പൗലോസും ശീലാസും ഫിലിപ്പിയയിൽ
അപ്പസ്തോലന്മാരുടെ നടപടികൾ 16:11–40

ശൌൽ റോമൻ സാമ്രാജ്യം മുഴുവൻ യാത്ര ചെയ്തിരുന്നതിനാൽ, തന്റെ റോമൻ പേരായ “പൗലോസ്” എന്നതു ഉപയോഗിച്ചു തുടങ്ങി. ഒരു ദിവസം, പൗലോസും തന്റെ സ്നേഹിതൻ ശീലാസും ഫിലിപ്പി പട്ടണത്തിലേക്ക് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാനായി പോയി. അവർ പട്ടണത്തിനു പുറത്ത് ജനങ്ങൾ പ്രാർത്ഥനക്കായി കൂടിവരുന്ന നദീതീരത്തുള്ള സ്ഥലത്ത് ചെന്നു. അവിടെ അവർ ലുദിയ എന്നു പേരുള്ള ഒരു വ്യാപാരിയായ വനിതയെ കണ്ടുമുട്ടി. അവൾ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു.

യേശുവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുന്നതിനു ദൈവം ലുദിയയെ സഹായിച്ചു. പൗലോസും ശീലാസും അവളെയും അവളുടെ കുടുംബത്തെയും സ്നാനപ്പെടുത്തി. അവൾ പൗലോസിനെയും ശീലാസിനെയും തന്റെ ഭവനത്തിൽ താമസിക്കുവാനായി ക്ഷണിക്കുകയും, അവർ അവിടെ താമസിക്കുകയും ചെയ്തു.

പൗലോസും ശീലാസും മിക്കപ്പോഴും പ്രാർത്ഥനസ്ഥലത്തു ജനങ്ങളെ കണ്ടുമുട്ടുമായിരുന്നു. എല്ലാ ദിവസവും അവർ അപ്രകാരം നടന്നുപോകുമ്പോൾ, അശുദ്ധാത്മാവ് ബാധിച്ച ഒരു അടിമ പെൺകുട്ടി അവരെ പിന്തുടർന്നു. ഈ അശുദ്ധാത്മാവിന്റെ സ്വാധീനത്താൽ അവൾ ജനങ്ങൾക്കുവേണ്ടി ഭാവിയെക്കുറിച്ച് പ്രവചിച്ചു, ആയതിനാൽ അവൾ ഒരു ശകുനക്കാരിയെന്ന നിലയിൽ തന്റെ യജമാനന്മാർക്കുവേണ്ടി വളരെയധികം പണം ഉണ്ടാക്കി കൊടുത്തു.

അവർ നടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ, “ഈ പുരുഷന്മാർ അത്യുന്നത ദൈവത്തിന്റെ ദാസന്മാർ. രക്ഷപ്പെടുവാനുള്ള മാർഗ്ഗം നിങ്ങൾക്ക് പറഞ്ഞു തരുന്നവർ!” എന്നിങ്ങനെ പറഞ്ഞു വന്നിരുന്നു. ഇവൾ ഇപ്രകാരം തുടർന്ന് പറഞ്ഞു വന്നതിനാൽ പൗലോസിനു അസഹിഷ്ണുത ഉണ്ടായി.

അവസാനം, ഒരുദിവസം ഈ പെൺകുട്ടി സംസാരിക്കുവാൻ തുടങ്ങിയപ്പോൾ, പൗലോസ് അവളുടെ നേരെ തിരിഞ്ഞു അവളിലുള്ള പിശാചിനോട്, “യേശുവിന്റെ നാമത്തിൽ അവളിൽ നിന്നു പുറത്തേക്ക് വരിക” എന്നു പറഞ്ഞു. ഉടനെ തന്നെ ആ അശുദ്ധാത്മാവ് അവളെ വിട്ടു പുറത്തുപോയി.

ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ വളരെ കോപം ഉള്ളവരായി! അശുദ്ധാത്മാവിനെ കൂടാതെ ആ അടിമ പെൺകുട്ടി ജനങ്ങളോട് ഭാവി പ്രവചനം പറയുവാൻ കഴിയുകയില്ല എന്ന് അവർ ഇനി എന്തു സംഭവിക്കുവാൻ പോകുന്നുവെന്ന് പറയുവാൻ കഴിയുകയില്ല എന്നു തിരിച്ചറിഞ്ഞു. ജനം അവർക്ക് പണം നൽകുകയില്ല എന്ന് അവർ ഗ്രഹിച്ചു.

അതിനാൽ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും റോമൻ അധികാരികളുടെ അടുക്കൽ കൊണ്ടുപോയി. അവർ പൗലോസിനെയും ശീലാസിനെയും അടിച്ചു, അനന്തരം കാരാഗ്രഹത്തിൽ ആക്കുകയും ചെയ്തു.

അവർ പൗലോസിനെയും ശീലാസിനെയും ഏറ്റവും കൂടുതൽ കാവൽ ഉള്ള സ്ഥലത്തു ഇട്ടു. അവരുടെ കാലുകളെ വലിയ തടിക്കഷണങ്ങളോട് ബന്ധിച്ചു. എന്നാൽ അർദ്ധരാത്രിയിൽ, പൗലോസും ശീലാസും ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങൾ പാടിക്കൊണ്ടിരുന്നു.

പെട്ടെന്ന്, അവിടെ ശക്തമായ ഭൂകമ്പം ഉണ്ടായി! എല്ലാ കാരാഗ്രഹ വാതിലുകളും മലർക്കെ തുറക്കുകയും എല്ലാ തടവുകാരുടെയും ചങ്ങലകൾ അഴിഞ്ഞു വീഴുകയും ചെയ്തു.

അപ്പോൾ കാരാഗ്രഹപ്രമാണി ഉണർന്നു. കാരാഗ്രഹവാതിൽ തുറന്നു കിടക്കുന്നതു താൻ കണ്ടു. എല്ലാ തടവുകാരും ഓടി രക്ഷപ്പെട്ടെന്നു താൻ കരുതി. റോമൻ അധികാരികൾ അവർ രക്ഷപ്പെടുവാൻ അനുവദിച്ചതുകൊണ്ട് തന്നെ വധിക്കുമെന്ന് താൻ ഭയപ്പെട്ടതിനാൽ, ആത്മഹത്യ ചെയ്യുവാൻ തയ്യാറായി! എന്നാൽ പൗലോസ് അവനെ കണ്ടപ്പോൾ, ‘’നിൽക്കൂ! നീ നിനക്ക് തന്നെ ദോഷം ഒന്നും വരുത്തരുത്, ഞങ്ങൾ എല്ലാവരും ഇവിടെത്തന്നെ ഉണ്ട്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

കാരാഗ്രഹപ്രമാണി വിറച്ചുകൊണ്ട് പൗലോസിന്റെയും ശീലാസിന്റെയും അടുക്കൽ വന്നു, “രക്ഷിക്കപ്പെടുവാൻ ഞാൻ എന്തുചെയ്യണം?” എന്നു ചോദിച്ചു. പൗലോസ് മറുപടി പറഞ്ഞു യേശുവിൽ വിശ്വസിക്ക. യെജമാനൻ, നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും. അനന്തരം കാരാഗ്രഹപ്രമാണി പൗലോസിനെയും ശീലാസിനെയും തന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുകയും മുറിവുകൾ കഴുകുകയും ചെയ്തു. പൗലോസ് അയാളുടെ വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരോടും യേശുവിനെക്കുറിച്ചുള്ള നല്ല സന്ദേശം പ്രസംഗിച്ചു.

കാരാഗ്രഹപ്രമാണിയും തന്റെ മുഴുവൻ കുടുംബവും യേശുവിൽ വിശ്വസിച്ചതുകൊണ്ട് പൗലോസും ശീലാസും അവരെ സ്നാനപ്പെടുത്തി. അനന്തരം കാരാഗ്രഹപ്രമാണി പൗലോസിനും ശീലാസിനും ഭക്ഷണം നൽകുകയും അവർ ഒരുമിച്ചു സന്തോഷിക്കുകയും ചെയ്തു.

അടുത്ത ദിവസം പട്ടണത്തിലെ നേതാക്കന്മാർ പൗലോസിനെയും ശീലാസിനെയും കാരാഗ്രഹത്തിൽ നിന്ന് സ്വതന്ത്രരാക്കി, ഫിലിപ്പ്യ പട്ടണം വിട്ടുപോകണമെന്ന് അഭ്യർഥിച്ചു. പൗലോസും ശീലാസും ലുദിയയെയും മറ്റു ചില സ്നേഹിതന്മാരേയും സന്ദർശിച്ച ശേഷം പട്ടണം വിട്ടു. യേശുവിനെക്കുറിച്ചുള്ള സുവാർത്ത എങ്ങും പരന്നു കൊണ്ടിരിക്കയും സഭ വളർന്നു കൊണ്ടിരിക്കുകയും ചെയ്തു.

പൗലോസും ഇതര ക്രിസ്തീയ നേതാക്കന്മാരും നിരവധി പട്ടണങ്ങളിലേക്കു യാത്ര ചെയ്തു. അവർ ജനങ്ങളെ യേശുവിനെക്കുറിച്ചുള്ള സുവാർത്ത പഠിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അവർ സഭയിൽ ഉള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടിപ്പിക്കുന്നതിനുമായി നിരവധി കത്തുകളും എഴുതി. അവയിൽ ചില കത്തുകൾ ബൈബിളിലെ പുസ്തകങ്ങളായി തീരുകയും ചെയ്തു.
ശുഭം
നിങ്ങൾ പൗലോസും ശീലാസും ഫിലിപ്പിയയിൽ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: അപ്പസ്തോലന്മാരുടെ നടപടികൾ 16:11–40.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
