കിൻഡർഗാർട്ടൻ
ദൈവം എന്നെ സ്നേഹിക്കുന്നു
ദൈവം തങ്ങളെ സൃഷ്ടിച്ചുവെന്നും സ്നേഹിക്കുന്നുവെന്നും എപ്പോഴും അടുത്തുണ്ടെന്നും കുഞ്ഞുഹൃദയങ്ങൾ കണ്ടെത്തുന്നു: സൃഷ്ടിയിലും ഈശോയിലും പരിശുദ്ധ അമ്മയിലും കാവൽമാലാഖയിലും പ്രാർത്ഥനയിലും.
പുസ്തകത്തിലൂടെയുള്ള നിങ്ങളുടെ വഴി
1. ദൈവം എന്നെ സൃഷ്ടിച്ചു
ദൈവം എന്നെ ആഗ്രഹിച്ചുതന്നെ സൃഷ്ടിച്ചു. ഞാൻ എങ്ങനെയാണോ അങ്ങനെതന്നെ അവിടുന്ന് എന്നെ സ്നേഹിക്കുന്നു.
2. ദൈവത്തിന്റെ അത്ഭുതലോകം
ദൈവം ഈ ലോകം മുഴുവൻ സൃഷ്ടിച്ചു. അവിടുന്നു സൃഷ്ടിച്ചതെല്ലാം നല്ലതാണ്.
3. ദൈവം സ്നേഹമാണ്
ഞാൻ തെറ്റു ചെയ്യുമ്പോഴും ദൈവം എന്നെ എപ്പോഴും സ്നേഹിക്കുന്നു.
4. ഉണ്ണീശോ ജനിക്കുന്നു
ഈശോ ദൈവപുത്രനാണ്. ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മോടൊപ്പമായിരിക്കാൻ വന്നു.
5. മറിയം, നമ്മുടെ അമ്മ
മറിയം ദൈവത്തോടു സമ്മതം പറഞ്ഞു. മറിയം ഈശോയുടെ അമ്മയാണ്; നമ്മുടെയും അമ്മയാണ്.
6. എന്റെ കാവൽമാലാഖ
എന്നെ സംരക്ഷിക്കാനും നയിക്കാനും ദൈവം എനിക്ക് ഒരു കാവൽമാലാഖയെ തന്നു.
7. നമ്മൾ ദൈവത്തോടു സംസാരിക്കുന്നു
ദൈവത്തോടു സംസാരിക്കുന്നതും ദൈവത്തെ ശ്രവിക്കുന്നതുമാണ് പ്രാർത്ഥന. അവിടുന്ന് എന്നെ എപ്പോഴും കേൾക്കുന്നു.
8. ഈശോയെപ്പോലെ ദയ കാണിക്കാം
ഞാൻ മറ്റുള്ളവരോടു ദയ കാണിക്കുമ്പോൾ ഈശോയുടെ സ്നേഹം അവർക്കു കാണിച്ചുകൊടുക്കുന്നു.
