പഴയ നിയമം · കഥ 5 / 47

വാഗ്ദത്ത പുത്രൻ

ഉല്പത്തി 16–22

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 10

അബ്രാമും സാറായിയും കനാനിൽ എത്തി പത്തു വർഷങ്ങൾക്കു ശേഷവും അവർക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നില്ല. അതുകൊണ്ട് അബ്രാമിന്റെ ഭാര്യ, സാറായി, അവനോടു പറഞ്ഞത്, “ദൈവം എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ അനുവദിച്ചിട്ടില്ല, മാത്രമല്ല ഇപ്പോൾ ഞാൻ വളരെ വൃദ്ധയായി കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ കഴിവില്ലാതെയും ഇരിക്കുന്നു, ഇതാ എന്റെ ദാസി, ഹാഗാർ. അവൾ എനിക്കായി ഒരു മകനെ പ്രസവിക്കുവാൻ അവളെയും വിവാഹം കഴിക്കുക.”

പേജ് 2-ലെ ചിത്രം
പേജ് 2 / 10

ആയതിനാൽ അബ്രാം ഹാഗാറിനെ വിവാഹം കഴിച്ചു. ഹാഗാറിന് ഒരു ആൺകുഞ്ഞ് ജനിക്കുകയും അബ്രാം അവനു യിശ്മായേൽ എന്നു പേരിടുകയും ചെയ്തു. എന്നാൽ സാറായി ഹാഗാറിനോട് അസൂയ ഉള്ളവൾ ആയി. യിശ്മായേലിനു പതിമൂന്നു വയസ്സ് പ്രായമുള്ളപ്പോൾ ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചു.

പേജ് 3-ലെ ചിത്രം
പേജ് 3 / 10

ദൈവം അരുളിച്ചെയ്തു, “ഞാൻ സർവശക്തനായ ദൈവം ആകുന്നു. ഞാൻ നിന്നോടുകൂടെ ഒരു ഉടമ്പടി ചെയ്യും.” അപ്പോൾ അബ്രാം നിലത്തു വണങ്ങി നമസ്കരിച്ചു. ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചത്, “നീ അനേക ജാതികൾക്കു പിതാവ് ആകും. ഞാൻ നിനക്കും നിന്റെ സന്തതികൾക്കും കനാൻ ദേശം അവരുടെ അവകാശമായി നൽകുകയും ഞാൻ എന്നെന്നേക്കും അവരുടെ ദൈവമായിരിക്കും. നീ നിന്റെ ഭവനത്തിൽ ഉള്ള എല്ലാ പുരുഷ പ്രജകൾക്കും പരിച്ചേദന ചെയ്യണം.” എന്നാണ്.

പേജ് 4-ലെ ചിത്രം
പേജ് 4 / 10

“നിന്റെ ഭാര്യ, സാറായിക്കു ഒരു മകൻ ഉണ്ടാകും—അവൻ വാഗ്ദത്ത പുത്രൻ ആയിരിക്കും. അവനു യിസഹാക്ക് എന്ന് പേരിടുക. ഞാൻ അവനുമായി എന്റെ ഉടമ്പടി ചെയ്യും, അവൻ ഒരു വലിയ ജാതിയാകും. ഞാൻ യിശ്മായേലിനെയും ഒരു വലിയ ജാതിയാക്കും, എന്നാൽ എന്റെ ഉടമ്പടി യിസഹാക്കിനോട് കൂടെ ആയിരിക്കും. അനന്തരം ദൈവം അബ്രാമിന്റെ പേര് അബ്രഹാം എന്ന് മാറ്റി, അതിന്റെ അർത്ഥം “അനേകർക്ക് പിതാവ്” എന്നാണ്. ദൈവം സാറായിയുടെ പേരും “രാജകുമാരി” എന്നർത്ഥം വരുന്ന സാറാ എന്നാക്കി.

പേജ് 5-ലെ ചിത്രം
പേജ് 5 / 10

ആ ദിവസം അബ്രഹാം തന്റെ ഭവനത്തിൽ ഉള്ള എല്ലാ പുരുഷപ്രജകളെയും പരിച്ചേദന കഴിച്ചു. ഏകദേശം ഒരു വർഷത്തിനു ശേഷം, അബ്രഹാമിന് 100 വയസും, സാറയ്ക്ക് 90 വയസ്സും ഉള്ളപ്പോൾ, സാറ അബ്രഹാമിന് ഒരു മകനെ പ്രസവിച്ചു. ദൈവം അവരോടു പറഞ്ഞത് പോലെ അവർ അവനു യിസഹാക്ക് എന്ന് പേരിട്ടു.

പേജ് 6-ലെ ചിത്രം
പേജ് 6 / 10

യിസഹാക്ക് ഒരു യുവാവായപ്പോൾ, ദൈവം അബ്രഹാമിന്റെ വിശ്വാസത്തെ പരിശോധന ചെയ്തു പറഞ്ഞത്, ‘‘യിസഹാക്കിനെ, നിന്റെ ഏകജാതനെ, എനിക്ക് യാഗമായി കൊല്ലുക” എന്നായിരുന്നു. വീണ്ടും അബ്രഹാം ദൈവത്തെ അനുസരിക്കുകയും തന്റെ മകനെ യാഗമർപ്പിക്കുവാൻ ഒരുക്കം നടത്തുകയും ചെയ്തു.

പേജ് 7-ലെ ചിത്രം
പേജ് 7 / 10

അബ്രഹാമും യിസഹാക്കും യാഗസ്ഥലത്തേക്ക് നടന്നു പോകവേ, യിസഹാക്ക് ചോദിച്ചു, “അപ്പാ, യാഗത്തിന് ആവശ്യമായ വിറക് ഉണ്ട്, എന്നാൽ കുഞ്ഞാട് എവിടെ?” അബ്രഹാം മറുപടി പറഞ്ഞത്, “എന്റെ മകനേ, യാഗത്തിനുള്ള കുഞ്ഞാടിനെ ദൈവം കരുതിക്കൊള്ളും” എന്നായിരുന്നു.

പേജ് 8-ലെ ചിത്രം
പേജ് 8 / 10

അവർ യാഗസ്ഥലത്ത് എത്തിയപ്പോൾ, അബ്രഹാം തന്റെ മകനായ യിസഹാക്കിനെ യാഗപീഠത്തിൽ കിടത്തി കെട്ടി. താൻ തന്റെ മകനെ കൊല്ലുവാൻ ഒരുമ്പെടുന്ന സമയം ആയപ്പോൾ ദൈവം പറഞ്ഞു, “നിർത്തുക! ബാലനെ ഉപദ്രവിക്കരുത്! നിന്റെ ഏക ജാതനെ എന്നിൽനിന്നും നിനക്കായി കരുതാതെ ഇരുന്നതിനാൽ നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു.”

പേജ് 9-ലെ ചിത്രം
പേജ് 9 / 10

സമീപത്തായി അബ്രഹാം ഒരു ആട്ടുകൊറ്റനെ മുൾപ്പടർപ്പിൽ കുരുങ്ങിയ വിധം കണ്ടു. ദൈവം ആ ആട്ടുകൊറ്റനെ യിസഹാക്കിനു പകരമായി യാഗം കഴിക്കേണ്ടതിന് കരുതി വെച്ചു. അബ്രഹാം സന്തോഷത്തോടെ ആ ആട്ടുകൊറ്റനെ യാഗമർപ്പിച്ചു.

പേജ് 10-ലെ ചിത്രം
പേജ് 10 / 10

അനന്തരം ദൈവം അബ്രഹാമിനോടു പറഞ്ഞത്, “നീ സകലത്തെയും, നിന്റെ ഏകാജാതനെപ്പോലും എനിക്ക് തരുവാൻ ഒരുക്കമായതുകൊണ്ട്, ഞാൻ നിന്നെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്യുന്നു. നിന്റെ സന്തതികൾ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികം ആയിരിക്കും. നീ എന്നെ അനുസരിച്ചതുകൊണ്ട്, ലോകത്തിൽ ഉള്ള സകല കുടുംബങ്ങളെയും നിന്റെ കുടുംബം മൂലം അനുഗ്രഹിക്കും.

ശുഭം

നിങ്ങൾ വാഗ്ദത്ത പുത്രൻ വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 16–22.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.