പ്രാർത്ഥനകൾശ്ലീഹന്മാരുടെ വിശ്വാസപ്രമാണം

ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം

സർവ്വശക്തനും പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച്, അടക്കപ്പെട്ടു. പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാം ദിവസം ഉയിർത്തു. സ്വർഗ്ഗത്തിലേക്കു എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

വായിക്കുന്ന ശബ്ദം

വേഗം

ഹലോ! ഞാൻ കഥ വായിച്ചുതരാം.

ശബ്ദങ്ങൾ നിങ്ങളുടെ ഉപകരണത്തിലുള്ളവയാണ്. ഒന്നു വിചിത്രമായി തോന്നിയാൽ മറ്റൊന്നു തിരഞ്ഞെടുക്കുക.

കൂടുതൽ പ്രാർത്ഥനകൾ