ദൈവം യോസേഫിനെയും തന്റെ കുടുംബത്തെയും രക്ഷിക്കുന്നു
ഉല്പത്തി 37–50

അനേക വർഷങ്ങൾക്കു ശേഷം, യാക്കോബ് വൃദ്ധനായപ്പോൾ, കന്നുകാലിക്കൂട്ടത്തെ പരിപാലിച്ചു വന്നിരുന്ന തന്റെ സഹോദരന്മാരെ അന്വേഷിക്കുവാനായി, തന്റെ ഇഷ്ടപുത്രൻ ആയിരുന്ന യോസേഫിനെ അയച്ചു.

യോസേഫിന്റെ സഹോദരന്മാർ, അവരുടെ പിതാവ് യോസേഫിനെ വളരെയധികം സ്നേഹിച്ചതിനാലും തന്റെ സ്വപ്നത്തിൽ താനവർക്കു ഭരണാധികാരിയാകും എന്നു സ്വപ്നം കണ്ടതിനാലും യോസേഫിനെ വെറുത്തിരുന്നു. യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവർ അവനെ തട്ടിയെടുക്കുകയും അടിമ കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്തു.

യോസേഫിന്റെ സഹോദരന്മാർ ഭവനത്തിൽ മടങ്ങി വരുന്നതിനു മുൻപേ യോസേഫിന്റെ അങ്കി കീറി ഒരു ആടിന്റെ രക്തത്തിൽ മുക്കി. അനന്തരം ആ അങ്കി അവരുടെ പിതാവിനെ കാണിച്ചിട്ട് താനും യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നുകളഞ്ഞു എന്ന് അവരുടെ പിതാവിനെ വിശ്വസിപ്പിക്കേണ്ടതിനു കാണിച്ചു. യാക്കോബ് അതിദുഖിതൻ ആയിത്തീർന്നു.

അടിമ കച്ചവടക്കാർ യോസേഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. ഈജിപ്ത് നൈൽ നദീതീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു വലിയ, ശക്തമായ രാജ്യം ആയിരുന്നു. അടിമ കച്ചവടക്കാർ യോസേഫിനെ ഒരു അടിമയായി ധനികനായ സർക്കാർ ഉദ്യോഗസ്ഥന് വിറ്റു. യോസേഫ് തന്റെ യജമാനനെ നന്നായി സേവിക്കുകയും, ദൈവം യോസേഫിനെ അനുഗ്രഹിക്കുകയും ചെയ്തു.

അവന്റെ യജമാനന്റെ ഭാര്യ യോസേഫിനോടുകൂടെ ശയിപ്പാൻ പരിശ്രമിച്ചു, എന്നാൽ ഇപ്രകാരം ദൈവത്തോട് പാപം ചെയ്യുവാൻ യോസേഫ് വിസ്സമ്മതിച്ചു. അവൾ കോപപരവശയായി യോസേഫിന്റെമേൽ അസത്യമായ ആരോപണം ഉന്നയിക്കുകയും അവനെ പിടികൂടി തടവറയിലേക്ക് അയച്ചു. കാരാഗ്രഹത്തിലും യോസേഫ് വിശ്വസ്തനായി തുടർന്നു, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു.

രണ്ടു വർഷങ്ങൾക്കുശേഷം, താൻ നിരപരാധി ആയിരുന്നിട്ടുപോലും യോസേഫ് കാരാഗ്രഹത്തിൽ ആയിരുന്നു. ഒരു രാത്രിയിൽ, ഫറവോൻ- ഈജിപ്തുകാർ അവരുടെ രാജാക്കന്മാരെ അപ്രകാരമാണ് വിളിച്ചിരുന്നത്, രണ്ടു സ്വപ്നങ്ങൾ കണ്ടു, അത് തന്നെ വളരെ അലോസരപ്പെടുത്തുക ഉണ്ടായി. തന്റെ ഉപദേശകന്മാരിൽ ആർക്കും തന്നെ ആ സ്വപ്നങ്ങളുടെ അർത്ഥം പറയുവാൻ കഴിഞ്ഞില്ല.

ദൈവം യോസേഫിന് സ്വപ്നങ്ങളെ വ്യാഖ്യാനിക്കു വാൻ കഴിവ് നൽകിയിരുന്നതിനാൽ, കാരാഗ്രഹത്തിൽ നിന്നും യോസേഫിനെ ഫറവോൻ തന്റെ അടുക്കൽ വരുത്തി. യോസേഫ് അവനുവേണ്ടി സ്വപ്നങ്ങൾ വ്യാഖ്യാനിച്ചു, “ദൈവം ഏഴു വർഷങ്ങൾ സമൃദ്ധമായ വിളവുകൾ തരികയും, അതിനുശേഷം ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ തുടരുകയും ചെയ്യും” എന്നു പറഞ്ഞു.

ഫറവോന് യോസേഫിനോട് പ്രീതി തോന്നുകയും, അവനെ ഈജിപ്തിൽ ഏറ്റവും അധികാരം ഉള്ള രണ്ടാമത്തെ വ്യക്തിയാക്കി നിയമിച്ചു!

നല്ല സമൃദ്ധിയുള്ള ഏഴു വർഷങ്ങൾ വന്നപ്പോൾ ധാന്യങ്ങൾ കൊയ്ത്തുകാലത്തു വൻതോതിൽ ശേഖരിക്കുവാൻ യോസേഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. അനന്തരം യോസേഫ് ക്ഷാമമുള്ള ഏഴു വർഷങ്ങൾ വന്നപ്പോൾ ജനങ്ങൾക്ക് വിൽക്കുകയും അതുമൂലം ഭക്ഷിപ്പാൻ ആവശ്യമായതു ലഭിക്കുകയും ചെയ്തു.

ഈജിപ്തിൽ മാത്രമല്ല, യാക്കോബും തന്റെ കുടുംബവും പാർത്തിരുന്ന കനാനിലും ക്ഷാമം അതികഠിനം ആയിരുന്നു.

ആയതിനാൽ യാക്കോബ് തന്റെ മൂത്ത മക്കളെ ഭക്ഷണം വാങ്ങുവാൻ ഈജിപ്തിലേക്ക് അയച്ചു. സഹോദരന്മാർ ഭക്ഷണം വാങ്ങുവാനായി യോസേഫിന്റെ മുൻപിൽ നിൽക്കുമ്പോൾ യോസേഫിനെ സഹോദരന്മാർ തിരിച്ചറിഞ്ഞില്ല. എന്നാൽ യോസേഫ് അവരെ തിരിച്ചറിഞ്ഞു.

തന്റെ സഹോദരന്മാർക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നു പരീക്ഷിച്ചതിനു ശേഷം യോസേഫ് അവരോടു പറഞ്ഞത്, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആകുന്നു! നിങ്ങൾ ഭയപ്പെടേണ്ട. ഒരു അടിമയായി എന്നെ വിറ്റപ്പോൾ ദോഷം ചെയ്യുവാൻ നിങ്ങൾ ശ്രമിച്ചു, എന്നാൽ ദൈവം ആ ദോഷത്തെ നന്മയ്ക്കായി ഉപയോഗിച്ചു! ഞാൻ നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും സംരക്ഷിക്കുവാൻ നിങ്ങൾ ഈജിപ്തിൽ വന്നു താമസിക്കുക.

യോസേഫിന്റെ സഹോദരന്മാർ ഭവനത്തിൽ മടങ്ങിവന്ന് അവരുടെ പിതാവായ യാക്കോബിനോട്, യോസേഫ് ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ വളരെ സന്തോഷവാൻ ആയിത്തീർന്നു.

യാക്കോബ് വളരെ വൃദ്ധനായിരുന്നു എങ്കിലും, തന്റെ മുഴു കുടുംബത്തോടും കൂടെ ഈജിപ്തിലേക്ക് കടന്നുപോയി, അവർ അവിടെ താമസിച്ചു. യാക്കോബ് മരിക്കുന്നതിനു മുൻപ് താൻ തന്റെ ഓരോ പുത്രന്മാരെയും അനുഗ്രഹിച്ചു.

ദൈവം അബ്രഹാമിന് നൽകിയ ഉടമ്പടി വാഗ്ദത്തങ്ങൾ യിസഹാക്കിനും തുടർന്ന് യാക്കോബിനും അനന്തരം യാക്കോബിന്റെ പന്ത്രണ്ടു മക്കൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകി. പന്ത്രണ്ടു മക്കളുടെ സന്തതികൾ ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളായി തീർന്നു.
ശുഭം
നിങ്ങൾ ദൈവം യോസേഫിനെയും തന്റെ കുടുംബത്തെയും രക്ഷിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: ഉല്പത്തി 37–50.
കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
