പഴയ നിയമം · കഥ 6 / 47

ദൈവം യിസഹാക്കിനു വേണ്ടി കരുതുന്നു

ഉല്പത്തി 24:1–25:26

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 7

അബ്രഹാം വളരെ വയസ്സു ചെന്നവൻ ആയപ്പോൾ, തന്റെ മകൻ, യിസഹാക്ക്, ഒരു പുരുഷൻ ആയി വളർന്നിരുന്നു. ആയതിനാൽ അബ്രഹാം തന്റെ വേലക്കാരിൽ ഒരുവനെ തന്റെ ബന്ധുക്കൾ വസിച്ചിരുന്ന ദേശത്തേക്ക് തന്റെ മകൻ, യിസഹാക്കിനു വേണ്ടി ഒരു ഭാര്യയെ കൊണ്ടു വരുവാനായി പറഞ്ഞയച്ചു.

പേജ് 2-ലെ ചിത്രം
പേജ് 2 / 7

വളരെ ദീർഘ യാത്രയ്ക്കുശേഷം അബ്രഹാമിന്റെ ബന്ധുക്കൾ ജീവിച്ചിരുന്ന ദേശത്തിലേക്കു, വേലക്കാരനെ റിബേക്കയുടെ അടുക്കൽ ദൈവം നയിച്ചു. അവൾ അബ്രഹാമിന്റെ സഹോദരന്റെ കൊച്ചുമകൾ ആയിരുന്നു.

പേജ് 3-ലെ ചിത്രം
പേജ് 3 / 7

റിബേക്ക തന്റെ ഭവനം വിട്ടു വേലക്കാരനോടൊപ്പം യിസഹാക്കിന്റെ ഭവനത്തിലേക്ക് പോകുവാൻ സമ്മതിച്ചു. അവൾ എത്തിച്ചേർന്ന ഉടൻ തന്നെ യിസഹാക്ക് അവളെ വിവാഹം കഴിച്ചു.

പേജ് 4-ലെ ചിത്രം
പേജ് 4 / 7

വളരെ നാളുകൾക്കു ശേഷം, അബ്രഹാം മരിച്ചു. അനന്തരം ദൈവം അബ്രഹാമിന്റെ മകനായ യിസഹാക്കിനെ ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി നിമിത്തം അനുഗ്രഹിച്ചു. ആ ഉടമ്പടിയിൽ ദൈവം ചെയ്‌തതായ വാഗ്ദത്തങ്ങളിൽ ഒന്ന് അബ്രഹാമിന് അസംഖ്യം സന്തതികൾ ഉണ്ടായിരിക്കും എന്നുള്ളതാണ്. എന്നാൽ ഇസഹാക്കിന്റെ ഭാര്യ, റിബേക്കയ്ക്ക് മക്കൾ ഉണ്ടായില്ല.

പേജ് 5-ലെ ചിത്രം
പേജ് 5 / 7

യിസഹാക്ക് റിബേക്കയ്ക്കു വേണ്ടി പ്രാർഥിച്ചു, ദൈവം അവൾക്കു ഇരട്ടക്കുഞ്ഞുങ്ങളെ ഗർഭം ധരിക്കുവാൻ ദൈവം അനുവദിച്ചു. ആ രണ്ടു കുഞ്ഞുങ്ങൾ റിബേക്കയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ പരസ്പരം പോരിട്ടു, ആയതിനാൽ എന്താണ് സംഭവിക്കുന്നത് എന്ന് റിബേക്ക ദൈവത്തോട് ചോദിച്ചു.

പേജ് 6-ലെ ചിത്രം
പേജ് 6 / 7

ദൈവം റിബേക്കയോട് പറഞ്ഞത്, “നീ രണ്ടു പുത്രന്മാർക്കു ജന്മം നൽകും. അവരുടെ സന്തതികൾ വ്യത്യസ്തമായ രണ്ട് ജാതികൾ ആകും. അവർ പരസ്പരം പോരാടും. എന്നാൽ നിന്റെ മൂത്ത പുത്രനിൽനിന്നും ഉളവാകുന്ന ജാതി നിന്റെ ഇളയ പുത്രനിൽനിന്നും ഉളവാകുന്ന ജാതിയെ അനുസരിക്കേണ്ടി വരും.”

പേജ് 7-ലെ ചിത്രം
പേജ് 7 / 7

റിബേക്കയുടെ കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ, മൂത്ത പുത്രൻ ചുവപ്പു നിറവും രോമാവൃതനും ആയി പുറത്ത് വന്നു, അവനു എശാവ് എന്ന് പേരിട്ടു. അനന്തരം ഇളയ മകൻ ഏശാവിന്റെ കുതികാൽ പിടിച്ചുകൊണ്ട് പുറത്ത് വന്നു, അവർ അവനു യാക്കോബ് എന്നും പേരിട്ടു.

ശുഭം

നിങ്ങൾ ദൈവം യിസഹാക്കിനു വേണ്ടി കരുതുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 24:1–25:26.

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.