ഒന്നാം ക്ലാസ്
ഈശോ, എന്റെ സ്നേഹിതൻ
സ്നേഹമുള്ള പിതാവായ ദൈവത്തെയും നല്ല ഇടയനായ ഈശോയെയും നമ്മുടെ സഹായകനായ പരിശുദ്ധാത്മാവിനെയും കുട്ടികൾ പരിചയപ്പെടുന്നു. മാമ്മോദീസയിലൂടെയും “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയിലൂടെയും ദൈവകുടുംബത്തിൽ തങ്ങൾക്കുള്ള സ്ഥാനം അവർ കണ്ടെത്തുന്നു.
പുസ്തകത്തിലൂടെയുള്ള നിങ്ങളുടെ വഴി
1. ദൈവം, സ്നേഹമുള്ള നമ്മുടെ പിതാവ്
ദൈവം സ്നേഹമുള്ള എന്റെ പിതാവാണ്. ഞാൻ അവിടുത്തെ കുഞ്ഞാണ്.
2. പരിശുദ്ധ ത്രിത്വം
ഒരേ ദൈവത്തിൽ മൂന്നാളുകൾ: പിതാവും പുത്രനും പരിശുദ്ധാത്മാവും.
3. ഈശോ, നല്ല ഇടയൻ
ഈശോ എന്നെ പേരുചൊല്ലി അറിയുന്നു. എന്നെ അന്വേഷിക്കുന്നത് അവിടുന്ന് ഒരിക്കലും നിർത്തുന്നില്ല.
4. സ്നേഹിക്കാൻ ഈശോ നമ്മെ പഠിപ്പിക്കുന്നു
പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക; നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
5. പരിശുദ്ധാത്മാവ്, നമ്മുടെ സഹായകൻ
പരിശുദ്ധാത്മാവ് എന്നിൽ വസിക്കുന്നു; ഈശോയെപ്പോലെ സ്നേഹിക്കാൻ എന്നെ സഹായിക്കുന്നു.
6. തിരുസഭ ദൈവത്തിന്റെ കുടുംബമാണ്
തിരുസഭ ദൈവത്തിന്റെ കുടുംബമാണ്; ഞാൻ അതിലെ അംഗമാണ്.
7. മാമ്മോദീസ: ദൈവത്തിന്റെ പൈതലേ, സ്വാഗതം!
മാമ്മോദീസയിൽ ഞാൻ ദൈവത്തിന്റെ പൈതലും അവിടുത്തെ സഭയിലെ അംഗവുമായി.
8. പ്രാർത്ഥിക്കാൻ ഈശോ നമ്മെ പഠിപ്പിക്കുന്നു
ദൈവമക്കളുടെ പ്രാർത്ഥനയായ “സ്വർഗ്ഗസ്ഥനായ പിതാവേ” ഈശോ നമുക്കു തന്നു.
