പഴയ നിയമം · കഥ 9 / 47

ദൈവം മോശെയെ വിളിക്കുന്നു

പുറപ്പാട് 1–4

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

പേജ് 1-ലെ ചിത്രം
പേജ് 1 / 15

യോസേഫ് മരിച്ചതിനുശേഷം, തന്റെ സകല ബന്ധുക്കളും ഈജിപ്തിൽ തന്നെ വസിച്ചു. അവരും അവരുടെ സന്തതികളും അനേക വർഷങ്ങൾ താമസിക്കുന്നത് തുടരുകയും നിരവധി മക്കൾ ഉണ്ടാകുകയും ചെയ്തു. അവരെ ഇസ്രയേല്യർ എന്ന് വിളിച്ചിരുന്നു.

പേജ് 2-ലെ ചിത്രം
പേജ് 2 / 15

നൂറുകണക്കിനു സംവത്സരങ്ങൾക്കു ശേഷം, ഇസ്രയേൽ മക്കളുടെ സംഖ്യ വളരെ വർദ്ധിച്ചു. യോസേഫ് അവർക്ക് ചെയ്ത സഹായത്തിനു തക്ക നന്ദിയുള്ളവരായിരുന്നില്ല. ഇസ്രയേല്യർ ധാരാളമായിരുന്നതിനാൽ അവരെക്കുറിച്ച് ഭയപ്പെട്ടു. ആയതിനാൽ ആ സമയത്തു ഈജിപ്റ്റ് ഭരിച്ചിരുന്ന ഫറവോൻ ഇസ്രയേല്യരെ ഈജിപ്തുകാർക്ക് അടിമകൾ ആക്കി.

പേജ് 3-ലെ ചിത്രം
പേജ് 3 / 15

ഈജിപ്തുകാർ ഇസ്രയേല്യരെ നിരവധി കെട്ടിടങ്ങളേയും മുഴുവൻ പട്ടണങ്ങളെപ്പോലും നിർമ്മിക്കുവാൻ നിർബന്ധിതരാക്കി. കഠിനമായ ജോലി അവരുടെ ജീവിതം ദുസ്സഹമാക്കി, എന്നാൽ ദൈവം അവരെ അനുഗ്രിക്കുകയും, അവർക്ക് ഏറ്റവും കൂടുതൽ മക്കൾ ജനിക്കുകയും ചെയ്തു.

പേജ് 4-ലെ ചിത്രം
പേജ് 4 / 15

ഇസ്രയേല്യർക്കു നിരവധി കുഞ്ഞുങ്ങൾ ജനിക്കുന്നു എന്ന് ഫറവോൻ കണ്ടപ്പോൾ, സകല ഇസ്രയേല്യ ശിശുക്കളെയും നൈൽ നദിയിൽ എറിഞ്ഞു കൊന്നു കളയുവാൻ കൽപിച്ചു.

പേജ് 5-ലെ ചിത്രം
പേജ് 5 / 15

ഒരു ഇസ്രയേല്യ സ്ത്രീ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അവളും തന്റെ ഭർത്താവും ആ കുഞ്ഞിനെ അവരാൽ കഴിയുന്നിടത്തോളം ഒളിപ്പിച്ചു.

പേജ് 6-ലെ ചിത്രം
പേജ് 6 / 15

ആ ആൺകുട്ടിയുടെ മാതാപിതാക്കന്മാർക്ക് തുടർന്നു അവനെ ഒളിപ്പിച്ചു വെക്കുവാൻ കഴിയാതിരുന്നതു കൊണ്ട്, അവർ അവനെ ഒരു ഒഴുകുന്ന കൂടയിൽ, നൈൽ നദിയിലെ ഞാങ്ങണയുടെ ഇടയിൽ, അവൻ കൊല്ലപ്പെടുന്നതിൽ നിന്നും രക്ഷിപ്പാൻ വേണ്ടി വെച്ചു. തന്റെ മൂത്ത സഹോദരി അവന് എന്തു സംഭവിക്കുമെന്ന് കാണുവാനായി നോക്കിനിന്നു.

പേജ് 7-ലെ ചിത്രം
പേജ് 7 / 15

ഫറവോന്റെ ഒരു മകൾ ആ കൂട കാണുകയും അതിനകത്തേക്ക് നോക്കുകയും ചെയ്തു. അവൾ ആ കുഞ്ഞിനെ കണ്ടപ്പോൾ, അവൾ അവനെ സ്വന്തം മകനായി എടുത്തു. ആ കുഞ്ഞിന്റെ സ്വന്തം അമ്മയാണെന്ന് തിരിച്ചറിയാതെ കുഞ്ഞിനെ പരിചരിക്കേണ്ടതിനു ഒരു ഇസ്രയേല്യ സ്ത്രീയെ കൂലിക്ക് നിർത്തി. കുട്ടി വലുതാകുകയും അവനു അമ്മയുടെ മുലപ്പാൽ ആവശ്യമില്ല എന്നായപ്പോൾ ഫറവോന്റെ മകൾക്ക് തിരികെ നൽകുകയും അവൾ അവനു മോശെ എന്ന് പേരിടുകയും ചെയ്തു.

പേജ് 8-ലെ ചിത്രം
പേജ് 8 / 15

മോശെ വളർന്നപ്പോൾ, ഒരു ദിവസം, ഒരു ഈജിപ്തുകാരൻ ഒരു ഇസ്രയേല്യ അടിമയെ അടിക്കുന്നതു കണ്ടു. മോശെ തന്റെ സഹ ഇസ്രയേല്യനെ രക്ഷിക്കുവാൻ ശ്രമിച്ചു.

പേജ് 9-ലെ ചിത്രം
പേജ് 9 / 15

ആരുംതന്നെ കാണുകയില്ല എന്ന് ചിന്തിച്ചുകൊണ്ട് മോശെ ഈജിപ്ത്കാരനെ കൊന്നു അവന്റെ ശരീരം മറവു ചെയ്തു. എന്നാൽ മോശെ ചെയ്ത പ്രവൃത്തി ആരോ കണ്ടു.

പേജ് 10-ലെ ചിത്രം
പേജ് 10 / 15

മോശെ ചെയ്തത് ഫറവോൻ അറിഞ്ഞു. താൻ അവനെ കൊല്ലുവാൻ ശ്രമിച്ചു, എന്നാൽ മോശെ ഈജിപ്തിൽ നിന്നും നിർജ്ജനസ്ഥലത്തേക്ക് ഓടിപ്പോയി. ഫറവോന്റെ പടയാളികൾക്ക് അവനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല.

പേജ് 11-ലെ ചിത്രം
പേജ് 11 / 15

മോശെ ഈജിപ്തിൽ നിന്നും വളരെ ദൂരെ മരുഭൂമിയിൽ ആട്ടിടയനായി തീർന്നു. അവൻ ആ സ്ഥലത്തുനിന്നും ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും രണ്ടു പുത്രന്മാർ ഉണ്ടാകുകയും ചെയ്തു.

പേജ് 12-ലെ ചിത്രം
പേജ് 12 / 15

മോശെ തന്റെ അമ്മായപ്പന്റെ ആടുകളെ പരിപാലിക്കുകകയായിരുന്നു. ഒരു ദിവസം, ഒരു മുൾച്ചെടി നശിക്കാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച കണ്ടു. അത് എന്തെന്ന് കാണുവാനായി താൻ മുൾച്ചെടിയുടെ അടുക്കലേക്കു ചെന്നു. താൻ അടുത്തു ചെന്നപ്പോൾ ദൈവം അവനോടു സംസാരിച്ചു. അവിടുന്ന് അരുളിച്ചെയ്തത്, “മോശെ, നിന്റെ പാദരക്ഷകൾ അഴിച്ചുമാറ്റുക. നീ ഒരു വിശുദ്ധ സ്ഥലത്തു നിൽക്കുന്നു” എന്നായിരുന്നു.

പേജ് 13-ലെ ചിത്രം
പേജ് 13 / 15

ദൈവം അരുളിച്ചെയ്തത്, “ഞാൻ എന്റെ ജനത്തിന്റെ കഷ്ടതകൾ കണ്ടു. യിസ്രായേൽ മക്കളെ ഈജിപ്തിലെ അവരുടെ അടിമത്വത്തിൽനിന്നും കൊണ്ടുവരുവാൻ നിനക്ക് കഴിയേണ്ടതിനു ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയക്കും. അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരോട് വാഗ്ദത്തം ചെയ്ത കനാൻ ദേശം ഞാൻ അവർക്കു കൊടുക്കും.

പേജ് 14-ലെ ചിത്രം
പേജ് 14 / 15

മോശെ ചോദിച്ചത്, “എന്നെ ആര് അയച്ചു എന്ന് ജനം അറിയുവാൻ ആഗ്രഹിച്ചാൽ ഞാൻ എന്തു പറയണം?” എന്നായിരുന്നു. അതിനു ദൈവം മറുപടിയായി, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. അവരോടു പറയുക ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുക. കൂടാതെ അവരോടു പറയുക, ‘ഞാൻ യഹോവ, നിങ്ങളുടെ പൂർവ്വ പിതാക്കന്മാരായ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു. ആദിയായവരുടെ ദൈവം തന്നെ’ ഇത് എന്നെന്നേക്കുമുള്ള എന്റെ പേര് ആകുന്നു.

പേജ് 15-ലെ ചിത്രം
പേജ് 15 / 15

തനിക്കു നന്നായി സംസാരിക്കുവാൻ കഴിവില്ല എന്നതിനാൽ മോശെ ഫറവോന്റെ അടുക്കൽ പോകു വാൻ ഭയപ്പെട്ടു, അതിനാൽ അവനെ സഹായിക്കേണ്ടതിനു അവന്റെ സഹോദരനായ അഹരോനെ ദൈവം അയച്ചു.

ശുഭം

നിങ്ങൾ ദൈവം മോശെയെ വിളിക്കുന്നു വായിച്ചുതീർത്തു. ബൈബിളിൽ ഈ കഥ കാണാം: പുറപ്പാട് 1–4.

അടുത്ത കഥ: പത്തു ബാധകൾ

കഥകൾ unfoldingWord® Open Bible Stories-ൽനിന്ന്, CC BY-SA 4.0 ലൈസൻസിൽ. പരിഭാഷ: unfoldingWord-ന്റെ ഓപ്പൺ ബൈബിൾ സ്റ്റോറീസ് (Open Bible Stories), CC BY-SA 4.0. മലയാളം പരിഭാഷ: Door43 (ml_obs, പതിപ്പ് 5.4). ചിത്രങ്ങൾ © Sweet Publishing, CC BY-SA 3.0. കത്തോലിക്കാ പ്രബോധനത്തിനു ചേരുംവിധം കഥ 21 എന്നതിലെ ചില പേജുകൾ മാറ്റിയെഴുതിയിട്ടുണ്ട്; മറ്റു കഥകൾ മാറ്റമില്ലാതെ നൽകിയിരിക്കുന്നു. അവസാനത്തെ സംഗ്രഹ അധ്യായങ്ങൾ (48, 49, 50) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.