പഴയ നിയമം · കഥ 4 / 47

അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി

ഉല്പത്തി 11–15

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 9

ജലപ്രളയത്തിനു അനേക വർഷങ്ങൾക്കു ശേഷം, ലോകത്തിൽ നിരവധി ജനങ്ങൾ ജീവിച്ചിരുന്നു, അവർ ദൈവത്തിന് എതിരായും അന്യോന്യവും വീണ്ടും പാപം ചെയ്തു. അവർ എല്ലാവരും ഒരേ ഭാഷ സംസാരിച്ചു വന്നതിനാൽ, അവർ ഒരുമിച്ചുകൂടി ദൈവം അവരോടു കൽപ്പിച്ച പ്രകാരം ഭൂമിയെ നിറക്കുന്നതിനു പകരം ഒരു പട്ടണം പണിതു.

പേജ് 2-ലെ ചിത്രം
പേജ് 2 / 9

അവർ വളരെ അഹങ്കാരികൾ ആകുകയും, അവർ എപ്രകാരം ജീവിക്കണം എന്നുള്ള ദൈവ കൽപ്പനകളെ അനുസരിക്കുവാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു. അവർ സ്വർഗ്ഗത്തോളം എത്തുന്ന ഉയരമുള്ള ഒരു ഗോപുരം പണിയുവാൻ പോലും തുടങ്ങി. അവർ ഒരുമിച്ചു ദുഷ്ടത പ്രവർത്തിക്കുന്നതു തുടരുന്നു എങ്കിൽ, അവർക്ക് ഇതിനേക്കാൾ കൂടുതൽ പാപമയമായ കാര്യങ്ങൾ ചെയ്യുവാൻ കഴിയും എന്നു ദൈവം കണ്ടു.

പേജ് 3-ലെ ചിത്രം
പേജ് 3 / 9

ആയതിനാൽ ദൈവം അവരുടെ ഭാഷ വ്യത്യസ്തമായ പല ഭാഷകളാക്കി മാറ്റുകയും മനുഷ്യരെ ലോകം മുഴുവനും ചിതറിക്കുകയും ചെയ്തു. അവർ നിർമ്മിക്കുവാൻ തുടങ്ങിയ പട്ടണത്തിന്റെ പേര് “കുഴപ്പമുള്ള” എന്ന് അർത്ഥം നൽകുന്ന ബാബേൽ എന്ന് വിളിക്കപ്പെട്ടു.

പേജ് 4-ലെ ചിത്രം
പേജ് 4 / 9

നൂറുകണക്കിനു വർഷങ്ങൾക്കുശേഷം, ദൈവം അബ്രാം എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യനോടു സംസാരിച്ചു. ദൈവം അവനോടു പറഞ്ഞത്, “നിന്റെ ദേശത്തെയും കുടുംബക്കാരെയും വിട്ടു ഞാൻ നിനക്ക് കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോകുക. ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്നെ ഒരു വലിയ ജാതിയാക്കുകയും ചെയ്യും. ഞാൻ നിന്റെ പേര് വലുതാക്കും. നിന്നെ അനുഗഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കുകയും നിന്നെ ശപിക്കുന്നവരെ ശപിക്കുകയും ചെയ്യും. നിന്റെ നിമിത്തം ഭൂമിയിൽ ഉള്ള സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.”

പേജ് 5-ലെ ചിത്രം
പേജ് 5 / 9

അതിനാൽ അബ്രാം ദൈവത്തെ അനുസരിച്ചു. തന്റെ ഭാര്യ, സാറായിയെയും, തന്റെ എല്ലാ വേലക്കാരെയും തനിക്ക് സ്വന്തമായിരുന്ന സകലത്തെയും കൊണ്ട് ദൈവം തനിക്കു കാണിച്ച ദേശത്തേക്ക്, കനാൻ ദേശത്തേക്കു പോയി.

പേജ് 6-ലെ ചിത്രം
പേജ് 6 / 9

അബ്രാം കനാനിൽ എത്തിയപ്പോൾ, ദൈവം പറഞ്ഞത്, “നിനക്ക് ചുറ്റും നോക്കുക, ഞാൻ ഈ ദേശം മുഴുവൻ നിനക്കു നൽകും, നിന്റെ സന്തതികൾ അതിനെ കൈവശമാക്കും.” അനന്തരം അബ്രാം ആ ദേശത്തു താമസം തുടങ്ങി.

പേജ് 7-ലെ ചിത്രം
പേജ് 7 / 9

അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതൻ ആയിരുന്ന മൽക്കിസേദെക് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഒരിക്കൽ അബ്രാം ഒരു യുദ്ധത്തിൽ ഏർപ്പെട്ടതിനു ശേഷം താനും അബ്രാമും പരസ്പരം കണ്ടു. മൽക്കിസേദെക് “സ്വർഗ്ഗവും ഭൂമിയും തന്റെ സ്വന്തമായ അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ” എന്നു പറയുകയും ചെയ്തു. അനന്തരം അബ്രാം യുദ്ധത്തിൽ തനിക്ക് ലഭിച്ച സകലത്തിന്റെയും പത്തിൽ ഒന്ന് മൽക്കിസേദെക്കിനു നൽകുകയും ചെയ്തു.

പേജ് 8-ലെ ചിത്രം
പേജ് 8 / 9

അനേക വർഷങ്ങൾ കടന്നു പോയി, എന്നാൽ അബ്രാമിനും സാറായിക്കും ഇതുവരെ ഒരു മകൻ ഇല്ലായിരുന്നു. ദൈവം അബ്രാമിനോടു സംസാരിക്കുകയും നിനക്ക് ഒരു മകൻ ഉണ്ടാകുമെന്നും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ സന്തതികൾ ഉണ്ടാകും എന്നു വീണ്ടും വാഗ്ദത്തം ചെയ്തു. അബ്രാം ദൈവത്തിന്റെ വാഗ്ദത്തം വിശ്വസിച്ചു. അബ്രാം ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വസിച്ചതുകൊണ്ട് ദൈവം അവനെ നീതിമാൻ ആയിരുന്നു എന്നു പ്രഖ്യാപിച്ചു.

പേജ് 9-ലെ ചിത്രം
പേജ് 9 / 9

അനന്തരം ദൈവം അബ്രാമിനോടു ഒരു ഉടമ്പടി ചെയ്തു. സാധാരണയായി, ഒരു ഉടമ്പടി എന്നതു രണ്ടു വിഭാഗക്കാർ പരസ്പരം ചെയ്തുകൊള്ളാം എന്ന സമ്മതം ആകുന്നു. എന്നാൽ ഇവിടെ, അബ്രാം ഗാഡനിദ്രയിൽ ആയിരിക്കുമ്പോൾ ദൈവം അബ്രാമിനോടു വാഗ്ദത്തം ചെയ്തു, എന്നാൽ അപ്പോഴും തനിക്ക് ദൈവത്തെ കേൾക്കുവാൻ സാധിക്കുമായിരുന്നു. ദൈവം പറഞ്ഞത്, “ഞാൻ നിന്റെ ശരീരത്തിൽ നിന്നു തന്നെ നിനക്ക് ഒരു പുത്രനെ നൽകും. കനാൻ ദേശത്തെ നിന്റെ സന്തതിക്കു ഞാൻ നൽകും” എന്നാണ്. എന്നാൽ അബ്രാമിന് ഇപ്പോഴും ഒരു മകൻ ഇല്ലായിരുന്നു.

ശുഭം

നിങ്ങൾ അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 11–15.

അടുത്ത കഥ: വാഗ്ദത്ത പുത്രൻ

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.