി, എന്നാൽ അവർ അവനെ കുറിച്ച് ഭയപ്പെട്ടിരുന്നു. എന്നാൽ ബർന്നബാസ് എന്നു പേരുള്ള ഒരു വിശ്വാസി ശൌലിനെ അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുപോയി. താൻ ദമസ്കോസ് പട്ടണത്തിൽ എങ്ങനെ ധൈര്യത്തോടെ പ്രസംഗിച്ചു എന്ന് അവരോടു പറഞ്ഞു. അതിനുശേഷം അപ്പൊസ്തലന്മാർ ശൌലിനെ അംഗീകരിച്ചു.

പേജ് 9-ലെ ചിത്രം
പേജ് 9 / 10

യെരുശലേമിലെ പീഡനം നിമിത്തം ഓടിപ്പോയ ചില വിശ്വാസികൾ അന്ത്യോക്യ പട്ടണത്തോളം ചെന്നു യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. അന്ത്യോക്യയിൽ ഉള്ള ഭൂരിഭാഗം ജനങ്ങളും യഹൂദന്മാർ അല്ലായിരുന്നു, എന്നാൽ ആദ്യമായി അവരിൽനിന്നും അനേകർ വിശ്വാസികൾ ആയിത്തീർന്നു. ബർന്നബാസും ശൌലും അവിടെയുള്ള പുതിയ വിശ്വാസികളെ യേശുവിനെ ക്കുറിച്ചു കൂടുതലായി പഠിപ്പിക്കേണ്ടതിനും സഭയെ ശക്തീകരിക്കേണ്ടതിനും വേണ്ടി അവിടേക്ക് പോയി. അന്ത്യോക്യയിൽ വെച്ചാണ് യേശുവിൽ വിശ്വസിക്കുന്നവർക്ക് ആദ്യമായി “ക്രിസ്ത്യാനികൾ” എന്നു പേരുണ്ടായത്.

പേജ് 10-ലെ ചിത്രം
പേജ് 10 / 10

ഒരുദിവസം, അന്ത്യോക്യയിൽ ഉള്ള ക്രിസ്ത്യാനികൾ ഉപവസിക്കുകയും പ്രാർഥിച്ചും വരികയായിരുന്നു. പരിശുദ്ധാത്മാവ് അവരോട്, “ബർന്നബാസിനെയും ശൌലിനെയും ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലക്കായി എനിക്കുവേണ്ടി വേർതിരിക്കുക” എന്നു പറഞ്ഞു. ആയതിനാൽ അന്ത്യോക്യ സഭ ബർന്നബാസിനും ശൌലിനും വേണ്ടി പ്രാർഥിച്ചു, അവരുടെ കരങ്ങൾ അവരുടെ മേൽ വെച്ചു. അനന്തരം അവർ അവരെ യേശുവിനെക്കുറിച്ചുള്ള സുവാർത്ത മറ്റു പല സ്ഥലങ്ങളിലും അറിയിക്കേണ്ടതിനു പറഞ്ഞയച്ചു. ബർന്നബാസും ശൌലും വിവിധ ജനവിഭാഗങ്ങളിൽ ഉള്ള ആളുകളെ പഠിപ്പിക്കുകയും അനേകർ യേശുവിൽ വിശ്വസിച്ചു.

ശുഭം

നിങ്ങൾ പൗലൊസ് ഒരു ക്രിസ്ത്യാനി ആകുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: അപ്പസ്തോലന്മാരുടെ നടപടികൾ 8:1–3; 9:1–31; 11:19–26; 13–14.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.